top of page

ഓണ നിറങ്ങള്‍

Sep 5, 2025

1 min read

എ. കെ. അനില്‍കുമാര്‍
Line art of elephants with ornate golden parasols. People ride on top, creating a royal, festive mood. Minimalist white background.

ഇല്ലായ്മയില്‍

ഓണം നിറം മങ്ങുമ്പോള്‍

രാത്രി

ആകാശത്ത്

ഒരുകൂട്ടം പുതുനിറങ്ങള്‍

പൊട്ടിവിടരും.

പ്രത്യാശയുടെ നിറങ്ങള്‍

സ്വപ്നത്തിന്‍റെ നിറങ്ങള്‍.

മുഷിഞ്ഞ മനസ്സില്‍

കോടിയുടുത്തു നില്‍ക്കുന്ന

സ്വപ്നങ്ങളുടെ നിറങ്ങള്‍.

ചെളിയടയാളങ്ങള്‍

വടുക്കള്‍ പാകിയ

കാല്‍പാദങ്ങളില്‍

ഭൂമിയുടെ നിറങ്ങള്‍.

പൊള്ളുന്ന മണ്ണില്‍

വീണു പൊടിച്ച

വിയര്‍പ്പിന്‍ നിറങ്ങള്‍.


ഓരോ ഓണത്തിനും

ഒരായിരം നിറങ്ങള്‍

കൂട്ടുകിടക്കും.

തീ കെട്ടുപോയ

അടുക്കള നിറങ്ങള്‍...

വറുതിയുടെ

വേവിന്‍ നിറങ്ങള്‍...

കാഴ്ച വറ്റിയ

സ്വപ്നത്തിന്‍ നിറങ്ങള്‍...

പകരം വെക്കാനില്ലാത്ത

ഓണ നിറങ്ങള്‍...

ഓണ നിറങ്ങള്‍

എ. കെ. അനില്‍കുമാര്‍

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2025

Sep 5, 2025

0

3

Recent Posts

bottom of page