top of page

ഓണംവിളി

Sep 5, 2025

1 min read

സതീഷ് കളത്തില്‍
three women arranging the flower to make a flooral decoration related to thiruvonam

തമ്പ്രാന്‍റെ മാളികയിലും

അടിയന്‍റെ വാടിയിലും

ഓണംവിളി വന്നുവല്ലോ;

നാട്ടിലെല്ലാം വന്നുവല്ലോ.


ഇല്ലെടി പെണ്ണേ,

നാട്ടുക്കൂട്ടത്തിനു ഞാനില്ല പെണ്ണേ.

പിടിപ്പതു പണിയുണ്ട്,

മാവേലിത്തമ്പ്രാന്‍റെ ഓണത്തിന്

ഏറെ നാളുകളില്ല തേവിപ്പെണ്ണേ.


നെല്ല് പുഴുങ്ങി ഉണക്കാനുണ്ട്;

നെല്ലരി കുത്തി എടുക്കാനുണ്ട്;

വാഴകുല ചെത്തി വറുക്കാനുണ്ട്;

കോലായ ചെത്തി മിനുക്കാനുണ്ട്;

ചാണക ചാന്ത് ചാര്‍ത്താനുണ്ട്;

ഓണത്തപ്പനെ വാര്‍ക്കാനുണ്ട്;

ഇല്ലെടി പെണ്ണേ,

നാട്ടുക്കൂട്ടത്തിനു ഞാനില്ല പെണ്ണേ.


ഓണം വന്നാല്‍ കോടിയെടുക്കാം;

ഓണപ്പാട്ടുകള്‍ പാടി നടക്കാം;

കൈകൊട്ടി കൈകൊട്ടി ആടിത്തിമിര്‍ക്കാം;

'തുമ്പി വാ തുമ്പി വാ' നീട്ടി നീട്ടി വിളിക്കാം;

'ഓഹോ ഓഹോ' നീട്ടി നീട്ടി ചൊല്ലി

ഊഞ്ഞാലാടി രസിക്കാം;

ഭൂലോകം ഭൂലോകം മേഞ്ഞു നടക്കാം!


ഓണംവിളി

സതീഷ് കളത്തില്‍

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025




Sep 5, 2025

0

0

Recent Posts

bottom of page