top of page


ഒരു പ്രിയ സുഹൃത്ത് ഈയ്യിടെ എഴുതി, സോഷ്യൽ മീഡിയ വഴി പങ്കുവച്ച ഒരു സങ്കല്പനം എനിക്കൊത്തിരി ഇഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ. നമ്മുടെ ആത്മാവ് എന്ന് പറയുന്നത് പരിമിതികളും പോരായ്മകളുമുള്ള സ്നേഹശരീരം ആണെന്നാണ് അദ്ദേഹം പറയുന്നത്. ദൈവമാകട്ടെ, അപരിമേയമായ സമ്പൂർണ്ണ സ്നേഹമാണ്. പരിമിതികളും പോരായ്മകളും ഉള്ള സ്നേഹശരീരമാണ് നമ്മുടെ ആത്മാവെങ്കിലും, കൂടുതൽ വളരുവാനും പേരായ്മകൾ ലഘൂകരിക്കാനും ഉള്ള സാധ്യത നമ്മുടെ സ്നേഹശരീരമായ ആത്മാവിനുണ്ട്. ദൈവമെന്ന അപരിമേയമായ സമ്പൂർണ്ണ സ്നേഹം എല്ലാവരെയും എപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യത്തെക്കാൾ ആന്തരികമായ പ്രസ്തുത സ്വാധീനത്തോട് പ്രതികരിച്ച് നമ്മുടെ സ്നേഹശരീരം സമ്പുഷ്ടമാകുമ്പോൾ അത് അതിൻ്റെ പൂർണ്ണതയെ പുല്കുകയുമാണ്.
bottom of page





















