

അവളുടെ ചോദ്യത്തിന്
നാളെ ലില്ലി പൂക്കള്‍ വിരിഞ്ഞാല്‍
ഞാന്‍ നിന്നെകാണാന്‍ വരാം...
പ്രണയത്തിലേക്ക് അറിയാതെ മടങ്ങുമോ
എന്ന് ചിന്തിച്ചവന്‍റെ മറുപടി...
മഞ്ഞുതുള്ളികള്‍ ഇറ്റിറ്റുവീഴുന്ന
പിറ്റേന്നുള്ള പുലര്‍കാലയില്‍...
ജാലകവാതിലുകള്‍ക്കപ്പുറം...
അയാള്‍ക്കായി മാത്രം വിരിഞ്ഞ ലില്ലി പൂക്കള്‍.
ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ..
സുന്ദരപ്രണയ കാവ്യം...
സപ്ത സ്വരത്താല്‍ വിരിഞ്ഞൊരു പ്രണയമേ...
കിനാവുകളില്‍ നിറഞ്ഞൊരു പ്രണയമേ...
ആരും കൊതിക്കുന്ന പ്രണയമേ...
നിന്നെ കാലത്തിന്‍റെ ക്യാന്‍വാസില്‍...
മാറ്റിവരച്ചത് ആര്...?
കാലമേ നീ ഓര്‍മിക്കുക...
ഒന്നും കണ്ടില്ലെന്ന് നീ നടിക്കരുത്...
പ്രണയത്തെ വെണ്‍കച്ചയില്‍ പൊതിഞ്ഞ്...
നാഗരികതയുടെ വിണ്‍മാറില്‍ അടക്കം ചെയ്തു...
അതിന് മുകളിലായ് ശവംതീനി പക്ഷികള്‍
വട്ടമിട്ടു പറക്കുന്നുണ്ട്...
പ്രണയത്തിന്‍റെ ലഹരിയില്‍ നിന്നും...
പ്രണയവും ലഹരിയുമായി വഴി പിരിഞ്ഞു...
വഴി വക്കില്‍ ചന്തസ്ഥലങ്ങളില്‍...
ലഹരി ഉന്മാദത്തില്‍ ആടുമ്പോള്‍
പ്രണയവുമായി കൈ കോര്‍ക്കുന്നു...
പിന്നെ കൊമ്പ് കോര്‍ക്കുന്നു...
പ്രണയമെന്നാല്‍ ഉടലെന്നും...
പ്രണയത്തെ ഭോഗ വസ്തുവെന്നും...
മാറ്റിയെഴുതിയത് ആരാണ്?
ലില്ലി പൂക്കളില്‍ വിരിഞ്ഞ വിശുദ്ധ പ്രണയമേ...
നിന്നെ അടിമ ചങ്ങലയില്‍ തളച്ചിട്ട്...
ആരൊക്കെയോ ഇതിലേ പരതി നടക്കുന്നു...
കാലമേ നീ പിണങ്ങരുത്
കണ്ടില്ലെന്ന് നടിക്കരുത്... കണ്ണടച്ചിരിക്കരുത്
ഇനിയും വിടരണം ലില്ലിപ്പൂക്കള്‍
ഒരു വിശുദ്ധ പ്രണയം പിറക്കാനുണ്ട്...
ഒരു വിശുദ്ധ പ്രണയം പിറക്കാനുണ്ട്...
വാതല്ലൂര് ജിന്‍സ്
അസ്സീസി മാസിക, ഒക്ടോബർ, 2025





















