top of page

ഈസ്റ്റര്‍ കൗണ്ട്ഡൗണ്‍

Mar 15, 2024

2 min read

ഫല
A Cross is placed in the symbol of love

അതിജീവനത്തിന്‍റെ കഥപറയുന്ന സ്പാനിഷ് സിനിമയാണ് 'നോ വെയര്‍.' ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ കലാപത്തിന്‍റെ നാടായ കാര്‍ഗോഷിപ്പില്‍നിന്ന് അയര്‍ലന്‍ഡിലേക്കു ഒളിച്ചോടാന്‍ ശ്രമിക്കുന്ന മിയ-നിക്കോ ദമ്പതികള്‍. കലാപത്തില്‍ മൂത്തമകളെ അവര്‍ക്ക് നഷ്ടപ്പെട്ട താണ്. ഇനി പിറക്കാന്‍ പോകുന്ന കുഞ്ഞിനെ രക്ഷി ക്കാനാണ് റിസ്ക് എടുത്തൊരു ഒളിച്ചോട്ടം. പ്രതി കൂല സാഹചര്യത്തിലും അവരെ ചേര്‍ത്തുനിര്‍ ത്തുന്നത് പ്രണയമാണ്. കണ്ടെയ്നറിനുള്ളില്‍ പേടിച്ചിരിക്കുന്ന മിയയെ ചേര്‍ത്തുപിടിച്ചു നിക്കോ യുടെ ഒരു ഡയലോഗുണ്ട:് 'മിയ നിന്നെ ഞാന്‍ ഇന്നലെത്തേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നു.' അപ്പോള്‍ മിയ നിക്കോയോട് പറയും: 'നിക്കോ, പക്ഷെ നാളത്തേക്കാള്‍ കുറവാണ്.' പ്രണയകാലം തൊട്ട് രണ്ടുപേരും എന്നും പറയുന്ന ഡയലോ ഗാണിത്. എല്ലാ സങ്കടവും മായ്ച്ചുകളയുന്ന അവ രുടെ പ്രണയ മന്ത്രം. ഈ പ്രണയമന്ത്രം തന്നെ യാണ് ഓരോ ക്രൈസ്തവനും ഈ നോമ്പ് കാല ത്തില്‍ ആവര്‍ത്തിക്കേണ്ടത്. ഓരോ ദിവസവും ക്രിസ്തുവിനോടുള്ള പ്രണയം വളരണം. ഇന്നലെത്തേക്കാള്‍ കൂടുതല്‍ വളരണം. ഈ പ്രണയം വളരാനുള്ള മൂന്നു വഴികള്‍:-


സ്ളോ ഡൗണ്‍

ഒരു ഫാക്ടറിക്ക് തീ പിടിച്ചു. പോലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്ത് പാഞ്ഞെത്തി യെങ്കിലും തീയണയ്ക്കാന്‍ പറ്റിയില്ല. ഒരു നാട്ടു കാരന്‍ ഫാക്ടറിമുതലാളിയോട് പറഞ്ഞു: "സാറെ നമ്മുടെ കുറച്ചു പിള്ളേരുസെറ്റുണ്ട്. പൊളിയാണ്. അവരെ വിളിച്ചാല്‍ ഈ തീ പുഷ്പംപോലെ കെടുത്തും." മുതലാളി നല്ല കലിപ്പിലായിരുന്നു." ഇത് ഫയറാടോ, ഫ്ളവര്‍ അല്ല." ചമ്മി നില്‍ക്കുന്ന നാട്ടുകാരനെ സപ്പോര്‍ട്ട് ചെയ്തു വേറെ കുറച്ചുപേര്‍ മുന്നോട്ടുവന്നു. "സാറെ തീ കെടുത്താനുള്ള എല്ലാ വഴിയും അടഞ്ഞില്ലെ. പിള്ളേരെ ഒന്ന് ട്രൈ ചെയ്തു നോക്കാം." ഒടുവില്‍ പിള്ളേരു സംഘത്തിനു ഫോണ്‍ ചെയ്തു. ഇരുപതു മിനിറ്റ് കഴിഞ്ഞില്ല നിറയെ ചെറുപ്പക്കാരുമായി ഒരു കറുത്ത ജീപ്പ് നിറുത്താതെ, കത്തുന്ന ഫാക്ടറിയിലേക്കു കയറി പ്പോയി. നാട്ടുകാരന്‍ പറഞ്ഞു: 'ദേ നമ്മുടെ പിള്ളേ ര്.' എല്ലാവരും അവരുടെ ധീരത കണ്ട് അന്തംവിട്ടു. അര മണിക്കൂറിനുള്ളില്‍ തീ അണച്ച് ജീപ്പ് പുറ ത്തുവന്നു. വലിയ കരഘോഷം. പൂമാല. സ്വീക രണം. മുതലാളി പത്തു ലക്ഷത്തിന്‍റെ ചെക്ക് എഴു തി പിള്ളേരുസംഘത്തിന്‍റെ ലീഡറിന് കൊടുത്തു. മുതലാളി ചോദിച്ചു: "ഇനി എന്താ പരിപാടി?" ലീഡര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: "ജീപ്പിനൊരു ബ്രേക്ക് പിടിപ്പിക്കണം."

നോമ്പ് കാലം ഒരു സ്ളോഡൗണിനുള്ള കാല മാണ്. ഒരു ബ്രേക്കുമില്ലാതെ നമ്മള്‍ ഓടിക്കൊ ണ്ടിരിക്കുകയാണ്. ഒന്ന് നില്‍ക്കണം. ചോദിക്കണം. എന്തിന് ഓടുന്നു? എങ്ങോട്ടോടുന്നു? ലെന്‍റ് എന്ന ഇംഗ്ലീഷ് വാക്ക് 'ലെന്‍റെ ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നും വരുന്നു. അര്‍ഥം 'വേഗത കുറച്ചു'. അല്പം വേഗത കുറയ്ക്കാം.


ഗോ ഡൗണ്‍

ഫിലിപ്പിന്‍സിലെ ലിംഗയെന്‍ അതിരൂപതയിലെ ആര്‍ച്ച്ബിഷപ് സോക്രട്ടീസ് വില്ലേഗാസ് കഴിഞ്ഞ വിഭൂതി ബുധനില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ഒരു ചിന്തയുണ്ട്. ലെന്‍റ് എന്ന ജര്‍മന്‍ വാക്കിനര്‍ത്ഥം വസന്തകാലം. യൂറോപ്പില്‍ ഇത് വസന്തകാലമാണ് പക്ഷെ ഫിലിപ്പീന്‍സില്‍ ഇത് വേനല്‍ക്കാലമാണ്. ലെന്‍റിന്‍റെ പകുതിയോടെ ഇലകള്‍ പൊഴിയും. പുല്ലുകരിയും. മരങ്ങള്‍ ഉണങ്ങും. പക്ഷെ മരങ്ങള്‍ ഇങ്ങനെ ഇല കൊഴിഞ്ഞുണങ്ങി നില്‍ക്കുമ്പോള്‍ താഴെ ഈ മരത്തിന്‍റെ വേര് കൂടുതല്‍ ആഴത്തിലേക്ക് വളരും. എന്നുപറഞ്ഞാല്‍ പുറത്തു കാണുന്ന പൂക്കള്‍ക്കും ഇലകള്‍ക്കും ഇത് വേനല്‍ക്കാലമാണെങ്കിലും ഭൂമിക്കടിയിലെ വേരിന് ഇത് വസന്തകാലമാണ്. ഇത് ആത്മാവിന്‍റെ വസന്തകാലം.

ഉപവാസത്തിന്‍റെയും പരിത്യാഗത്തിന്‍റെയും ഇലപൊഴിച്ചിലിന്‍റെ കാലമാണിതെങ്കിലും താഴെ ആരും കാണാതെ നമ്മുടെ വേരുകള്‍ കൂടുതല്‍ ആഴത്തിലേക്ക് വളരുകയാണ്. ആത്മാവ് പൂക്കുന്ന കാലം. താഴേക്കുചെന്ന് വേരുകള്‍ കൂടുതല്‍ ദൃഢമാക്കാം.


കട്ട് ഡൗണ്‍

റീമോറ എന്നു പേരുള്ള സക്കര്‍ ഇനത്തില്‍ പെട്ട ഒരു മല്‍സ്യമുണ്ട്. ആള് കുഞ്ഞന്‍ ആണെങ്കിലും ഉപദ്രവകാരിയാണ്. തിമിംഗലം പോലെയുള്ള വലിയ മല്‍സ്യങ്ങളുടെമേല്‍ പറ്റിപിടിച്ചിരുന്നാണ് ഇതു ജീവിക്കുന്നത്. ഒരു തവണ അത് അള്ളിപ്പി ടിച്ചാല്‍ പിന്നെ പറിച്ചുമാറ്റാന്‍ അത്ര എളുപ്പമല്ല. വള്ളത്തിന്‍റെയും ബോട്ടിന്‍റെയും അടിയില്‍ പറ്റിപ്പിടിച്ചിരുന്ന് അതിന്‍റെ വേഗതയെപ്പോലും നിയന്ത്രിക്കാന്‍ ഈ റിമോറ മത്സ്യത്തിന് കഴിയും. സ്കൂബ ഡൈവേഴ്സിന് ഇത് വല്യ ഭീഷണിയാണ്. റിമോറ എന്ന വാക്ക് വരുന്നത് മോറാ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്. വാക്കിനര്‍ത്ഥം തടസ്സപ്പെടു ത്തുക. 'റി' എന്ന പ്രിഫിക്സ് കൂടി ചേര്‍ക്കുമ്പോള്‍ വാക്കിനര്‍ത്ഥം പിന്നോട്ടുവലിച്ചു തടസ്സപ്പെടുത്തുക. നമ്മളറിയാതെ നമ്മുടെ ജീവിതത്തില്‍ കടന്നുകൂടി നമ്മുടെ ജീവിതത്തിന്‍റെ വേഗത കുറയ്ക്കുന്ന എന്തിനെയും റിമോറ എന്നു വിളിക്കാം. നിസ്സാര മെന്നു കരുതി നമ്മള്‍ കൂടെ കൂട്ടുന്ന ചില ശീലങ്ങള്‍ മതി എത്ര കരുത്താര്‍ന്ന ജീവിതത്തെപോലും തകര്‍ത്തുകളയാന്‍. ഇത്തരം ഇത്തിക്കണ്ണികളെ വേരുപിടിക്കും മുമ്പേ കട്ട്ഡൗണ്‍. ചില മോശം ശീലങ്ങളുടെ മുറിച്ചുമാറ്റം ഈ നോമ്പ് കാലത്തില്‍ നടക്കട്ടെ.

ഫല

0

0

Featured Posts

bottom of page