

ആരംഭംമുതല്‍ അവസാനം വരെ അവന്‍ ചോദ്യം ചെയ്യപ്പെട്ടു. ജനനം മുതല്‍ മരണം വരെ അവന്‍റെ അസ്തിത്വം ചോദ്യാവലികള്‍കൊണ്ട് മൂടപ്പെട്ടു. അവര്‍ക്കാകട്ടെ, സന്ദേഹങ്ങള്‍ ആയിരുന്നു. അവന്‍ ദൈവപുത്രനാണെങ്കില്‍ അങ്ങനെ ചെയ്യേണ്ടതല്ലേ...? ഇങ്ങനെ ചെയ്യേണ്ടതല്ലേ?.. എന്നൊക്കെ. അതുകൊണ്ട് അവരെപ്പോഴും അവനെ വെല്ലുവിളിച്ചു.
"നീ ദൈവപുത്രനാണെങ്കില്‍...
അവനാകട്ടെ, നിശ്ശബ്ദനും കാത്തിരിക്കുന്നവനുമായി കാണപ്പെട്ടു.
ഈ ചോദ്യം അവന്‍റെ ഒറ്റപ്പെട്ട നിമിഷങ്ങളില്‍, ഏകാന്തതയില്‍, പ്രാര്‍ത്ഥനയില്‍, വിശ പ്പില്‍, അലച്ചിലില്‍ ഒക്കെ അവനെ പിന്തുടര്‍ന്നു.
"നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാക്കി ഭക്ഷിക്ക്..."
"നീ ദൈവപുത്രനാണെങ്കില്‍ മുകളില്‍ നിന്ന് താഴേക്ക് ചാട്..."
അവനാകട്ടെ, എപ്പോഴും പറഞ്ഞത് ഇങ്ങനെയൊക്കെയാണ്:
"ഞാന്‍ വഴിയും സത്യവും ജീവനുമാണ്", "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി...".
"ഞാന്‍ പുനരുത്ഥാനമാണ്," "ഞാന്‍ നല്ല ഇടയനാണ്," "ഞാന്‍ മുന്തിരിച്ചെടിയാണ്"...
എന്നിട്ടും ആരും "
