top of page

യുദ്ധങ്ങളുടെ കഥകള്‍

Nov 1, 2016

2 min read

ടോം കണ്ണന്താനം കപ�്പൂച്ചിൻ
The soldiers running for a war

ഒത്തുതീര്‍പ്പുകളുടെ കണക്കു പുസ്തകങ്ങളെക്കാള്‍ല്ല യുദ്ധങ്ങളുടെ നിറം പിടിപ്പിച്ച കഥകളാണ് സംസ്കാരങ്ങളുടെ ചരിത്രത്തെ നിര്‍ണ്ണയിച്ചത്.  യുദ്ധങ്ങളുടെ കഥകള്‍ മനുഷ്യന്‍റെ അതിജീവനം മാത്രമല്ല, പുരാണങ്ങളുടെയും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെയും ഊടും പാവും നെയ്യുന്ന വിലപ്പെട്ട സ്രോതസ്സുകളായി മാറി. "തല്ലുന്ന കൈയ്യിനെ തലോടുന്ന കൈയ്യാക്കി മാറ്റുന്ന സംസ്കാരം" എന്ന പ്രതിഭാസം അങ്ങനെ യുദ്ധങ്ങളെ ന്യായീകരിക്കുന്ന സാമാന്യവത്ക്കരിക്കുന്ന എന്‍റെ നിത്യജീവിതത്തിന്‍റെ അളവുകോലായി മാറി.  ചരിത്രാതീത കാലം മുതല്‍ ഈ വര്‍ത്തമാന കാലഘട്ടത്തിലും അത് നിര്‍ബാധം തുടരുന്നു. 1963ല്‍ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ജര്‍മ്മന്‍ അമേരിക്കന്‍ തത്വശാസ്ത്രജ്ഞയായ ഹന്ന ആറെന്‍റി (Hanah Arendt) ന്‍റെ Eichmann in Jerusalem: A report on the banality of evil  എന്ന ഒരു പുസ്തകമുണ്ട്.   The banality of  evil അഥവാ അക്രമത്തിന്‍റെ സാമാന്യവത്ക്കരണമെന്ന ആശയം അന്നു മുതലാണ് കൂടുതല്‍ല്‍ ശ്രദ്ധിക്കപ്പെട്ടത്.  അനിവാര്യമാകുന്ന യുദ്ധങ്ങളും ഭരണകൂട ഭീകരതകളും ഒരു ന്യൂനപക്ഷത്തിന്‍റെ ലാഭങ്ങള്‍ക്ക് വേണ്ടി മഹത്വവത്ക്കരിക്കപ്പെടുമ്പോള്‍ കഥയറിയാതെ ആട്ടം കാണുന്ന സാധാരണ ജനം വിശ്വസിക്കുക ഇത് അനിവാര്യമായ തിന്മയെന്നാണ്. നന്മ നിറഞ്ഞ ഒരു ലോകം സാദ്ധ്യമാക്കാന്‍ അതിരുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വികസനത്തിന്‍റെ തേര് തെളിക്കാന്‍ യുദ്ധം അനിവാര്യമാണെന്നും അതിലേര്‍പ്പെടുക വിശുദ്ധമാണെന്നും നാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.  അവിടെയാണ് യുദ്ധങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. സര്‍ജിക്കല്‍ല്‍ സ്ട്രൈക്കിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കവലകളില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയരുന്നത്...  സോഷ്യല്‍ല്‍ മീഡിയയില്‍ല്‍ അഭിനന്ദന പ്രവാഹങ്ങള്‍ ഒഴുകുന്നത്...  പത്രമാധ്യമങ്ങള്‍ ചൂടും ചൂരും കളയാതെ നിര്‍മ്മിക്കപ്പെട്ട ഗ്രാഫിക്സുകളിലൂടെ യുദ്ധക്കളത്തിലെ ചുടുചോരയുടെ ചൂടിനെ ഇന്‍ഡ്യാ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിയുടെ ലാഘവത്വത്തോടെ ജനത്തിന്‍റെ മസ്തിഷ്ക ത്തിലേക്ക് കുത്തിവയ്ക്കുന്നത്...  വലിച്ചുകീറപ്പെടുന്ന മൂടുപടങ്ങള്‍ക്ക് പിന്നില്‍ എന്‍റെ സഹോദരനാണെന്ന തിരിച്ചറിവ് ഈ തലമുറയ്ക്ക് നഷ്ടമാക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.  


വികസനമെന്നാല്‍ അത് പടക്കോപ്പുകളുടെയും പണക്കൊഴുപ്പിന്‍റെയും മാത്രമാണെന്ന് ധരിപ്പിക്കുമ്പോള്‍ കൈമോശം വരുന്നത് മനുഷ്യനോടുള്ള ആദരവ് തന്നെയാണ്. ഇ.എഫ്. ഷുമാക്കറുടെ 'സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍' എന്ന പ്രശസ്ത ഗ്രന്ഥത്തിന്  അത്ര പ്രശസ്തമല്ലാത്ത ഒരു ഉപശീര്‍ഷകം കൂടിയുണ്ട് : മനുഷ്യകേന്ദ്രീകൃതമായ സാമ്പത്തികശാസ്ത്രം -   A Study of Economics as if People Mattered. ഗുജറാത്തിലെ നരഹത്യകളെപ്പറ്റി ആരും ഒന്നും ഇപ്പോള്‍ മിണ്ടുന്നില്ല.  പകരം അവിടുത്തെ റോഡുകള്‍ നിങ്ങള്‍ നോക്കൂ എത്രമേല്‍ മേന്മയേറിയത് എന്നാണ് പത്രമാധ്യമങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത്.  മനുഷ്യന്‍റെ ജീവന് പകരം റോഡിന്‍റെ മിനുമിനുപ്പിനെ അടയാളപ്പെടുത്തുന്ന അധമ മാധ്യമ ധര്‍മ്മം.  അരുംകൊലകളും യുദ്ധങ്ങളും ആഘോഷിക്കപ്പെടുമ്പോള്‍ സാധാരണക്കാരന്‍ യുദ്ധത്തിന്‍റെ നേരും നെറിയും പറഞ്ഞ് അതിന് കൂട്ടുനില്‍ക്കുന്നത് അവന്‍റെ/അവളുടെ മസ്തിഷ്ക്കത്തില്‍ല്‍ നിന്ന് ബോധപൂര്‍വ്വം തുടച്ചു നീക്കം ചെയ്യപ്പെട്ട നീതി-സ്നേഹ അവബോധത്തിന്‍റെ അഭാവം മൂലമാണ്.  അതിര്‍ത്തിയുദ്ധത്തില്‍ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ഒരു അഞ്ചു വയസുകാരന്‍ ചങ്ങാതി ഒന്നാം ക്ലാസില്‍ എനിക്കുണ്ടായിരുന്നു.  അവന്‍റെ കണ്ണുകളിലെ വിഷാദം ഇന്നും നെഞ്ചില്‍ നിന്നും മാഞ്ഞിട്ടില്ല.  


ഇവിടെയാണ് ക്രിസ്തുവിന്‍റെ പ്രസക്തി.  പഴയനിയമത്തിലെ യുദ്ധക്കൊതിയനായ ദൈവം പുതിയ നിയമത്തില്‍ സ്നേഹമായി അവതരിക്കുന്നത് വെളിപാടുകളുടെ പൂര്‍ത്തീകരണമാണ്.  കൊലകള്‍ക്ക് വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തിക്കിട്ടിയിരുന്ന സംസ്കാരത്തില്‍ നിന്നു കൊണ്ട് ക്രിസ്തു വിളിച്ചു പറയുന്നുണ്ട് " ... അങ്ങനെ നിരപരാധനായ ഹാബേലിന്‍റെ രക്തം മുതല്‍ല്‍ ദേവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേ വച്ച് നിങ്ങള്‍ വധിച്ച ബറാക്കിയുടെ പുത്രനായ സഖറിയായുടെ രക്തം വരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെ മേല്‍ല്‍ പതിക്കും"(മത്തായി 23:33-36)


ഇത് സ്നേഹത്തിന്‍റെ സംസ്കാരത്തില്‍ അതിരുകളെ അപ്പുറം / ഇപ്പുറം കാണുന്ന വേര്‍തിരിവുകളെ ചെറുക്കാനുള്ള ക്ഷണമാണ്.  വര്‍ണ്ണ- വര്‍ഗ്ഗ-ലിംഗ വിവേചനങ്ങളുടെ ഈ കാലഘട്ടം കഴിയാറായി.  മതത്തിന്‍റെ പേരിലും ജാതിയുടെ പേരിലും ദേശത്തിന്‍റെ പേരിലും വീണ്ടും വീണ്ടും വിഭാഗീയതകള്‍ ഊട്ടി ഉറപ്പിക്കുന്ന എല്ലാ ഭരണസംവിധാനങ്ങളും കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകളില്‍ പൊളിച്ചുമാറ്റപ്പെടും.  കലാപങ്ങള്‍ക്കിടയില്‍ നാം പാലിക്കുന്ന ഹീനമായ സമാധാനങ്ങളും എത്രകാലം മുഴക്കുമെന്നറിയാത്ത വിജയ ഭേരികളും കെട്ടടങ്ങും.  ഇപ്പോള്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വരുംതലമുറയെ സ്നേഹത്തിന്‍റെ  വേദനകളിലേക്കും ആനന്ദത്തിലേക്കും തള്ളിയിടും.  ഇല്ലെങ്കില്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടുകളത്രയും ഓടിത്തേഞ്ഞ സംവിധാനങ്ങളൊന്നും ഇനി മുന്നോട്ടു പോകില്ല, അത്രതന്നെ. 



Nov 1, 2016

0

10

Recent Posts

bottom of page