

നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസാ മന്ത്രമുരുവിട്ട് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്നും ആര്‍ഷഭാരത സംസ്കാരം, മതേതരത്വരാജ്യം, നാനാത്വത്തില്‍ ഏകത്വം, അഖണ്ഡത എന്നു തുടങ്ങുന്ന പല്ലവികളാവര്‍ത്തിച്ചും എത്രയോ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കടന്നുപോയി. ആവര്‍ത്തിക്കപ്പെടുന്ന ഈ പല്ലവികള്‍ കേട്ടും പറഞ്ഞും പറഞ്ഞുകൊടുത്തും അറിയാതെ നമ്മളും വിശ്വസിച്ചിരിക്കുന്നു. ഇന്ത്യ സ്വതന്ത്രയാണെന്ന്. പക്ഷേ, യാഥാര്‍ത്ഥ്യങ്ങളിലേക്കു കണ്ണുതുറക്കുമ്പോള്‍ സംശയം ഇരട്ടിക്കുകയാണ്, ചോദ്യങ ്ങളുയരുകയാണ്, എവിടെയാണ് ഇന്ത്യ സ്വതന്ത്രയായത്, എവിടെയാണ് മതേതരത്വം നിലനില്‍ക്കുന്നത്, എവിടെയാണ് നാം ഒന്ന് എന്ന അഖണ്ഡ ഭാരതവീക്ഷണം നിലനില്‍ക്കുന്നത്. ഇല്ല, ഇന്ത്യ ഇന്നും സ്വതന്ത്രയല്ല.
ഭീതിയുളവാക്കുന്ന ചില കാഴ്ചകള്‍ കണ്ട് നടുങ്ങിപ്പോവുകയാണ്. ചത്തു കിടക്കുന്ന ഒരു കാലിക്കൂട്ടം. അതിന്‍റെ നടുവില്‍ എല്ലിച്ച നാലു മനുഷ്യര്‍. ഭയംകൊണ്ട് അവരുടെ മുഖം വലിഞ്ഞുമുറുകിയിരിക്കുന്നു. പിന്നീടു കണ്ട കാഴ്ചകള്‍ കണ്ണുകളെ ഇപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നു. ജനം നോക്കിനില്‍ക്കേ ഓരോരുത്തരെയും ഇരുമ്പുവടികൊണ്ട് നിഷ്കരുണം തല്ലിയിടുകയാണ്. ഇരുകൈയും കൂപ്പിയുള്ള അവരുടെ ദയനീയമായ കരച്ചിലുകളൊന്നും ഇവിടെ വിലപ്പോകുന്നില്ല. അവര്‍ ചത്ത പശുവിന്‍റെ തോലുരിഞ്ഞത്രേ. അക്ഷന്തവ്യമായ തെറ്റ്. പൗരന് അറവുമാടിന്‍റെ പോലും വിലയില്ലാത്ത ഒരു രാജ്യമാണ് സ്വതന്ത്ര ഇന്ത്യ എന്ന കാഴ്ച കണ്ട് അസ്വസ്ഥമാകുകയാണ് മനസ്സ്.
ഇന്ത്യന്‍ ഭരണഘടന ലോകത്തെ ഏറ്റവും ബ്രഹത്തായ ഭരണഘടനയാണ്. എണ്‍പതിനായിരത്തില്‍ പരം വാക്കുകളിലായി 395 ആര്‍ട്ടിക്കളുകളുള്ള ഭരണഘടന. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമുറപ്പുവരുത്തുന്ന ഭരണഘടന. ഇന്ന് ഈ ഭരണഘടനയും അതു നല്കുന്ന ഉറപ്പുകളും മാറാല പിടിച്ച് പൊടിപറ്റി കാണാതായിരിക്കുന്നു എന്നു വേണം കരുതാന്‍. ജാതിയുടെയും മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും തിരിവില്‍ ഇവിടെ അറവുമാടുകള്‍ക്ക് പൗരന്മാരേക്കാള്‍ വിലയുണ്ട് എന്ന് വീണ്ടും തെളിയുന്നു.
അധികാരകൈമാറ്റത്തിന്‍റെ 69 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഭാരതം. ഈ അധികാരകൈമാറ്റത്തെ സ്വാതന്ത്ര്യം എന്നു വിളിച്ച് നമ്മള്‍ ആഘോഷിക്കുകയാണ്. ചോദ്യമൊന്നു മാത്രം അവശേഷിക്കുന്നു. എവിടെയാണ് ഇന്ത്യ സ്വതന്ത്രയായത്? അതിലെ പൗരന്മാരും അതിലെ ഭരണകര്‍ത്താക്കളും ഇന്നും ആരുടെയൊക്കെയോ വിരല്‍ത്തുമ്പില്‍ ചലിക്കുന്ന വെറും പാവകള്‍ മാത്രമല്ലേ.
അധികാരത്തിന്‍റെ നുകം വിദേശികളില്‍നിന്ന് സ്വദേശികളിലേക്ക് മാറി എന്ന ഒരു വ്യത്യാസം മാത്രമല്ലേ സ്വാതന്ത്ര്യമെന്ന നാടകത്തില്‍ അരങ്ങേറിയത്. നുകത്തിന്‍റെ ഭാരം പഴയതിലും കൂടിയെന ്നല്ലാതെ എന്തു മേന്മയാണ് ഇതിലൂടെ നമ്മള്‍ സാധാരണക്കാര്‍ക്ക് ലഭിച്ചത്. ഭരിക്കപ്പെടാന്‍ വേണ്ടിയും അടിച്ചമര്‍ത്തപ്പെടാന്‍വേണ്ടിയും നമ്മുടെ നട്ടെല്ല് വളഞ്ഞുതന്നെ ഇന്നും ആയിരിക്കുന്നു.
ചുറ്റും നോക്കുക, ആരാണ് നമ്മുടെ പയറിന്‍റെ വില നിശ്ചയിക്കുന്നത്, ആരാണ് നമ്മുടെ എണ്ണയുടെ വില നിശ്ചയിക്കുന്നത്. കുടിവെള്ളമില്ലാതെ മനുഷ്യന്‍ മരിച്ചുവീണപ്പോള്‍ കളിക്കളം നനയ്ക്കാന്‍ വേണ്ടി വെള്ളമനുവദിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നും നാട്ടിലെ ഭരണം തുടരുകയാണ്. 70% ല്‍ അധികം വരുന്ന കാര്‍ഷിക മേഖലകളുള്ള ഒരു നാടാണ് ഇന്ത്യ. അവിടെ കൈക്കൊള്ളപ്പെടുന്ന ഓരോ തീരുമാനങ്ങളും കോര്‍പ്പറേറ്റ് കുത്തകകളുടെ തീരുമാനത്തിന് വിധേയമാകുന്ന ഈ കാലഘട്ടത് തില്‍ ഇനിയും നമുക്ക് എങ്ങനെ പറയാന്‍ സാധിക്കും, നമ്മള്‍ സ്വതന്ത്രരാണെന്ന്?
ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. ധനവാന്‍റെ മേശയില്‍ നിന്ന് വീഴുന്ന ചില അപ്പക്കഷണങ്ങള്‍ പോലെ, അധികാരവര്‍ഗത്തില്‍നിന്നു വീണുകിട്ടുന്ന ചില അപ്പക്കഷണങ്ങള്‍ കണ്ട് അതില്‍ മതിമറന്നു സന്തോഷിക്കുകയാണ് നമ്മുടെ മനുഷ്യര്‍. എന്നിട്ട് എല്ലാ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും നമ്മള്‍ പ്രഖ്യാപിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു ഇന്ത്യ സ്വതന്ത്രയാണെന്ന്
രാഷ്ട്രീയത്തിന്‍റെ അടിമത്തത്തിന്‍റെ നുകം ഇനിയും ജനത്തില്‍ നിന്ന് ഒട്ടും മാറിയിട്ടില്ല. മാറി വരുന്ന നേതാക്കള്‍ ഉറഞ്ഞുതുള്ളി നടത്തുന്ന വാഗ്ദാനങ്ങളില്‍ കുടുങ്ങി കൈകളില്‍ മഷി പുരട്ടി ഓരോരുത്തരുടെയും മേല്‍ക്കോയ്മ നമ്മള്‍ അംഗീകരിക്കുന്നു. ജനങ്ങളോട് ഉത്തരവാദിത്വമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു രാഷ്ട്രീയ സമൂഹം അതുകൊണ്ടുതന്നെ രൂപീകൃതമാകുന്നു. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്, ഇന്നിന്‍റെ രാഷ്ട്രീയ നാടകം. 43 പേര്‍ കൊല്ലപ്പെട്ട കാശ്മീര്‍ കലാപം ഇന്നും തുടരുകയാണ്. റോമാ കത്തിയപ്പോള്‍ നീറോ തന്‍റെ ഫിഡില്‍ വായിച്ചു. ഇവിടെ കാശ്മീര്‍ കത്തിയെരിഞ്ഞപ്പോള്‍ മോദി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചെണ്ടകള്‍ക്കു താളം പിടിച്ച തന്‍റെ പര്യടനം തുടര്‍ന്നു. തൂ... നാണക്കേടുകൊണ്ട് തല താഴുന്നു. ജീവിക്കുന്ന സമൂഹത്തോട് ഉത്തരവാദിത്തമില്ലാത്ത ജനങ്ങള്‍ വെറും ഈയാംമ്പാറ്റകള്‍ മാത്രമായി കണക്കാക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വം നമ്മെ നയിക്കുന്നു എന്ന് പറയുന്നതില്‍ വല്ലാത്ത അമര്‍ഷം തോന്നുന്നു.
ഒരിക്കലുമില്ലാത്ത വിധം വംശവര്‍ണജാതി വെറി കൂടിവരികയാണ് നമ്മുടെ നാട്ടില്‍. പതിനഞ്ചുകാരന്‍റെ കൗമാരപ്രണയത്തെപ്പോലും ജാതിയുടെ പേരില്‍ നോക്കിക്കണ്ട് അവനെ തല്ലിക്കൊന്നു കളഞ്ഞും, ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വീര്‍സിംഗ് എന്ന താഴ്ന്ന ജാതിക്കാരനായ ജവാന് ആറടി മണ്ണ് നിഷേധിച്ചും ഇവിടെ അടിമത്തത്തിന്‍റെ വേരുകള്‍ പടര്‍ത്തുന്നതു കാണുമ്പോള്‍ എങ്ങനെ പറയാനാകും നമ്മള്‍ സ്വതന്ത്രരാണെന്ന്.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും ഏറ്റവും പരമ ദരിദ്രനും ത ാമസിക്കുന്നത് ഇതേ നാട്ടില്‍ത്തന്നെയാണെന്ന് ഓര്‍ക്കണം. ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കാണാന്‍ ആന്‍റില എന്ന ഇരുപത്തിയേഴു നില ഭവനത്തിന്‍റെ മട്ടുപ്പാവില്‍ കയറിയാല്‍ മതിയെന്ന് കേട്ടിട്ടുണ്ട്.
ഇന്ത്യ സ്വതന്ത്രയല്ല, അവള്‍ പഴയ അടിമത്തത്തിന്‍റെ നുകത്തില്‍ത്തന്നെയാണ്. ഒറ്റ വ്യത്യാസം മാത്രം, ഒരു കാലത്ത് നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു, നമ്മള്‍ അടിമകളാണെന്ന്. പക്ഷേ ഇന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. കാരണം നമ്മള്‍തന്നെ നമ്മുടെ യജമാനന്മാരെ വളര്‍ത്തിവിടുകയാണ്.
പ്രതീക്ഷ ഉണര ്ത്തുന്ന ഒന്നും ഇവിടെ സംഭവിക്കുന്നില്ല എന്നല്ല പറയുന്നത്. എങ്കിലും ചുറ്റിലും കീഴ്പ്പെടുത്തുന്ന, അടിച്ചമര്‍ത്തുന്ന, തളച്ചിടുന്ന, ചങ്ങലകളുടെ എണ്ണം പെരുകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ നടന്നുവരുന്ന ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് ആവുമോ എന്ന ആശങ്ക കൂടിക്കൂടി വരികയാണ്. കാരണം ഉയര്‍ന്നുവരുന്ന ഇത്തരത്തിലുള്ള പ്രതീക്ഷകളുടെ നാമ്പുകളെ മുളയിലെ തന്നെ ചവിട്ടിയരച്ച് ഇല്ലാതാക്കുകയാണ്. സ്വാതന്ത്ര്യം കൈമാറ്റം ചെയ്യപ്പെട്ടത് അര്‍ദ്ധരാത്രിയിലാണ്. കഴിഞ്ഞ അറുപത്തിഒന്‍പത് നടത്തിയ യാത്രകളൊന്നും തന്നെ ഭാരതത്തെ സ്വാതന്ത്ര്യത്തിന്‍റെ പുലരിയിലേക്ക് എത്തിച്ചിട്ടില്ല. അര്‍ദ്ധരാത്രിയില്‍ നിന്ന് പുലരിയിലേക്കുള്ള യാത്ര ഇനി എത്ര നാള്‍കൂടി നീളും?
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























