top of page

ഉപ്പും പ്രകാശവും

Dec 2, 2020

1 min read

അനുപ്രിയ
the born day of the christ

മണ്ണിനു രുചിക്കാന്‍

വിതറിയ ഉപ്പിന്‍ തരികള്‍

വിളര്‍ത്ത മേനിയാല്‍

ഉരുകുമ്പോള്‍,

വെള്ളിമേഘത്തിന്‍

തണല്‍ക്കുട നിവര്‍ത്താന്‍

ജറുസലേമിലൊരു

പുല്‍ക്കൂടൊരുക്കി



പ്രപഞ്ച സ്രഷ്ടാവൊരു

മയക്കം പിടിച്ച നാള്‍

കലങ്ങിയ ആയിരം മിഴികള്‍

ദേവദൂതനെ കാത്തിരുന്നു

മേല്‍ക്കൂര പണിതു

മറ കെട്ടിയ ആകാശത്തില്‍

കൊള്ളിമീനുകള്‍ പായുന്ന

രാവുകളില്‍

രക്ഷകന്‍റെ പിറവി

സ്വപ്നങ്ങളില്‍ നിറഞ്ഞു.



ദിവ്യ ഗര്‍ഭത്തിന്‍

പൈതല്‍,

രാത്രിയുടെ ക്യാന്‍വാസില്‍

പകലിന്‍ പൊന്‍കതിരുകള്‍ വരച്ച്

വെള്ളരിപ്രാവിന്‍

ഹൃദയവുമായ്...

കെട്ട കാലത്തിന്‍

ഉടലുകളില്‍

മെഴുകുതിരി നാളങ്ങള്‍

തെളിയിക്കുവാന്‍...



കയ്പ്പിന്‍ പാപഭാരങ്ങള്‍

കുടിച്ചു വരണ്ട

നാക്കിന്‍ തുമ്പത്ത്

വീഞ്ഞിന്‍ മധുരമേകീടുന്ന

സ്നേഹത്തിന്‍ കാവല്‍ക്കാരന്‍,

സിരകളില്‍ മുന്തിരിവള്ളികള്‍

പടര്‍ത്തുന്നു



ഏദന്‍ തോട്ടത്തില്‍

വിരിഞ്ഞ വചനങ്ങള്‍

ഓരോ അടരുകളിലും

ഉയിര്‍ത്തെഴുന്നേറ്റ

ഉയിരുകള്‍

ജ്ഞാനത്തിനാധാരമാം

പ്രകാശവിത്തുകള്‍ പാകി

കല്ലറകളില്‍ മുളച്ച ഫലവൃക്ഷങ്ങള്‍

പല കോണുകളില്‍

പല രൂപങ്ങളില്‍

ശാന്തി മന്ത്രങ്ങള്‍

ഉരുവിടുന്നു.



തേനിറ്റുന്ന

കരുണാദ്രമിഴികളുമായ്

ഭൂജാതനാം ഉണ്ണി

ജീവശ്വാസങ്ങളില്‍

പ്രതീക്ഷകളുടെ

പുലര്‍വെട്ടത്തില്‍


Dec 2, 2020

0

3

Recent Posts

bottom of page