top of page

യുദ്ധം

4 days ago

2 min read

ജോര്‍ജ് വലിയപാടത്ത്

നൂറ്റാണ്ടിൻ്റെ ചിത്രമാണിത്: യഹൂദ റബ്ബിയും മുസ്ലീം ഇമാമും പോപ്പും പരസ്പരം തോളിൽ കൈയിട്ട് !
നൂറ്റാണ്ടിൻ്റെ ചിത്രമാണിത്: യഹൂദ റബ്ബിയും മുസ്ലീം ഇമാമും പോപ്പും പരസ്പരം തോളിൽ കൈയിട്ട് !

മനുഷ്യ മനസ്സാക്ഷിയുടെ ശബ്ദമായിരുന്നു അദ്ദേഹം. അതെ, ഫ്രാൻസിസ് പാപ്പ. ദിവസവും അദ്ദേഹം യുദ്ധത്തിനെതിരേ സംസാരിച്ചു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. മറക്കാതിരിക്കാം നമുക്ക്.


"ആയുധങ്ങളുടെ ശബ്ദം നിലയ്ക്കട്ടെ! യുദ്ധം എപ്പോഴും സമാധാനത്തിന്റെ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നത്. അത് എല്ലായ്പ്പോഴും മനുഷ്യരാശിയുടെ പരാജയമാണ്."


"വികലമാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത തൻ്റെ കുഞ്ഞിനെ പ്രതിയുള്ള ഒരമ്മയുടെ കണ്ണീരിനുമുന്നിലും ഒരു യുദ്ധവും വിലയുള്ളതല്ല; സ്രഷ്ടാവിൻ്റെ ഛായയിലും സാദൃശ്യത്തിലും മെനയപ്പെട്ട വിശുദ്ധമായ ഒരൊറ്റ മനുഷ്യജീവനുമുന്നിൽ പോലും ഒരു യുദ്ധവും വിലയുള്ളതല്ല; നമ്മുടെ പൊതുഭവനത്തെ വിഷലിപ്തമാക്കാൻമാത്രം ഒരു യുദ്ധവും യോഗ്യമാകുന്നില്ല; സ്വന്തം നാട് വിട്ടുപോകാൻ നിർബന്ധിതരാക്കപ്പെടുന്നവരുടെ നിരാശയ്ക്ക് മുന്നിൽ ഒരു യുദ്ധവും വിലയുള്ളതല്ല."


"യുദ്ധം ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്നേയുള്ളൂ; വിദ്വേഷം വർദ്ധിപ്പിക്കുന്നേയുള്ളൂ; പ്രതികാരം പതിന്മടങ്ങാക്കുന്നേയുള്ളൂ. യുദ്ധം ഭാവിയെ മയ്ച്ചുകളയുന്നു. ഈ സംഘർഷത്തിൽ വിശ്വാസികൾ ഒരു വശം മാത്രമേ സ്വീകരിക്കാവൂ എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു: സമാധാനത്തിന്റെ വശം - വാക്കിലല്ല, പ്രാർത്ഥനയിൽ."


"യുദ്ധം മനുഷ്യത്വത്തിന്റെ ആത്മഹത്യയാണ്, എന്തെന്നാൽ, അത് ഹൃദയത്തെ കൊല്ലുന്നു, സ്നേഹത്തെയും."


"യുദ്ധങ്ങൾ നിരവധി ജീവിതങ്ങളെ തകർക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ബാല്യത്തെ അപഹരിക്കുന്നതിനെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നു."


"യുദ്ധങ്ങൾ എപ്പോഴും ഭ്രാന്താണ്: യുദ്ധത്തിൽ എല്ലാം നഷ്ടപ്പെടുന്നു, സമാധാനത്തിലാണ് സർവ്വതും നേടാനാവുന്നത്."


"ഒരാൾക്ക് സ്വന്തം മതത്തിന്റെ പേരിൽ, അതായത് ദൈവത്തിന്റെ പേരിൽ, ദ്രോഹിക്കാനോ യുദ്ധം ചെയ്യാനോ കൊല്ലാനോ ആവില്ല."


"യുദ്ധം ഭ്രാന്താണ്... അത് ദൈവകരങ്ങളുടെ ഏറ്റവും മനോഹരമായ സൃഷ്ടിയെ - മനുഷ്യരെ നശിപ്പിക്കുന്നു. യുദ്ധം എല്ലാം നശിപ്പിക്കുന്നു, സഹോദരങ്ങൾക്കിടയിലെ ബന്ധം പോലും. യുദ്ധം യുക്തിരഹിതമാണ്; നാശം വരുത്തുക എന്നതാണ് അതിന്റെ ഏക പദ്ധതി; നശിപ്പിച്ചുകൊണ്ട് വളരാനാണ് അത് ശ്രമിക്കുന്നത്."


"അത്യാഗ്രഹം, അസഹിഷ്ണുത, അധികാര ദുർമോഹം... യുദ്ധത്തിലേക്ക് പോകാനുള്ള തീരുമാനത്തിന് അടിസ്ഥാനമാകുന്ന ഉദ്ദേശ്യങ്ങളാണവ. പലപ്പോഴും അവ ഒരു പ്രത്യയശാസ്ത്ര ലേബലാൽ ന്യായീകരിക്കപ്പെടുന്നു. എന്നാൽ വികലമായ ഒരഭിനിവേശത്തിലോ പ്രേരണയിലോ ആണ് ആരംഭം. ഒരു ന്യായീകരണമായി അവതരിപ്പിക്കപ്പെടുന്നതാണ് പ്രത്യയശാസ്ത്രം. പ്രത്യയശാസ്ത്രം ഇല്ലാത്തപ്പോൾ കായേന്റെ പ്രതികരണമാണ് ഉണ്ടാവുക: 'എനിക്ക് എന്താ പ്രശ്നം? ഞാൻ എന്റെ സഹോദരന്റെ സൂക്ഷിപ്പുകാരനാണോ?' വൃദ്ധരാവട്ടെ, കുട്ടികളാവട്ടെ, അമ്മമാരാവട്ടെ, പിതാക്കന്മാരാകട്ടെ, യുദ്ധം ആരെയും നേരിട്ട് നോക്കുന്നില്ല. 'അതിന് എനിക്ക് എന്താ?' "


"യുദ്ധം ഇന്ന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്.

യുദ്ധം എപ്പോഴും ഒരു പരാജയമാണ്.

ദയവുചെയ്ത്, മതി!

നമുക്കങ്ങനെ പറയാം:

ദയവുചെയ്ത്, മതി! നിർത്തൂ!"


"നാം സമാധാനത്തിനുള്ള വിദ്യാഭ്യാസം നല്കണം. എല്ലാ യുദ്ധങ്ങളും നിർത്താൻ ആവശ്യമായ വിദ്യാഭ്യാസം ഇതുവരെ നാം - മനുഷ്യകുലം മൊത്തത്തിൽ -നേടിയിട്ടില്ലെന്ന് തോന്നുന്നു. സമാധാനത്തിന് വിദ്യാഭ്യാസം നല്കാനുള്ള ഒറ്റ കൃപയ്ക്കായി നമുക്ക് എപ്പോഴും പ്രാർത്ഥിക്കാം."


(സമാധാനത്തിനുള്ള നോബൽ സമ്മാനം മഹാത്മാഗാന്ധിക്ക് ലഭിക്കുകയുണ്ടായില്ല. ഫ്രാൻസിസ് പാപ്പയ്ക്കും ലഭിച്ചില്ല! യേശുക്രിസ്തുവിനും ലഭിക്കുമായിരുന്നില്ല!)

_________________________

നൂറ്റാണ്ടിൻ്റെ ചിത്രമാണിത്: യഹൂദ റബ്ബിയും മുസ്ലീം ഇമാമും പോപ്പും പരസ്പരം തോളിൽ കൈയിട്ട് !

ജോര്‍ജ് വലിയപാടത്ത�്

0

42

Featured Posts

Recent Posts

bottom of page