top of page


ഒരു പുതുതാരകം
വിണ്ണില്‍ ഉദിച്ചുയര്‍ന്നു
ഒരു പുതുവെളിച്ചം
മണ്ണില്‍ പിറവിയെടുത്തു.
ദുഖം വിങ്ങും മനസ്സില്‍
കുളിര്‍മഴയായവന്‍ പെയ്തു
ആശകളറ്റൊരു ജീവിതത്തില്‍
ഇളംതെന്നലായവന്‍ വീശി.
പീഡനമേറ്റൊരുടലില്‍
കാരുണ്യത്തേനവന്‍ പൂശി
നിന്ദകളേറ്റു വാടിയ ഹൃത്തില്‍
സ്നേഹത്തണലവന്‍ ചൂടി.
നാഥാ കാരുണ്യക്കടലേ നിന്‍
വചനത്തിരയില്‍ മുങ്ങാന്‍
ആ സ്നേഹക്കുളരിലലിയാന്‍
ചൊരിയൂ നിന്‍പ്രഭയെന്‍ മനസ്സില്‍.
വിട്ടകലല്ലേയൊരുനാളും
മുട്ടിപ്പായില്‍ കേഴുന്നെന്‍ മനം
തിരുപ്പിറവിയിലുദിച്ചൊരാ താരം
എന്നുള്ളിലുമുദിക്കട്ടെയെന്നും.
bottom of page
























