top of page

പ്രസംഗം

Sep 10, 2025

1 min read

നവീൻ തോ�മസ് കണ്ടത്തിൽ
Priest leading a church service, holding a book at the altar with a cross on the wall. Congregation seated, red carpet in aisle, stained glass windows.

വലിയ ഒച്ചപ്പാടുകള്‍ കേട്ടാണ് ഞാന്‍ തല ഉയര്‍ത്തിയത്. ആയിരങ്ങള്‍ പങ്കുചേരുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍. മൈക്കും കയ്യില്‍ പിടിച്ച്, വലിയ വായില്‍ സ്നേഹത്തെക്കുറിച്ചും, കരുണയെ കുറിച്ചും, ധര്‍മ്മദാനത്തെക്കുറിച്ചും അച്ചന്‍ സംസാരിക്കുന്നു.


അപരന്‍റെ വേദന സ്വന്തം വേദനയായി മാറുന്നില്ലെങ്കില്‍ നാം യഥാര്‍ത്ഥ ക്രിസ്തു സ്നേഹിതന്‍ അല്ല, ദരിദ്രരെയും പാപികളെയും സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ ക്രിസ്തുവില്ല, സമ്പത്ത് കൂടുമ്പോള്‍ ഓര്‍ക്കുക സമ്പന്നന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നതാണ്.


ആളുകള്‍ കയ്യടിയോടുകൂടി അച്ചന്‍റെ വാക്കുകളെ അംഗീകരിച്ചു.

ഞാന്‍ വീണ്ടും തല താഴ്ത്തി ഉച്ചയ്ക്ക് അവര്‍ എറിഞ്ഞു കളഞ്ഞ എച്ചിലുകളില്‍ ഒരു നേരത്തെ ആഹാരത്തിനായി തിരഞ്ഞു.

പ്രസംഗം

നവീന്‍ തോമസ്

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025

Sep 10, 2025

0

6

Recent Posts

bottom of page