top of page

പ്രാര്‍ഥനയെക്കുറിച്ചുള്ള രണ്ടുപമകള്‍?

May 7, 2023

4 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ

A hands raise to sky for praying

പ്രാര്‍ഥിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചു തരുന്ന ഉപമകളായി പൊതുവേ പരിഗണിക്കപ്പെ ടുന്ന രണ്ട് ഉപമകളെക്കുറിച്ചുള്ള പഠനമാണ് ഈ ലേഖനം.


ശല്യപ്പെടുത്തുന്നവനും ഉറങ്ങുന്നവനും (ലൂക്കാ 11:5-8)


ഉറക്കത്തിലായ കൂട്ടുകാരനെ രാത്രിയില്‍ ചെന്ന് അപ്പത്തിനുവേണ്ടി ഉണര്‍ത്തുന്നവന്‍റെ ഉപമ പി.ഒ.സി. ബൈബിളില്‍ കൊടുത്തിരിക്കുന്നത് "പ്രാര്‍ഥനയുടെ ശക്തി" എന്ന തലക്കെട്ടോടെ യാണ്. ഈയൊരു തലക്കെട്ടിനു കാരണം ഉപമക്കു ശേഷം വരുന്ന പ്രാര്‍ഥനയെക്കുറിച്ചുള്ള വാക്യങ്ങ ളാകണം. ലൂക്കാ 11:9-13 തുടങ്ങുന്നത് ഇങ്ങനെ യാണ്: "ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും..." ഇതേ ഭാഗം ചെറിയ വ്യത്യാസങ്ങളോടെ മത്തായിയുടെ സുവിശേഷത്തിലുമുണ്ട്(7:7-11). അവിടെയും തലക്കെട്ട് "പ്രാര്‍ഥനയുടെ ശക്തി" എന്നുതന്നെ. എന്നാല്‍, മത്തായിയില്‍ ഈ ഭാഗത്തിനു തൊട്ടു മുമ്പുള്ളത് "അന്യരെ വിധിക്കരുത്" (മത്താ. 7:1-6) എന്ന ഭാഗമാണ്. ഈ താരതമ്യത്തില്‍നിന്നു നമുക്കു മനസ്സിലാകുന്നത,് പ്രാര്‍ഥനയെക്കുറിച്ചുള്ള യേശു വിന്‍റെ ഉദ്ബോധനത്തിന്‍റെ പശ്ചാത്തലം ഏതെന്ന കാര്യത്തില്‍ സുവിശേഷങ്ങള്‍ തമ്മില്‍ വ്യത്യാസമു ണ്ടെന്നാണല്ലോ. അപ്പോള്‍, "ചോദിക്കുവിന്‍, നിങ്ങ ള്‍ക്കു ലഭിക്കു"മെന്ന യേശുപാഠത്തിന്‍റെ പശ്ചാത്ത ലമായി, രാത്രിയില്‍ അപ്പത്തിനുവേണ്ടി വരുന്നയാ ളെക്കുറിച്ചുള്ള ഉപമ  എഴുതിച്ചേര്‍ത്തത് ലൂക്കാ തന്നെയാകണം എന്നുവരുന്നു. ഈ ഉപമയും തുടര്‍ ന്നുള്ള വാക്യങ്ങളും ലൂക്കായുടെ സുവിശേഷ ത്തില്‍ കാണുന്ന അതേ ക്രമത്തിലാണു യേശു പറഞ്ഞതെന്നു കരുതുന്നതില്‍ കഴമ്പില്ലെന്ന് അങ്ങനെ നമുക്ക് അനുമാനിക്കാം. ഇവയില്‍ നിന്നൊക്കെ നാം എത്തിച്ചേരുന്നത്, നമ്മുടെ ഉപമയെ (ലൂക്കാ 11:5-8) തുടര്‍ന്നു വരുന്ന വാക്യങ്ങ ളുടെ (ലൂക്കാ 11:9-13) വെളിച്ചത്തിലേ വായിക്കാ നാകൂ എന്നതു നിര്‍ബന്ധമുള്ള കാര്യമല്ല എന്ന നിഗമനത്തിലാണ്. ഉപമയും ഉപമയ്ക്കു ശേഷമുള്ള ഭാഗവും വേര്‍തിരിക്കാനാവാത്ത വിധത്തില്‍ ഒരൊറ്റ യൂണിറ്റായി യേശുവിന്‍റെ കാലംമുതലേ നില നിന്നിരുന്നു എന്നു കരുതാനാകില്ല.