top of page

തടിക്കഷണം

Mar 4, 2025

1 min read

George Valiapadath Capuchin

ഒരുപക്ഷേ, യേശു പറഞ്ഞിട്ടുള്ള ഏറ്റവും ആക്ഷേപഹാസ്യപരമായ ഉപമ എന്നു പറയാവുന്നത് "നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്താണ്? സ്വന്തം കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കുക പോലും ചെയ്യാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാൻ എടുത്തുകളയട്ടെ എന്നുപറയാൻ നിനക്ക് എങ്ങനെ കഴിയും?" എന്ന് പറയുന്നതാണ്.

"കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക" എന്നാണ് അത്തരക്കാരോട് അവൻ പറയുന്നത്.


ഒരുപക്ഷേ, യേശു പറഞ്ഞിട്ടുള്ള മറ്റെല്ലാ ഉപമകൾക്കും വിശദീകരണം ആവശ്യമായി വന്നാലും ഈയൊരു ഉപമ ആർക്കും വിശദീകരിച്ചു കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഈ ഒരൊറ്റ വചനം മതി, നമുക്ക് ചുറ്റുമുള്ള ലോകത്തെ നോക്കി ഒരായുസ്സു മുഴുവൻ മതിമറന്ന് ചിരിക്കാൻ!

നമ്മുടെ ഭരണാധിപന്മാർ തുടങ്ങി രാഷ്ട്രീയക്കാരും മാധ്യമക്കാരും ബിസിനസുകാരും മതനേതാക്കളും വരെ - ചിരിക്കാൻ എന്തുമാത്രം വിഭവങ്ങളാ !!! അല്ലേ?!


നമ്മളെ നോക്കി അവരൊക്കെ തലകുത്തിക്കിടന്ന് ചിരിക്കുന്നുണ്ടല്ലോ!!!


Recent Posts

bottom of page