top of page

അര്‍ഥമറിയാതെ..!

Dec 4, 2025

1 min read

ചാക്കോ സി. പൊരിയത്ത്

നല്ല മലയാളം

Colorful Malayalam letters scattered randomly on a white background, creating a vibrant, textual mosaic.

'പണ്ട്, നമ്മുടെ നാട്ടില്‍ അയല്‍ക്കാര്‍, തങ്ങള്‍ക്കുള്ള വിഭവങ്ങള്‍ അന്യോന്യം പങ്കുവച്ചും തമ്മില്‍ത്തമ്മില്‍ പരസ്പരം സഹകരിച്ചും ജീവിച്ചി രുന്നു.'


ഈയിടെ വായിക്കാനിടയായ ഒരു വാക്യമാണിത്. വാക്യത്തിലെ തെറ്റെന്തെന്ന്, അല്പം ശ്രദ്ധിച്ചു വായിച്ചാല്‍ പെട്ടെന്നു പിടികിട്ടും.


'അന്യോന്യം', 'തമ്മില്‍ത്തമ്മില്‍', 'പരസ്പരം' - ഇവ മൂന്നും ഒരേയര്‍ഥമുള്ള പ്രയോഗങ്ങളാണ്.


മേല്‍വാക്യത്തില്‍, ഇവ മൂന്നുംകൂടി ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് തെറ്റ്.


'പണ്ട്, നമ്മുടെ നാട്ടില്‍ അയല്‍ക്കാര്‍, തങ്ങള്‍ക്കുള്ള വിഭവങ്ങള്‍ പങ്കുവച്ചും സഹകരിച്ചും ജീവിച്ചിരുന്നു' എന്നെഴുതിയാല്‍ പ്രശ്നം തീര്‍ന്നു!

Dec 4, 2025

0

2

Recent Posts

bottom of page