top of page


ഇല്ല, മാതൃഭാഷയുടെ കാര്യത്തില്‍ മലയാളി ഇനി നന്നാകുമെന്നു പ്രതീക്ഷവയ്ക്കേണ്ടതില്ല.
ഇന്നു വായിക്കാനിടയായ ഒരു തലക്കെട്ടാണ് മേല്‍-
ച്ചേര്‍ത്തിട്ടുള്ളത് :
'ശുചിത്വനിവാരണസദസ്സ്'
സദസ്സിന്‍റെ ഉദ്ഘാടകന്‍, മന്ത്രിപദംവഹിക്കുകകൂടി
ചെയ്തിട്ടുള്ള, ഇപ്പോഴും നി യമസഭാ സാമാജികനായ പ്രശസ്തവ്യക്തി...
'നിവാരണം' എന്ന പദത്തിനു നിഘണ്ടു നല്‍കുന്ന അര്‍ഥം, 'തടയല്‍' , 'തടവ്'- എന്നിങ്ങനെ.
രോഗനിവാരണം, നമുക്കു പണ്ടേ പരിചിതമായ പദമാണ്.
മലയാളികള്‍ ജലാശയങ്ങളിലേക്കും വഴിയോരങ്ങളിലേക്കുമൊക്കെ മാലിന്യം വലിച്ചെറിയാന്‍ മടിയില്ലാത്തവരാണെന്നിരിക്കെ, അവര്‍ ചെയ്യുന്നത് 'ശുചിത്വ
നിവാരണം' തന്നെ!
മുന്‍മന്ത്രി ഉദ്ഘാടനംചെയ്യുന്ന സദസ്സിനു, 'ശുചിത്വനിവാരണസദസ്സ്' എന്ന പേര് അന്വര്‍ഥമാകുന്നത് അതുകൊണ്ടൊക്കെയാകാമല്ലോ!
നല്ല മലയാളം
'ശുചിത്വനിവാരണസദസ്സ്'
ചാക്കോ സി. പൊരിയത്ത്
അസ്സീസി മാസിക, നവംബർ 2025
bottom of page





















