

സെലിൻ എന്ന സെലീന. കഴിഞ്ഞ ഒരു വർഷമായി ഇവിടുത്തെ സ്കൂളിലെ ഒരു വോളണ്ടിയർ ആണ്. അമേരിക്കക്കാരിയാണ്. അവിടെ differentlly abled ആയുള്ള കുട്ടികളെ പഠിപ്പിച്ച് ഒക്കെയായിരുന്നു ജീവിതം. പ്രായം ഒരു 35 നോട് അടുത്തു വരും. നല്ല ജോലി, വീട്, ശമ്പളം, കാണാൻ വലിയ തരക്കേടില്ല, നല്ലതുപോലെ സംസാരിക്കും, ഒരു നല്ല നടിയാണ്. എന്നിട്ട് എന്തിനാണ് അമേരിക്കയിലെ ആ നല്ല ജീവിതം വിട്ടിട്ട് ഇവിടെ ഈ ഓണം കേറാമൂലയിൽ വന്ന താമസിച്ചു കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഒരു ഫ്ലാഷ് ബാക്ക് ആണ്.
അത്ര നല്ല ഒരു കുടുംബ പശ്ചാത്തലം ഒന്നുമല്ല എന്നാണ് മനസ്സിലായത് പിന്നെ അത്യാവശ്യം നല്ല അലമ്പും ആയിരുന്നു. ഒരു കാലഘട്ടത്തിൽ കുറച്ചു കാലം ഒരു കറക്ഷൻ സെൻററിൽ ഒക്കെ ആയിരുന്നു. പിന്നീട് ക്രിസ്തുവിനെ അറിഞ്ഞു മാറ്റത്തിന്റെ കാലമായി, വിശ്വാസത്തിൻറെ കാലമായി അങ്ങനെ ഒരു മാറിയ ജീവിതം. ആ ഇടയ്ക്കാണ് ഒരു നായയെ കൂട്ടുകിട്ടിയത്. പേര് ബ്രൂണോ. ഊണിലും ഉറക്കത്തിലും നടത്തത്തിലും എല്ലാത്തിലും ബ്രൂണോ ആയിരുന്നു കൂട്ട്. സ്കൂളിൽ പഠിപ്പിക്കാൻ പോകുമ്പോഴും ഷോപ്പിങ്ങിന് കടയിൽ പോകുമ്പോഴും യാത്ര ചെയ്യുമ്പോഴും എന്ന് വേണ്ട എല്ലായിപ്പോഴും ബ്രൂണോ കൂട്ടത്തിലുണ്ട്. ഒരു വ്യാഴവട്ടക്കാലം, 14 വർഷം, അവൻറെ ഒപ്പമായിരുന്നു. ബ്രൂണോക്ക് പ്രായമായി. വയ്യാത്ത ബ്രൂണോയ്ക്ക് ഒപ്പം യാത്ര നടത്താൻ സ്വന്തം കാർ തന്നെ പുള്ളിക്കാരി മോഡിഫൈ ചെയ്തു. ബാക്ക് സീറ്റ് എടുത്ത് കളഞ്ഞിട്ട് അവിടെ ഒരു മെത്തയിട്ടു. ഫ്രണ്ട് സീറ്റ്റിൽ ബ്രൂണോയ്ക്ക് സുഖമായി ഇരിക്കാൻ വേണ്ടിയിട്ട് വേണ്ട എല്ലാം ചെയ്തു. പക്ഷേ ബ്രൂണോ കടന്നുപോയി.
സെലിന് അറിയാമായിരുന്നു ബ്രൂണോ ഒരു ദിവസം കടന്നുപോകുമെന്ന് എങ്കിലും ആ കടന്നുപോകൽ പുള്ളിക്കാരിയെ വല്ലാതെ ഉലച്ചു. ജീവിതത്തിൻറെ ഒരു അർത്ഥം തന്നെ ഇല്ലാതാകുന്നു. ഈ ജീവിതം കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടാകട്ടെ. ഉണ്ടായിരുന്ന കാറും വീടും പുസ്തകങ്ങളും എല്ലാം വിറ്റ് peace core എന്ന് പറയുന്ന ഒരു സംഘടനയിൽ അംഗമായി. അങ്ങനെ രണ്ടു വർഷത്തേക്ക് നമിബിയയിൽ ഈ സ്കൂളിൽ ഈ കുട്ടികൾക്കൊപ്പം.
കുട്ടികൾക്കുവേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. കിട്ടുന്ന സമയം ഒക്കെ അവർക്ക് ക്രിസ്തുവിനെ പറ്റി പറഞ്ഞു കൊടുക്കുന്നു. ഇടയ്ക്ക് അദ്ദേഹം പരാതി പറയുന്നുണ്ട് എനിക്ക് എന്റെ പേഴ്സണൽ ആയിട്ട് ഒരു സമയം കിട്ടുന്നില്ല എന്ന്. എങ്കിലും പിള്ളേര് വിളിച്ചാൽ പുള്ളിക്ക ാരി അപ്പം പുറത്തിറങ്ങും. സെലിൻ അങ്ങനെ കുട്ടികൾക്ക് വേണ്ടി ജീവിക്കുകയാണ്. കുട്ടികളെ പെയിൻറിങ് പഠിപ്പിക്കുന്നു, പലതരത്തിലുള്ള ആർട്ട് വർക്കുകൾ ചെയ്യാൻ പഠിപ്പിക്കുന്നു, ഡ്രാമ പഠിപ്പിക്കുന്നു, choosen എന്ന സിനിമ കാണിച്ചുകൊടുത്തുകൊണ്ട് ക്രിസ്തുവിനെ പറ്റി പറഞ്ഞു കൊടുക്കുന്നു അങ്ങനെ കുറേ കാര്യങ്ങൾ.
എന്താല്ലേ ഓരോരുത്തർക്കും കണ്ണ് തുറക്കുന്നത് ഓരോ വഴിയിലൂടെയാണ്. ഫ്രാൻസിസിന് അതൊരു സ്വപ്നത്തിലൂടെ ആയിരുന്നു, ഏതോ ഒരു ബുദ്ധ ഗുരുവിന് ഒരു ഇല വീഴുന്നത് കണ്ടായിരുന്നു, ഇവിടെ ഇവിടെ സെലിൻ ആകട്ടെ ബ്രൂണോ യുടെ വേർപിരിയൽ ആയിരുന്നു.
എന്ന് എങ്ങനെ ആയിരിക്കും നമ്മുടെ കണ്ണ് തുറക്കുക.





















