top of page


വീടിന്‍റെ ഗെയ്റ്റിനോടുചേര്‍ന്ന്, ഒരു ബോര്‍ഡ്. ആ ബോര്‍ഡ്, അക്ഷരങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പ്: 'പട്ടിയുണ്ടു , സൂക്ഷിക്കുക!'.
ഇവിടെ, ഒരു ഭാഷാപ്രശ്നം..!
'പട്ടിയുണ്ടു, സൂക്ഷിക്കുക.' 'പട്ടിയുണ്ട്, സൂക്ഷിക്കുക.'
ആദ്യത്തെ പ്രസ്താവത്തില്‍, ആദ്യവാക്യഖണ്ഡം വിവൃതോകാര(വിവ ൃത 'ഉ'കാരം)ത്തില്‍ അവസാനിക്കുന്നു.
രണ്ടാമത്തേതില്‍, ആദ്യവാക്യഖണ്ഡം അവസാനിക്കുന്നത് സംവൃതോകാര (സംവൃത 'ഉ'കാരം)ത്തിലാണ്.
'ഉ'കാരത്തിന്‍റെ വ്യത്യസ്തമായ പ്രയോഗസാഹചര്യങ്ങള്‍...
(മുന്നറിയിപ്പുബോര്‍ഡിലെ എഴുത്ത്, 'പട്ടിയുണ്ട്, സൂക്ഷിക്കുക.' എന്നാകേണ്ടിയിരുന്നു.)
'ഉണ്ടു' എന്നത്, ഊണുകഴിച്ചു എന്ന അര്‍ഥത്തിലാണ് ഇവിടെ, നാം മലയാളികള്‍ മനസ്സിലാക്കുന്നത്.
ഊണുകഴിച്ച പട്ടി ഉണ്ണാത്ത പട്ടിക്കൊപ്പം അപകടകാരിയായിരിക്കില്ല എന്നു വിചാരിക്കാം..!
bottom of page





















