ഫാ. മിഥുന് ജെ. ഫ്രാന്സിസ് എസ്. ജെ.
Oct 4
"ആയുസ്സിന്‍റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഇപ്പോഴത്തെ വയസ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? ഇതിന് ജ്യോത്സ്യമോ ജാതകമോ നോക്കേണ്ട ആവശ്യമില്ല. എളുപ്പത്തിലറിയാം. നിങ്ങളുടെ ഹൃദയത്തിന്‍റെ പ്രായമെന്തെന്ന് അറിഞ്ഞാല്‍ മതി. ജനനതീയതി കൂട്ടിക്കുറിച്ച് എടുക്കാവുന്നതല്ല നിങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രായം. നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യ - രോഗ സ്ഥിതി അടിസ്ഥാനമാക്കി കണക്കുകൂട്ടിയെടുക്കേണ്ടതാണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍റെ മുന്‍ പ്രസിഡന്‍റ് പ്രൊഫ. വാലന്‍റീന്‍ ഫുസ്റ്ററിന്‍റെ അഭിപ്രായത്തില്‍ ബാഹ്യമായ പ്രായത്തേക്കാള്‍ ഉള്ളില്‍ സ്ഫുരിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തിന്‍റെ യഥാര്‍ഥ വയസ്സാണ് ആയുസ്സ് നിര്‍ണയിക്കുന്നത്. സ്ഥിരമായി വ്യായാമത്തിലേര്‍പ്പെടുന്ന ഒരറുപതുകാരന്‍റെ ഹൃദയത്തിന് വ്യായാമ വിമുഖനായ ഒരിരുപതുകാരന്‍റെ ഹൃദയത്തോടൊപ്പം ശക്തിയും ഊര്‍ജ്ജസ്വലതയുമുണ്ട്." എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യിലിന്‍റെ വാക്കുകളാണിവ.
ഹൃദയരോഗങ്ങളാല്‍ ഭൂമുഖത്ത് പ്രതിവര്‍ഷം 17.2 ദശലക്ഷംപേര്‍ അകാലമരണമടയുന്നു. 2025 ആകുന്നതോടെ ജനസംഖ്യയുടെ 29 ശതമാനം ഹൃദ്രോഗികളായിരിക്കുമെന്നുമാണ് ഡോക്ടര്‍മാരുടെ ഫോറത്തിന്‍റെ പ്രവചനം. അവര്‍ നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്: പുകവലി, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, മദ്യപാനം, പിരിമുറുക്കം. ഇതു വായിക്കുന്നയാളിന് ഇതിലേതെങ്കിലും ഒന്നുണ്ടെങ്കില്‍ ജാഗ്രത! ഒരു നല്ല ഡോക്ടറെ കണ്ട് വേണ്ടത് ഉടനെ ചെയ്യുക. ജീവന്‍റെ ഓരോ സ്പന്ദനവും നിയന്ത്രിക്കുന്നത് ഹൃദയമാണ്. രക്തത്തിന്‍റെ സുഖകരമായ ഒഴുക്കിന് ചെറിയ ഒരു തടസ്സമുണ്ടായാല്‍ മതി ഹൃദയത്തിന്‍റെ താളം തെറ്റാന്‍. എവിടെ നിന്‍റെ ഹൃദയം അവിടെ നിന്‍റെ നിധി. ഹൃദയത്തെ നിധി പോലെ സംരക്ഷിക്കുവാനാണ് ദൈവവിധി.
ഹൃദ്രോഗചികത്സകരായ നാല് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ തങ്ങളുടെ ആരോഗ്യപാലനത്തിന് അനുദിനം അനുഷ്ഠിക്കുന്ന ദിനചര്യ വെളിപ്പെടുത്തിയത് തുടര്‍ന്ന് വായിക്കുക, വേണ്ട തീരുമാനങ്ങള്‍ സ്വന്തമാക്കുക. ഡോ. ശ്രീനാഥ് റെഡ്ഡിPresident Public Health Foundation)1. ഞാന്‍ ഉപ്പ് ഉപയോഗിക്കുന്നില്ല. 2) പുകവലിക്കില്ല; വല്ലപ്പോഴും ആകാം എന്നല്ല പുകവലിയേ വേണ്ട. 3) അതതു കാലത്തെ ഉത്പന്നങ്ങളായ സസ്യങ്ങളും പഴങ്ങളും ഉപയോഗിക്കുന്നു. 4) വിശ്രമിക്കാനും പൂര്‍ണ്ണ സ്വസ്ഥത അനുഭവിക്കാനും വേണ്ട നേരം എടുക്കുന്നു. ഡോ. രാമകാന്ത് പാണ്ഡെ. (Asian Heart Institute, Mumbai)1. ഞാന്‍ ആഴ്ചയില്‍ അഞ്ചാറു തവണ നല്ല വ്യായാമം ചെയ്യുന്നു. 2) എല്ലാ ദിവസവും അരമണിക്കൂര്‍ യോഗാസനം 3) അവധി ദിവസങ്ങളേക്കാള്‍ കുറച്ചേ ഇടദിവസങ്ങളില്‍ ഭക്ഷിക്കൂ. 4) സ്ട്രെസ് മാറ്റാന്‍ പറ്റിയ ഹോബികള്‍ക്കും ഉല്ലാസവേളകള്‍ക്കും സമയം നല്‍കും. 5) പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വര്‍ഷം തോറും ഒരു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകുന്നു. ഡോ. പ്രസാദ് ഷെട്ടി (cardiac Surgeon, Bangalore.) 1) പതിവായി വ്യായാമം 2) പുകവലി/ലഹരി വേണ്ട 3) കൃത്യനിഷ്ഠ പാലിക്കുന്നു. 4) ശാന്തത വെടിയാതുള്ള പെരുമാറ്റം. 5) സ്വന്തം കുടുംബാംഗങ്ങളുമായി വേണ്ടസമയം ചെവഴിക്കുന്നു 6) 8 മണിക്കൂര്‍ ഉറക്കം. ഡോ. അശോക് സേത്. ((Chief Cardiologist, Delhi) 1. എല്ലാ ദിവസവും 4 കി. മീ. നടക്കുന്നു. 2) ഭക്ഷണത്തില്‍ ക്രമം പാലിക്കുന്നു 3) കഫേയില്‍ ഉള്ള പാനീയം വേണ്ട. 4) എന്‍റെയും കുടുംബാംഗങ്ങളുടെയും മെഡിക്കല്‍ പരിശോധന പതിവായി ഞങ്ങള്‍ നടത്തുന്നു. 5) ദൈവത്തില്‍ അടിയുറച്ച വിശ്വാസം പാലിക്കുന്നു.
60-നോട് അടുത്ത പ്രായമുള്ളവരാണ് ഈ ഡോക്ടര്‍മാര്‍. 60 കടന്ന നമുക്കു 6 ഇരട്ടി ചങ്കൂറ്റത്തോടെ മുന്നേറാം, ഹൃദയത്തിന് പരിരക്ഷ നല്‍കാന്‍ നെഞ്ചുറപ്പുണ്ടെങ്കില്‍. ആരോഗ്യ ദൃഢഗാത്രനായിരുന്ന യേശു ഒന്നാംസ്ഥാനമാണ് ഹൃദയത്തിന് കൊടുത്തത്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യപ്പെട്ടവര്‍.... (മാത്യു. 5:8). നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ നിങ്ങളുടെ ഹൃദയവും (6:21). നന്മയുടേയും തിന്മയുടേയും ഉറവിടം ഹൃദയം (15:18, 19). പ്രഥമവും പ്രധാനവുമായ കല്പന, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക (22:38). യേശു സ്വയം അവതരിപ്പിക്കുന്നത് ഹൃദയശാന്തതയുള്ളവനായിട്ടാണ്. (11:29) ഈ തിരുവചനങ്ങള്‍ ഹൃദിസ്ഥമാക്കുന്നതോടൊപ്പം ആരോഗ്യമുള്ള സഹൃദയരായി നാം മുമ്പോട്ട് ഇതിലെ... ഇതിലെ...