

ഇക്കാലത്തും ധാരാളം കൊലപാതകങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. അസൂയകൊണ്ടും കുടിപ്പക കൊണ്ടും, ഇണക്കു വേണ്ടിയും പണത്തിനുവേണ്ടിയും അധികാരത്തിനു വേണ്ടിയും കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. തർക്കങ്ങൾക്കിടയിലും, പെട്ടെന്നുള്ള വൈകാരിക വിക്ഷോഭങ്ങളാലും മനുഷ്യർ കൊല്ലപ്പെടാറുണ്ട്. ഇത്തരം കൊലപാതകങ്ങളെല്ലാം ഒരുപക്ഷേ, നമുക്ക് ന്യായീകരിക്കാം. എന്നാൽ, പ്രത്യയശാസ്ത്ര കൊലപാതകങ്ങളെ, രാഷ്ട്രീയ കൊലപാതകങ്ങളെ, നമുക്കൊരിക്കലും ന്യായീകരിക്കാൻ ആവില്ല. മുൻകൂട്ടി
പ ്ളാൻ ചെയ്ത് നടപ്പാക്കപ്പെടുന്നു എന്നത് മാത്രമല്ല അവയുടെ പ്രത്യേകത. മറിച്ച്, അവയെല്ലാം ഒരാളുടെ അഭിപ്രായത്തെയോ വിശ്വാസത്തെയോ പ്രതിയാണ് നടത്തുന്നത് എന്നതാണ് പ്രത്യേകത. ചില കാര്യങ്ങളെക്കുറിച്ച് കൊല്ലപ്പെടുന്നയാളിന് തൻ്റേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായമുണ്ട് എന്നതു മാത്രമാണ് കൊലക്കുള്ള കാരണം. കൊല്ലുന്നയാളും അത്തരം കൊലപാത്തിന് ഒത്താശ ചെയ്യുന്നവരും ആന്തരികമായി ഏറ്റവും ഭയചകിതരും കഴിവുകെട്ടവരും ആയിരിക്കും. അവർക്ക് ലവലേശം ആശയമോ ഭാവനയോ ഉണ്ടാവില്ല എന്നതും വസ്തുതയായിരിക്കും. അവരിൽ ജനാധിപത്യബോധമോ ഉദാത്തമായ ആശയങ്ങളോ ഇല്ലായിരിക്കും എന്നതിനപ്പുറം, മനുഷ്യത്വം പോലും അവരിൽ കുറവായിരിക്കും എന്നതാണ് ഏറ്റവും ദുഃഖകരമായത്.





















