

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇക്കഴി ഞ്ഞ ദിവസം തിരശീല വീണു. കേരളത്തിലെ വിവിധ ജില്ലാ കലോല്‍സവങ്ങളില്‍ മാറ്റുരച്ച കൊച്ചു കലാകാരന്മാരും കലാകാരികളും ഒരുമിച്ച് അണി നിരന്ന് അവതരിപ്പിച്ച കലാവിരുന്നായിരുന്നു കലോ ല്‍സവദിനങ്ങള്‍. ഓരോ വര്‍ഷം കഴിയുമ്പോഴും നിലവിലുണ്ടായിരുന്ന മല്‍സര ഇനങ്ങളോടുകൂടി കേരളത്തില്‍ പ്രദേശികമായി നിലനില്‍ക്കുന്ന കലാരൂപങ്ങളും കേരളത്തിലെ ഗോത്രവര്‍ഗ്ഗങ്ങളില്‍ ഉപയോഗിക്കുന്ന കലാരൂപങ്ങളും വാദ്യോപകരണ ങ്ങളുടെ അകമ്പടിയോടെ
മല്‍സര ഇനങ്ങളിലേക്ക് കടന്ന് വന്നത് ഈ മല്‍സരങ്ങളുടെ വൈവിദ്ധ്യം തന്നെ വര്‍ദ്ധിപ്പിക്കു ന്നുണ്ട്. കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങ ളുടെ തനിമ വെളിപ്പെടുത്തുന്ന പാട്ടുകളും ഡാന്‍സു കളും കലാവേദിയില്‍ മാറ്റുരച്ചു. ഇതില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒന്നാണ് വയനാട് ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന തേന്‍കുറുമ്പ ഗോത്രവിഭാഗം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകു ന്ന സമയത്ത് പാടുന്ന തേന്‍ പാട്ടിന്‍റെ മല്‍സര അവ തരണത്തില്‍ കാണാന്‍ സാധിച്ചത്. ഈ പാട്ടിന്‍റെ സ്വരം -താളം - സംഗീതം - ശീലുകള്‍ എന്നിവ ചിട്ടപ്പെടുത്തിയിരിക്കുന്നത് അവരുടെ ജീവിത ആവാസ വ്യവസ്ഥയുടെ പ്രതിഫലനമായിട്ടാണ്. ഈ പാട്ടുകളില്‍ നിഴലിക്കുന്ന സംഘബോധം, ശബ്ദ മിശ്രണം തുടങ്ങി ഓരോന്നിനും സൂഷ്മമായ ജീവി തതലമുണ്ട് എന്ന് അനുവാചകര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. സാധാരണ പരിചിതമായ ഭാഷയിലല്ല ഈ പാട്ടുകളുടെ വരികള്‍, എന്നാല്‍ ആലാപനം കൊണ്ടും സംസാരം കൊണ്ടും ഈണം കൊണ്ടും ഈ പാട്ടുകള്‍ ഒരു സംസാര സാഗരം തീര്‍ക്കുന്നുണ്ട് എന്നത് നിശ്ചയമാണ്.
ഗോത്രവര്‍ഗങ്ങളുടെ പാട്ടുകളും ഡാന്‍സുകളും അരംഗത്ത് വരാന്‍ എന്തു കൊണ്ട് ഇത്ര കാല താമസമുണ്ടായി എന്നത് ഒരു ചോദ്യമായി ചോദി ക്കേണ്ട ഒന്നാണ്. വിവിധ മതങ്ങളും സംസ്കാ രങ്ങളും സംഭാവന ചെയ്ത കലാരൂപങ്ങള്‍ അതാ തിന്‍റെ ഇടങ്ങളില്‍ വളര്‍ന്ന് വലുതായപ്പോള്‍ മറ്റ് പലതും അതാതിടങ്ങളിലേക്ക്തന്നെ ചുരുങ്ങി. ഓരോ ഘട്ടത്തിലും ക്ഷേത്രകലാരൂപങ്ങള്‍ക്ക് മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഉള്ളടക്കം കൂടി ലഭിച്ചത് കൊണ്ട് അതിനെല്ലാം വളരാനുള്ള പരിസരം ഒരുങ്ങി. എല്ലാക്കാലത്തും
സമൂഹത്തിന്‍റെ അധികാര ഘടനയുമായി ബന്ധ പ്പെട്ടാണ് കലയുടെ മൂല്യവും സംസ്ക്കാരത്തിന്‍റെ മാനദണ്ഡം നിര്‍ണയിക്കുന്നത്. ഇന്ത്യയുടെ ഇന്ന ത്തെ സംസ്കാരിക -രാഷ്ട്രിയ സാഹചര്യത്തില്‍ പല കലാരൂപങ്ങളും വലിയ തോതില്‍ വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയും കലാസ്വാദനത്തിന്‍റെ രാഷ്ട്രീയം പൊതു ചര്‍ച്ചകളില്‍ പ്രമേയമാക്ക പ്പെടുകയും ചെയ്യുന്നത് സംസ്ക്കാരിക രംഗത്തേ ക്കുള്ള ആസൂത്രിത രാഷ്ട്രീയ അധിനിവേശമാണ് എന്ന് തിരിച്ചറിയണം.
മോഹിനിയാട്ടവും കുച്ചുപ്പുടിയും മാര്‍ഗം കളി യും ഒപ്പനയും തുടങ്ങി ഓരോ നൃത്തകലാരൂപ ങ്ങള്‍ക്കും അതാത് മത-സംസ്ക്കാര പാരമ്പര്യങ്ങ ളില്‍ നിന്ന് തന്നെ വലിയ തോതില്‍ പ്രോല്‍സാഹ നവും പിന്തുണയും ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡ ലത്തിന്‍റെ ആരംഭവും വളര്‍ച്ചയും ക്ഷേത്രകലക ള്‍ക്ക് വളരെ വലിയ പിന്തുണ നല്‍കി എന്ന് മാത്ര മല്ല കലാസ്വാദനത്തെ കൂടുതല്‍ ജനകീയമാക്കു കയും ചെയ്തു. അതോടൊപ്പം ഇതിന്‍റെ മറുപുറം ശ്രദ്ധിച്ചാല്‍ കലയിലും സംഗീതത്തിലും ഇതര കലകളിലും ഉള്‍ച്ചേരുന്ന അധികാരവും ഈ സ്ഥാപനങ്ങള്‍ വഴി ഊട്ടി ഉറപ്പിക്കപ്പെട്ടു എന്നതും കാണാതിരുന്നുകൂട.
ബൈബിളിലെ പഴയ നിയമത്തില്‍ പാടി കേള്‍ ക്കുന്ന പല പാട്ടുകളും ദേശാന്തരിയായ അരാമ്യ രുടെ അല്ലെങ്കില്‍ യഹോവയുടെ ഗോത്രങ്ങളുടെ (Tribes of Yahweh) പാട്ടുകളാണ്. ഈ പാട്ടുക ളെല്ലാം പരിശുദ്ധാത്മപ്രേരണയില്‍ പാടിയതാണ് എന്നതാണ് സാക്ഷ്യം. പുതിയ നിയമത്തിലെ സഖ റിയായുടെ പാട്ടിന്‍റെയും മറിയാമിന്‍റെ പാട്ടിന്‍റെയും ഉള്ളടക്കം ശ്രദ്ധിച്ചാല്‍ അ തിലെല്ലാം ഈ ഗോത്ര വര്‍ഗ പാട്ടുകളുടെ ഘടനയും ഉള്ളടക്കം നമുക്ക് കാണാന്‍ സാധിക്കും. അധികാരത്തോടും അതിന്‍റെ ഘടനകളോടും അടങ്ങാത്ത കലഹമായി ഈ പാട്ടുകളെ നാം കാണുന്നത് അതുകൊണ്ടാണ്.
കീഴാള(Sabaltern) കലാരൂപങ്ങള്‍ ഒരു ഘട്ട ത്തിലും ഒരു കലാരൂപമായി പരിഗണിക്കപ്പെട്ടിരു ന്നില്ല എന്നതും അതാത് ജനവിഭാഗങ്ങള്‍ അവരുടെ ഭാഷയില്‍ അത് പാടിക്കൊണ്ടിരുന്നിട്ടും നമുക്ക് അത് പാട്ടായിട്ടും സംഗീതമായിട്ടും മനസിലായില്ല എന്നതും എന്തുകൊണ്ടായിരിക്കാം. ഒരു കാര്യം ചൂണ്ടിക്കാണിക്കാവുന്നത് ആ പാട്ടുകള്‍ ഒന്നും നമ്മുടെ പാരമ്പര്യ സംഗീതത്തിന്‍റെ പരിധിയില്‍ വരുന്നവയായിരുന്നില്ല എന്ന പൊതുബോധം തന്നെയാണ്. അതിലെ വരികളാണ് അതിന്‍റെ സംഗീതം എന്ന തിരിച്ചറിവിലേക്ക് എത്താന്‍ നമുക്ക് നൂറ്റാണ്ടുകള്‍ എടുക്കേണ്ടി വന്നു. അതായത് ഇത് ഒരു ജനത മണ്ണുമായും കാടുമായും നടത്തുന്ന സംവാദത്തില്‍ നിന്ന് ഉയരുന്നതാണ് എന്നും അതുകൊണ്ട് ഇത് ഒരു വിനോദഉപാദിയല്ല പ്രത്യുത ഏകതയുടെ ആഘോഷമാണ്(celebration of oneness) എന്നും മനസിലാക്കാതെ പോയി. കാടിന്‍റെ വിരിമാറില്‍ അലയടിക്കുന്ന ഈ പാട്ടുകള്‍ കാടിന്‍റെ സംഗീതമാണ്, അതുകൊണ്ട് തന്നെ കാനനത്തിന്‍റെ നൈര്‍മ്മല്യവും ഗരിമയും അതില്‍ എപ്പോഴും നിഴലിക്കുന്നുണ്ട്.
ഓരോ സംഗീതവും ആസ്വാദകരില്‍ സ്യഷ്ടി ക്കുന്ന അനുഭവം(Feel) പ്രധാനമാണ്. നമുക്ക് ഈ പാട്ടുകള്‍ കേള്‍ക്കാന്‍ ഇടയായത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഇതൊരു മല്‍സര ഇനമായി വന്നത് കൊണ്ട് മാത്രമാണ്. എന്തായാലും മലയാളിയുടെ സംഗീതാസ്വാദനത്തിന്‍റെ പുതിയ മണ്ഡലങ്ങളെ തുറക്കാന്‍ ഈ പാട്ടുകള്‍ കലോല്‍ സവ വേദിയില്‍ അവതരിപ്പിച്ചത് വഴി സാധിച്ചു എന്ന് നിസ്സംശയം പറയാം. ഈ പാട്ടുകള്‍ അരംഗ ത്ത് അവതരിപ്പിച്ചവര്‍ക്കും സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍.





















