top of page

എന്‍റെ പ്രാഞ്ചിയേട്ടന്‍

Jan 4, 2017

1 min read

ബാലചന്ദ്രന്‍ വി.
ree

എല്ലാം നമുക്കു കാണാന്‍ പറ്റില്ലല്ല

കാണണമെന്നു കരുതുന്നതു മാത്രം 

കണ്ടല്ലേ നമ്മുടെ ശീലം?

വൃദ്ധന്‍റെ തലക്കുചുറ്റും പറക്കുന്ന പറവകളും

കാല്‍ചുവട്ടിലിരിക്കുന്ന നായും മുയലും മാനും

ചെവിയില്‍ പ്രേമം കുറുകുന്ന 

കുയിലും പരുന്തും

കിളവന് തണല്‍ നല്‍കാന്‍ വെമ്പുന്ന മരവും

സ്നേഹവചനങ്ങള്‍ക്കു കാതോര്‍ക്കുന്ന 

സര്‍വ്വചരാചരവും

നമുക്ക് കാണാം. 

ഇങ്ങകലെ മറ്റൊരു ദേശത്തു, 

മറ്റൊരു കാലത്തു

കാലചക്രത്തിന്‍റെ ഉരുളിച്ചയില്‍

ഏതോ ഒരു അണുവിട നിമിഷത്തില്‍

അങ്ങയെ കാണാന്‍ പറ്റാതെ, കേള്‍ക്കന്‍, 

ഒന്നു തൊടാന്‍

മനസ്സിലെങ്കിലുമൊന്നോര്‍ക്കാന്‍ പറ്റാതെ

ആര്‍ത്തരായ ഈ ആള്‍ക്കൂട്ടത്തെ 

അങ്ങും കാണുന്നേയില്ല. 



Jan 4, 2017

0

0

Recent Posts

bottom of page