top of page

ആരറിഞ്ഞു!

Mar 8, 2025

1 min read

George Valiapadath Capuchin

1919-ൽ റൗളറ്റ് ആക്റ്റിനെതിരേ ഗാന്ധിജിയുടെ നേതൃത്വത്തിൽ സത്യഗ്രഹങ്ങൾ അരങ്ങേറുകയായിരുന്നു ഇൻഡ്യയിലാകമാനം. പിന്നാലെ ജാല്ലിയൻ വാലാബാഗ് കൂട്ടക്കൊലയും ഉണ്ടായി.

അമേരിക്കയിലാകട്ടെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിനുള്ള സമരങ്ങൾ ഫലം കണ്ട വർഷമായിരുന്നു അത്. ഭരണഘടനയുടെ 19-ാം ഭേദഗതി വഴി 1919 മെയ് 19-ന് സ്ത്രീകൾ വോട്ടവകാശം നേടിയെടുത്തു. പുരുഷന്മാരെപ്പോലെതന്നെ തുല്യമനുഷ്യരാകാനും വിവേചനങ്ങൾ അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ സമരങ്ങളുടെ ആദ്യത്തെ നാഴികക്കല്ല് എന്നു പറയാം.

നാം വളരെയേറെ മുന്നോട്ടു നടത്തിരിക്കുന്നു. ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു. തങ്ങളെ ഭരിക്കാൻ ശേഷിയുള്ള ഒരു സ്ത്രീയെ കണ്ടെത്താൻ അമേരിക്കക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല!

എന്നാൽപ്പോലും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഇന്ധനം നല്കാൻ അമേരിക്കക്ക് കഴിയുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്.


സ്ത്രീകൾക്ക് വോട്ടവകാശം നല്കുന്നതിനെതിരേ അതിനു മുമ്പുള്ള വർഷങ്ങളിൽ സംഘടിതമായ ഒത്തിരി പ്രവർത്തനങ്ങൾ നടന്നിരുന്നു. സ്ത്രീകൾക്ക് വോട്ടവകാശം നല്കുന്നതിനെ എതിർക്കുന്ന അക്കാലത്തെ ഒരു നോട്ടീസും വോട്ടവകാശത്തെ എതിർക്കുന്ന സ്ത്രീ - സംഘടനയിലെ അംഗത്വം അപേക്ഷിക്കുന്ന പോസ്റ്റ് കാർഡുമാണ് ഇതോടൊപ്പം.

എന്തു തോന്നുന്നു?

ലജ്ജാകരം അല്ലേ?


ഒരു അമ്പത് വർഷം കഴിയുമ്പോൾ നമ്മുടെ കൊച്ചുമക്കൾ നമ്മുടെ എന്തെന്ത് നിലപാടുകളെ 'ലജ്ജാകരം' എന്ന് പറഞ്ഞ് തലതാഴ്ത്തില്ല എന്നാരുകണ്ടു!

Recent Posts

bottom of page