

'...മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, പഠിക്കുന്ന സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്'.
വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ഒരു സാഹിത്യമത്സരത്തിന്‍റെ അറിയിപ്പ് ഒരു വാരികയില്‍ കൊടുത്തിരുന്നതാണ് മേല്‍ച്ചേര്‍ത്തത്.
മേധാവി എന്ന പദത്തിന് ബുദ്ധിമാന്‍ എന്നാണര്‍ഥമെങ്കിലും, മേലധികാരി എന്നൊരര്‍ഥവും നിലവിലുണ്ട്. (മേധാവികള്‍ ആ വാക്കിന്‍റെ തനിയര്‍ഥത്തോട് നീതിപുലര്‍ത്തുന്നവരായേ തീരൂ, എന്നൊന് നും നിര്‍ബന്ധിക്കരുത്!)
'പഠിക്കുന്ന സ്ഥാപനമേധാവി'യാകാന്‍ കഴിയുന്നത് നല്ലകാര്യമാണെങ്കിലും എത്രപേര്‍ക്ക് അതിനു കഴിയുമെന്നതും ചിന്തിക്കേണ്ട കാര്യംതന്നെ !
'അറിയിപ്പു'കാര്‍ പരസ്യക്കുറിപ്പില്‍ ചേര്‍ക്കണ്ടിയിരുന്നത്, '...പഠിക്കുന്ന സ്ഥാപനത്തിന്‍റെ മേധാവി..' എന്നായിരുന്നു. എങ്കില്‍, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്‍റെ.., എന്നു വ്യക്തമായേനേ..
'പഠിക്കുന്ന സ്ഥാപനമേധാവി'
ചാക്കോ സി. പൊരിയത്ത്





















