top of page
വിശുദ്ധ ക്ലാര (16 July 1194 - 11 August 1253)
തിരുന്നാൾ: ആഗസ്റ്റ് 11
വി. ഫ്രാൻസിസ് അസ്സീസിയുടെ ആദ്യകാല അനുയായികളിൽ ഒരാളാണ് വി. ക്ലാര. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ ജ്വലിച്ചിരുന്ന വി.
ഫ്രാൻസിസിൻ്റെ ജീവിതവും പ്രസംഗവും പഠിപ്പിക്കലുകളിലും ആകൃഷ്ടയായി അദ്ദേഹത്തിൻ്റെ സമൂഹത്തിൽ ചേർന്ന അവർ സ്ത്രീകൾക്കായി താപസ സന്ന്യാസസമൂഹം സ്ഥാപിച്ചു. ഓർഡർ ഓഫ് പുവർ ലേഡീസ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ട സമൂഹം ക്ലാരയുടെ മരണശേഷം ഓർഡർ ഓഫ് സെൻ്റ് ക്ലെയർ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. പുവർ ക്ലെയേർസ്
എന്നാണ് ഇവർ പരക്കെ അറിയപ്പെടുന്നത്.
മറ്റു സന്യാസിനി സമൂഹങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വളരെ കഠിനമായ ദാരിദ്യ വ്രതം അനുഷ്ഠിക്കുന്നവരാണ് ഈ സമൂഹം.
വനിതകൾക്കായുള്ള മൊണാസ്റ്റിക് നിയമങ്ങൾ എഴുതിയ ആദ്യ സ്ത്രീ ആണ് വി. ക്ലാര.