top of page

എന്നിലെ നിന്നെ......

Aug 16, 2025

1 min read

വാതല്ലൂര്‍ ജിന്‍സ്

Watercolor painting of serene lake with two white houses and trees reflected in water. Soothing blue and green tones evoke tranquility.

വിജനമാം വഴികളെല്ലാം ഞാന്‍

അറിയാതെ ഓടുകയാണ്

കഥയറിയാ കഥകള്‍ക്കൊപ്പം

അറിയാതെ ആടുകയാണ് ഞാന്‍...


ആരാരോ വരച്ച കളങ്ങളില്‍

ഞാനറിയാതെ ചാടുകയാണ്

ആരാരോ വിശിയ വലകളില്‍

ചിറകൊടിഞ്ഞു ഞാന്‍ കേഴുകയാണ്

അവര്‍ കെട്ടിയ കയറിന്‍ തുമ്പില്‍

ഞാന്‍ ഇങ്ങനെ കറങ്ങുകയാണ്


കണ്ണാടി കവിളില്‍ നിയിങ്ങനെ നോക്കുമ്പോള്‍

ഞാന്‍ നിന്നെ കാണുന്നു....

നീ ഓടിയ വഴികളിലൊക്കെ

പിന്തിരിഞ്ഞു നടക്കേണം...

കഥയറിയാ കഥകള്‍ക്കല്ല..

കഥയറിഞ്ഞു ആടേണം

ആരൊക്കെയോ വീശിയവലകള്‍

പൊട്ടിച്ചങ്ങെറിയേണം


ഉണരണം നീ ഉയര്‍ത്തേഴുന്നേല്‍ക്കണം

ചിരിക്കണം നീ ചിറകിട്ടടിക്കണം

പറക്കണം നീ പറന്നുയരണം

രചിക്കണം വരയ്ക്കണം

ജിവിതഗാഥയില്‍ നിന്നിലെ നിന്നെ


എന്നിലെ നിന്നെ.

വാതല്ലൂര്‍ ജിന്‍സ്

അസ്സീസി മാസിക, ഓഗസ്റ്റ് 2025

Aug 16, 2025

0

6

Recent Posts

bottom of page