

'വേണ്ട'യും 'വേണ്ടാ'യും :
'എനിക്കു നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട'-- എന്നെഴുതുന്നതില്‍ തെറ്റുണ്ടോ?
ഒരു സുഹൃത്ത് ചോദിക്കുന്നു. (അങ്ങനെ പരുഷമായി സംസാരിക്കേണ്ടിവന്ന സന്ദര്‍ഭമേതാണാവോ?!)
ഈ വാക്യത്തില്‍, ഭാഷാനിയമം മാനിക്കാത്ത ഒരു തെറ്റുണ്ടല്ലോ.
ഇവിടെ ചേര്‍ത്തിട്ടുള്ള ''വേണ്ട' തെറ്റാണ്. 'വേണ്ട' എന്നത് 'വേണ്ടാ' എന്ന് നീട്ടണമായിരുന്നു.
എങ്കിലേ, 'വേണം' എന്നതിന്‍റെ നിഷേധരൂപമാവുകയുള്ളു.
'വേണം' ണ്മ 'വേണ്ടാ'
'വേണ്ടത്' ണ്മ 'വേണ്ടാത്തത്'
വേണം ണ്മ വേണ്ടാ. വേണ്ട കാര്യം, വേണ്ട പണം, വേണ്ട സ്നേഹം, വേണ്ട വിവരം എന്നൊക്കെ, 'ആവശ്യകമായത്' എന്ന അര്‍ഥത്തില്‍ നാം പറയാറുണ്ട്, എഴുതാറുമുണ്ട്.
അവിടങ്ങളിലൊക്കെ 'ണ്ട' ഹ്രസ്വമാണെന്നു നാമോര്‍ക്കണം. എന്നാല്‍, വേണ്ടാത്തത് (ആവശ്യകമല്ലാത്തത്) എന്ന അര്‍ഥത്തില്‍, 'വേണ്ടാ' എന്നുതന്നെയാണ് എഴുതുകയും പറയുകയും ചെയ്യേണ്ടത്. ഇതൊരു നിസ്സാരകാര്യമല്ലേ എന്നു തോന്നാം. തീരെ നിസ്സാരകാര്യമല്ലെന്നതാണ് നാം ഓര്‍ത്തിരിക്കേണ്ടത്.
നല്ല മലയാളം
ചാക്കോ സി. പൊരിയത്ത്
അസ്സീസി മാസിക സെപ്റ്റംബർ 2025





















