top of page

ശിശു

Dec 29, 2024

1 min read

George Valiapadath Capuchin

മഹാത്മാഗാന്ധിയുടേതായി എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഒരു ഉദ്ധരണി ഇതാണ്, "ഞാൻ നിങ്ങൾക്ക് ഒരു അത്ഭുത വിദ്യ തരാം. നിങ്ങൾക്ക് സംശയം തോന്നുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് നിങ്ങളാൽ കലശലാകുമ്പോഴോ, നിങ്ങൾ ഇനിപ്പറയുന്ന പരീക്ഷണം പ്രയോഗിക്കുക. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദരിദ്രനും ദുർബലനുമായ മനുഷ്യൻ്റെ മുഖം മനസ്സിലേക്ക് കൊണ്ടുവരിക. എന്നിട്ട് സ്വയം ചോദിക്കണം, നിങ്ങൾ വെക്കാൻ പോകുന്ന ചുവട്, അഥവാ, ചിന്തിക്കുന്ന നടപടി അയാൾക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമോ? അപ്പോൾ നിങ്ങളുടെ സംശയവും നിങ്ങളും ഉരുകി മാറുന്നത് നിങ്ങൾക്ക് കാണാനാവും".


ഒരു സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റ് മിക്ക സാഹചര്യങ്ങളിലും ഇത് പ്രയോഗിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.

ശരി, കുടുംബത്തിൻ്റെ പശ്ചാത്തലത്തിൽ ഈ സൂത്രം പ്രായോഗികമാണോ? അടുത്ത കാലത്തായി കുടുംബം ദമ്പതികളിലേക്കും, മിക്കവാറും തന്നിലേക്കുതന്നെയും ചുരുണ്ടിയിരിക്കുന്നു എന്ന് ഞാൻ സംശയിക്കുന്നു. സ്വന്തം സുഖവും സൗകര്യവും സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബലതന്ത്രമായി മാറിയിരിക്കുന്നു! കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സമൂഹത്തിൽ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു വരുന്ന വ്യാപകമായ വ്യക്തിവാദം സമൂഹത്തിൻ്റെതന്നെ വിപത്തായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പങ്കിടപ്പെടുന്ന സാമൂഹിക സന്ദേശങ്ങൾ ഏതാണെന്ന് നോക്കൂ. സ്വന്തം സന്തോഷം എങ്ങനെ ഉറപ്പാക്കാം എന്നതിനെ കുറിച്ചുള്ള കാര്യമായിരിക്കും, പലപ്പോഴും അത്. അത് വളരെ മോശമായ ഒരു കാര്യമാണോ? അല്ലയേല്ല.

എന്നാൽ, ഒരു പരിധിവിട്ട് അതിന് ഊന്നൽ വരുമ്പോൾ, ഏകപക്ഷീയമായി മാത്രം ആ ചിന്ത നീങ്ങുമ്പോൾ- അത് ഭ്രാന്തായി മാറും.


പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇത്രയധികം മത- പ്രഹരം നടക്കുന്നത്? അനിയന്ത്രിത വ്യക്തിവാദത്തിനുള്ള ഏറ്റവും ശക്തമായ തടശില ഇപ്പോഴും സമൂഹത്തിലെ മതത്തിൻ്റെ സാന്നിധ്യം തന്നെയാണ് എന്നതാണ് ഒരു മുഖ്യകാരണം എന്നെനിക്ക് തോന്നുന്നു.


തമ്പ്രാക്കളേ, മനുഷ്യരായ നാമും പ്രകൃതിയുടെ ഭാഗം തന്നെയാണ്. ഭാവിയുടെ ദിശയില്ലായ്മ എന്നത് ഏതൊരു ജീവിവർഗത്തിനും സ്വാഭാവികമല്ല. ഉത്കണ്ഠയും ദിശാബോധവും ജീവിവർഗങ്ങളുടെ ഭാവിയെക്കുറിച്ച് തന്നെയായിരിക്കണം.


അതിനാൽ,

"ഒരു ശിശു അവരെ നയിക്കണം"

(ഏശ. 11:6)


Recent Posts

bottom of page