

Key Takeways:
Saji Capuchin's coverstory, "Water War," discusses water's role as a weapon and symbol of purification and salvation in biblical history.
The email connects baptism (Mamodeesa) to a continuous "water war" against evil, advocating for Lenten practices to strengthen this spiritual struggle by focusing on prayer, charity, and fasting.
ചരിത്രത്തില്‍ പലവട്ടം പലവിധത്തില്‍ ജലയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ജലസംഭരണികള്‍ തുറന്നുവിട്ടും, ജലസ്രോതസുകള്‍ തടഞ്ഞ് വച്ചും, ജലത്തെ വിഷലിപ്തമാക്കിയും ശത്രുവിനെ നശിപ്പിക്കുകയെന്നത് എക്കാലത്തെയും യുദ്ധതന്ത്രങ്ങളായിരുന്നു.
പഴയനിയമത്തില്‍ ദൈവവും ചില ജലയുദ്ധങ്ങള്‍ നടത്തുന്നുണ്ട്. ദൈവം നടത്തിയ ആദ്യത്തെ ജലയുദ്ധമായിരുന്നു നോഹയുടെ കാലത്തെ പ്രളയം.. ഭൂമിയില്‍ തിങ്ങി നിറഞ്ഞ അധമമനുഷ്യരെയും തിന്മയെയും തുടച്ചുനീക്കാന്‍ ദൈവത്തിന് 40 രാവും പകലും നീണ്ടുനിന്ന ഒരു ജലയുദ്ധം നടത്തേണ്ടിവന്നു. ഇത് ലോകത്തെ നശിപ്പിക്കാനല്ലയിരുന്നു, മറിച്ച് ലോകത്തെ രക്ഷിക്കാനും ശുദ്ധീകരിക്കാനായിരുന്നു. രണ്ടാമത്തെ ജലയുദ്ധം ഈജിപ്തുകാരുമായിട്ടായിരുന്നു. ജല മതില്‍ പണിത് ഇസ്രായേല്‍ ജനത്തെ സ്വാതന്ത്രത്തിലേക്ക് നയിക്കുമ്പോള്‍ അവരെ വീണ്ടും അടിമകളാക്കാന്‍ പിന്തുടര്‍ന്ന ഫറവോന്‍റെ സൈന്യത്തെ ചെങ്കടലിലെ ജലത്താല്‍ ദൈവം പരാജയപ്പെടുത്തി. അങ്ങനെ ജലം ദൈവത്തിന് ഒരു ആയുധവും വിശ ്വാസികള്ക്ക് ഒരു രക്ഷാകവചവുമായി മാറി.
പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ ദൈവമനുഷ്യനായ യേശു ജലയുദ്ധം തുടങ്ങുന്നത് ജോര്‍ദ്ദാനില്‍ സ്നാനം സ്വികരിച്ചുകൊണ്ടാണ്. ജലത്തില്‍നിന്ന് കയറിയ ഉടനെതന്നെ അവന്‍ പിശാചിനോട് യുദ്ധം തുടങ്ങി. പിശാചിന്‍റെ എല്ലാ പ്രലോഭനങ്ങളോടും യുദ്ധംചെയ്യാനുള്ള കരുത്ത് അവന്‍ തന്‍റെ ജ്ഞാനസ്നാനത്തില്‍ നിന്ന് നേടിയിരിക്കണം. ചെങ്കടലിനുകുറുകേയുള്ള ഇസ്രായേല്‍ക്കാരുടെ നടത്തം അവരുടെ ജ്ഞാനസ്നാനമായിരുന്നു, അന്നുതുടങ്ങി 40 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആത്മീയയുദ്ധത്തിന് ശേഷമാണ് അവര്‍ വാഗ്ദത്തനാട്ടിലെത്തിച്ചേരുന്നത്. ജ്ഞാനസ്നാനജീവിതം തിന്മയ്ക്കെതിരെയുള്ള ജലയുദ്ധമാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് എന്താണുള്ളത്?
യേശുവിന്‍റെ മറ്റൊരു ജലയുദ്ധം ഗനേസരത്തില്‍ വച്ചാണ്. പന്നിക്കൂട്ടത്തിലേക്ക് കയറിയ അശുദ്ധാത്മാക്കള്‍ കടല്‍ജലത്തില്‍ മുങ്ങിമരിക്കുന്നത് ജലയുദ്ധമല്ലാതെ മറ്റെന്താണ്? സത്യത്തില്‍ നനവില്ലാത്ത വരണ്ടയിടങ്ങള്‍, മരുഭൂമികള്‍ പിശാചിന്‍റെയിടങ്ങളാണെന്ന് വി. ലുക്കയാണ് പറയുന്നത്. അശുദ്ധാത്മാവ് വരണ്ട സ്ഥലങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് ഇറങ്ങിപ്പോന്ന ഭവനത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ലുക്കാ പ്രതിപാദിക്കുന്നുണ്ടല്ലോ.
ആദിമുതല്‍ ജലം തിന്മയുടെ ശത്രുവായിരുന്നു. അതുകൊണ്ടാണ് താന്‍തന്നെ ജലരൂപം സ്വികരിച്ച് തിന്മയോട് യുദ്ധം ചെയ്യാമെന്ന് യേശു തീരുമാനിച്ചത്. സമരിയാക് കാരിയോട് താന്‍ ജീവന്‍റെ ജലമാണെന്ന് അവന്‍ തുറന്ന് പറയുന്നുണ്ടല്ലോ. ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ എന്‍റെ അടുക്കല്‍വന്നുകൂടിക്കട്ടെ, എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും എന്നവന്‍ പറയുമ്പോള്‍ വിശ്വാസികള്‍ ജ്ഞാനസ്നാനത്തിന്‍റെ നനവ് കാത്തസൂക്ഷിക്കുന്നവരായിരിക്കണം എന്നാണ് അവിടുന്ന് ഉദ്ദേശിക്കുന്നത്. ലോകം മുഴുവന്‍ ഈ ജലയുദ്ധം നിറയാന്‍വേണ്ടിയാണ് യേശു പറയുന്നത് നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിന്‍ സകലരെയും ജ്ഞാനസ്നാനപ്പെടുത്തുവിന്‍.
ജലം ഒരുവന്‍റെ വിളിയുടെ ഉറവിടം കൂടിയാണ്. മോശ അറിയപ്പെടുന്നത് തന്നെ ജലത്തില്‍ നിന്നെടുക്കപ്പെട്ടവന്‍ എന്നാണല്ലോ. യോനാ പ്രവാചകനെ നാം ഓര്‍ത്തെടുക്കുന്നതുപോലും ജലത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനായിട്ടാണല്ലോ. ഏലിയ സ്വര്‍ഗത്തിലേക്ക് കയറിപ്പോയത് ജോര്‍ദാന്‍ നദിയെ വിഭജിച്ചുകൊണ്ടാണ് (2 രാജാക്കന്മാര്‍ 2:8). സ്നാപകയോഹന്നാന്‍ തന്‍റെ ജലയുദ്ധം ജോര്‍ദ്ദാനില്‍ തുടങ്ങുന്നതിന്‍റെ കാരണം ഇതുതന്നെയാണ്. സ്വര്‍ഗ്ഗത്തിലേക്ക് ജോര്‍ദ്ദാന്‍ വഴി കടന്നുപോയ ഏലിയാ ജോര്‍ദ്ദാന്‍റെ കരയില്‍ വീണ്ടും വന്നു എന്ന് സ്ഥാപിക്കാനാണ്. യേശു ജോര്‍ദ്ദാന്‍ കരയില്‍ തന്‍റെ ദൗത്യം തുടങ്ങിയതിനും കാരണമുണ്ട്. രണ്ടുപ്രാവശ്യമാണ് ഇസ്രായേല്‍ ജനം ജലത്തിന് കുറുകെ നടന്നത്. അടിമത്വത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ചെങ്കടല്‍ മുറിച്ചുകടന്നു. വാഗ്ദാത്തനാട്ടില്‍ പ്രവേശിക്കാന്‍ ജോര്‍ദാന്‍ മുറിച്ചുകടന്നു. സകലജനത്തെയും വാഗ്ദത്തനാട്ടിലേക്ക് നയിക്കാന്‍ ജോര്‍ദ്ദാന്‍റെ കരയില്‍ നിന്നുതന്നെ തന്‍റെ മിഷന്‍ തുടങ്ങണമായിരുന്നു. ഓരോ ക്രൈസ്തവന്‍റെ വിളിയും ജലയുദ്ധവും ആരംഭിക്കുന്നത് മാമോദീസയിലൂടെയാണ്.
ഓരോ നോമ്പുകാലവും മാമോദീസാവഴി നാം തുടങ്ങിവച്ച നമ്മുടെ ജലയുദ്ധത്തിന്‍റെ നവീകരണമാണ്. നോഹയുടെ കാലത്തെന്നപോലെ 40 രാവും പകലും നീണ്ടുനില്‍ക്കുന്ന ഒരു ശുദ്ധീകരണജലയുദ്ധം. ഫറവോയുടെ കാലത്തെന്നപോലെ നമ്മളെ അടിമപ്പെടുത്തുന്നവയില്‍ നിന്നുള്ള ഒരു വിമോചനജലയുദ്ധം. ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലയെന്ന് യേശു പറയുമ്പോള്‍ അത് നമ്മുടെ ജലയുദ്ധത്തിന്‍റെ ശക്തി വര്‍ധിപ്പിക്കുന്നതിനാണ്.
എന്തുകൊണ്ടാണ് നോഹയുടെ കാലത്ത് 40 നാള്‍ നീണ്ടുനിന്ന ഒരു പ്രളയം നടത്താന്‍ ദൈവം തീരുമാനിച്ചത്? യേശു പറഞ്ഞു; ഒരു യുദ്ധത്തിന് പുറപ്പെടും മുന്‍പ് ശത്രുവിനെ തോല്‍പ്പിക്കാന്‍ തനിക്ക് ശേഷിയുണ്ടോ എന്ന് മുന്‍കൂട്ടി കണക്കുകൂട്ടേണ്ടിയിരിക്കുന്നു (ലുക്കാ14:31-32). തിന്മയുടെ ആഴവും വ്യാപ്തിയും നേരത്തെ കണക്കുകൂട്ടിയതുകൊണ്ടാവണം 40 രാവും പകലുമുള്ള ജലയുദ്ധം നടത്താന്‍, ഭൂമിമുഴുവനുമുള്ള ഒരു ജലയുദ്ധം നടത്താന്‍ ദൈവം ഒരുങ്ങിയത്.
എന്തുകൊണ്ടാണ് 11 ദിവസം കൊണ്ട് എത്തിച്ചേരാമായിരുന്ന വാഗ്ദത്തനാട്ടിലേക്കുള്ള യാത്ര 40 വര്‍ഷത്തോളം നീണ്ടുപോയത്? 430 വര്‍ഷം അടിമത്ത്വത്തില്‍ കഴിഞ്ഞ ഇസ്രായേല്‍ ജനത്തിന് തങ്ങളുടെ അടിമസ്വഭാവത്തില്‍നിന്ന് പുറത്തുവരാന്‍ സമയം വേണമായിരുന്നു. ഈജിപ്തിന്‍റെ അടിമത്വത്തിലേക്ക് തിരിച്ചുപോകാനുള്ള അവരുടെ തുടരെത്തുടരെയുള്ള ആഗ്രഹം അവരുടെ അടിമ വ്യക്തിത്വം അവരെ വിട്ടു പോയിട്ടില്ലയെന്നതിന് തെളിവാണ്, മാത്രവുമല്ല യഥാര്‍ത്ഥ ദൈവത്തെയും അവിടുത്തെ സ്നേഹവും തിരിച്ചറിഞ്ഞ് ഒരു ദൈവജനമായിമാറാന്‍ അവര്‍ക്ക് നാല്പത് വര്‍ഷം വേണ്ടിവന്നു. ചുരുക്കി പറഞ്ഞാല്‍ നോമ്പുകാലം തിന്മയുടെ ശക്തിയളന്ന് യുദ്ധത്തിനൊരുങ്ങാനും, നമ്മളെ അടിമപ്പെടുത്തുന്നവയെ ഉപേക്ഷിച്ച് ദൈവജനമായിത്തീരാനുമുള്ള സമയമാണ്.
നമുക്കെല്ലാവര്‍ക്കും ജ്ഞാനസ്നാനം തുടക്കത്തിലെപ്പോഴോ കഴിഞ്ഞ ഒരു കൂദാശമാത്രമാണ്. എന്നാലതൊരു തുടര്‍ജീവിതവും തുടര്‍യുദ്ധവുമാണെന്ന് നാം മനസിലാക്കുന്നേയില്ല.
നോഹയോട് ദൈവം പെട്ടകം പണിയാന്‍ ആവശ്യപ്പെട്ടു, അതിന്‍റെ എല്ലാ വിവരണങ്ങളും ദൈവം തന്നെ നല്‍കി. എന്ത് തരം മരം കൊണ്ട് പണിയണമെന്നും, എത്ര നീളത്തിലും വീതിയിലും പണിയണമെന്നും, എത്രനിലകള്‍ ഉണ്ടായിരിക്കണമെന്നുമൊക്കെയുള്ള എല്ലാ വിവരണങ്ങളും ദൈവം നല്‍കി. പക്ഷെ ഈ പെട്ടകത്തിന് ഒരു കുഴപ്പമുണ്ട്. അതിന് സ്റ്റിയറിംങ്ങോ, (പ്രൊപ്പല്ലര്‍) പങ്കയോ, നങ്കുരമോ ഒന്നുമില്ലായിരുന്നു. കാരണം അതിന്‍റെ കാപ്പിത്താന്‍ നോഹയല്ല ദൈവമാണ്. അതിന്‍റെ ദൗത്യം വെറുതെ ജലത്തില്‍ പൊങ്ങികിടക്കുകയെന്നതുമാത്രമാണ്. ഈ നോമ്പ് കാലത്ത് ദൈവം നമ്മളോട് ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ് മാമോദീസാജലത്തിന്‍റെ മുകളില്‍ വെറുതെ പൊങ്ങികിടക്കുക. ഈ floating പഠിക്കുകയെന്നതാണ് നോമ്പുകാലത്തെ നമ്മുടെ തപശ്ചര്യ. പത്രോസിനെ നോക്കൂ, ശിഷ്യനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും യേശുവിനെപോലെ ജലത്തിന് മീതേനടക്കാനുള്ള വിശ്വാസം ആര്‍ജ്ജിക്കുകയാണദ്ദേഹം ദിനംപ്രതി.
നോമ്പ് കാലത്തെ തപക്രിയകള്‍ പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം, എന്നിവയാണല്ലോ. നോഹയുടെ പെട്ടകത്തെപോലെ ദൈവത്തെ നമ്മുടെ കപ്പിത്താന്‍ ആക്കുന്നതിനേക്കാള്‍ വലിയ പ്രാര്‍ഥനയെന്താണുള്ളത്?
നോഹയുടെ പെട്ടകത്തെപോലെ പൊങ്ങിക്കിടക്കണമെങ്കില്‍ നമ്മള്‍ ശൂന്യരാകണം. ഉള്ളില്‍ കനവും സമ്പത്തും കൂടുന്തോറും ആഴിയുടെ ചേറിലേക്ക് താണുപോകാന്‍ ഇടയുണ്ട്. float ചെയ്യാന്‍ പാകത്തില്‍ എല്ലാം ദാനം ചെയ്യണം.
പിന്നെ ഉപവാസത്തെക്കുറിച്ച് വി, അഗസ്റ്റിന്‍ പറയുന്നത് ശത്രുവിനെ പട് ടിണിയില് മുക്കികൊല്ലുന്നതാണ് ഉപവാസമെന്നാണ് ആഹാരം പോയിട്ട് ഒരിറ്റു ജീവവായുപോലും കിട്ടാതെ നമ്മുടെ ശത്രു മാമോദീസജലത്തിന്‍റെ അടിയില്‍ മുങ്ങിമരിക്കട്ടെ. മാമോദീസ ഒരു ജലകല്ലറയാണ്; അടിമകളാക്കാന്‍ വരുന്ന ഈജിപ്തുകാര്‍ കൊല്ലപ്പെട്ട, നോഹയുടെ കാലത്തെ അധമമനുഷ്യര്‍ കൊല്ലപ്പെട്ട, ജലക്കല്ലറ.
ഈ നോമ്പ്കാലത്ത് ദൈവത്തോടൊപ്പം നോഹയുടെ കാലത്തെന്നപോലെ 40 രാവും പകലും ഒരു ജലയുദ്ധം നടത്താം. പൗലോസ് പറയുന്നു; ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. വിശ്വാസത്തിന്‍റെ നല്ല യുദ്ധം നടത്തുകയും നിത്യജീവന്‍ മുറുകെപ്പിടിക്കുകയും ചെയ്യുവിന്‍ (1 തീമോ, 6;12).
ജലയ ുദ്ധം
സജി കപ്പൂച്ചിന്‍
അസ്സീസി മാസിക മാർച്ച് 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.






















