

ഈറ്റക്കുഴി പോലീസ് സ്റ്റേഷനില്‍ ചാക്കോ സാര്‍ എസ്.ഐ ആയി ചുമതല ഏറ്റിട്ട് രണ്ടു മാസത്തോളമായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സല്‍പേരിന് ഉടമയായ ചാക്കോ സാറിനെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു.
അന്നും പതിവുപോലെ ഈവനിംഗ് പെട്രോളിംഗിന് ഇറങ്ങിയതായിരുന്നു എസ് ഐ യും പോലീസുകാരും. ഈറ്റക്കുഴി ജംഗ്ഷന്‍ കഴിഞ്ഞ് കുറച്ചുകൂടെ മുന്നോട്ടു ചെന്നപ്പോള്‍ കുറച്ചുപേര്‍ റോഡരികില്‍ കൂടി നില്‍ക്കുന്നു. ഉത്സവത്തിന്‍റെ ചെണ്ടമേളം കാണുന്ന സുഖത്തോടെ അവര്‍ അടുത്ത വീടിന്‍റെ മുറ്റത്തേക്ക് നോക്കി നില്‍ക്കുകയാണ്.
വിവരമറിയുവാനായി അവരുടെ സമീപം പോലീസ് ജീപ്പ് നിര്‍ത്തി. റോഡരുകിലെ വീട്ടു മുറ്റത്ത് പൂരപ്പാട്ട് നടക്കുകയാണ്. മുറ്റത്ത് ഒരു സ്ത്രീയും പുരുഷനും.അയാളുടെ ഇടതു കൈകൊണ്ട് സ്ത്രീയുടെ മുടിയില്‍ ചുറ്റി പിടി ച്ചിരിക്കുന്നു.വലതു കൈയില്‍ ഒരു വാക്കത്തി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. സ്ത്രീ കുതറി മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് കഴിയുന്നില്ല. തലമുടിയിലെ പിടുത്തം വിടുവിക്കുവാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ പുരപ്പാട്ട് ഉച്ചസ്ഥായിയില്‍ ആകു ന്നുണ്ട്.
'ആരെങ്കിലുമൊന്ന് പിടിച്ചു മാറ്റടാ കാഴ്ചക്കാ രെപ്പോലെ കണ്ടുകൊണ്ട് നില്‍ക്കാതെ' ജീപ്പില്‍ നിന്ന് ഇറങ്ങിയതേ ച ാക്കോസാര് വിളിച്ചുപറഞ്ഞു.
പുഷ്പാംഗദന്‍ വിഷയത്തില്‍ ഞങ്ങള്‍ ഇട പെടില്ല സാറേ, അവര്‍ ഭാര്യയും ഭര്‍ത്താവുമാ. അയാള്‍ വെള്ളമടിച്ചിട്ട് വന്ന് മിക്ക ദിവസവും ഈ കലാപരിപാടി ഉള്ളതാ
എലിക്ക് പ്രാണ വേദന നാട്ടുകാര്‍ക്ക് കെട്ടു കാഴ്ച, സ്ഥലം എസ്.ഐ അല്ലേ. കുടുംബ പ്രശ്നമാണ് എന്ന് കരുതി ഇടപെടാതിരിക്കാന്‍ പറ്റി ല്ലല്ലോ.! കാണാത്ത രീതിയില്‍ പോയാല്‍ നാട്ടുകാര്‍ എന്തു കരുതും. ഇങ്ങനെയൊക്കെ വിചാരിച്ച് ചാക്കോ സാര്‍ വീട്ടുമുറ്റത്തേക്ക് കയറി.
അക്രമാസക്തനായ പ്രതിയെ പിടിക്കുവാന്‍ പോകുകയല്ലേ, എസ്.ഐയുടെ സപ്പോര്‍ട്ടിനായി മല്ലന്മാരായ രണ്ടു പോലീസുകാരും കൂടെ വന്നു. ജീപ് പ് നിര്‍ത്തിയതോ പോലീസുകാര്‍ വീട്ടുമുറ്റത്ത് എത്തിയതോ ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. പക്ഷേ ഭാര്യ അറിഞ്ഞു. അവര്‍ പ്രതീക്ഷയോടെ പോലീസിനെ നോക്കി.
രംഗം മാറുന്നതും മല്ലന്മാരും എസ്.ഐയും ചേര്‍ന്ന് മദ്യപനെ കീഴടക്കുന്നതും, രണ്ടെണ്ണം കൊടുക്കുന്നതും, ജീപ്പില്‍ കയറ്റി കൊണ്ടുപോകു ന്നതും കാണാന്‍ ജനം കാത്തുനിന്നു. ദൃശ്യം പകര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് കരുതലോടെ നിന്നു.
'വാക്കത്തി താഴെയിടടാ" ചാക്കോസാര്‍ ശബ്ദമുയര്‍ത്തി പറഞ്ഞു. ഏതവനാടാ എന്‍റെ വീട്ടുമുറ്റത്ത് എന്നോട് കല്‍പ്പിക്കാന്‍ എന്ന മാതിരി പുഷ്പാംഗദന്‍ തിരിഞ്ഞുനോക്കി. തൊട്ടടുത്ത് കാക്കിധാരികള്‍ നില്‍ക്കുന്നത് കണ്ട് പുഷ്പാംഗദന്‍ ഞെട്ടി'
