

അമേരിക്കൻ കുടുംബത്തെയും കുടുംബസങ്കല്പങ്ങളെയും ഒക്കെക്കുറിച്ച് 2021-ൽ നടത്തിയ സർവ്വേയുടെ ഫലങ്ങൾ 2023-ൽ പ്യൂ റിസേർച്ച് സെൻ്റർ (Pew Research Centre) പുറത്തുവിട്ടിരുന്നു.
18 മുതൽ 49 വയസ്സുവരെ ഉള്ളവരിൽ കുടുംബമായി ജീവിക്കുന്നവർ 50% ആണ്. അതേസമയം 31% വിവാഹം ചെയ്തിട്ടില്ലാത്തവരാണ്.
അമേരിക്കയിൽ വ്യത്യസ്ത വംശക്കാർ തമ്മിലുള്ള വിവാഹങ്ങൾ 1980-ൽ 4% ആയിരുന്നത് 2021 ൽ 16% ആയി ഉയർന്നിട്ടുണ്ട്.
ഒരേ ലിംഗത്തിൽപെട്ടവർ തമ്മിൽ വിവാഹ ബന്ധം ഉള്ളത് 1% ആണ്.
വിവാഹത്തിലേക്ക് കടന്നവർ 50% ആണെന്ന് പറഞ്ഞല്ലോ. ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ (ബിരുദവും ഏറെയും) വിവാഹ ബന്ധത്തിനുള്ള സാധ്യത വളരെ ഉയർന്നതാണ് : 61%
ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവരിൽ വിവാഹ ബന്ധത്തിനുള്ള സാധ്യത വളരെ കുറവാണ് : 44%

25 മുതൽ 49 വയസ്സുവരെ ഉള്ളവരിൽ കുട്ടികളെ വളർത്തുന്നവർ 1970-ൽ 67% ആയിരുന്നു. അതേ പ്രായത്തിലുള്ളവരായി 2021-ൽ കുട്ടികളെ വളർത്തുന്നവർ 37% മാത്രം.
സഹജീവനം ചെയ്യുന്നവരിൽ കുട്ടികളുള്ളവർ 1990-ൽ 2% ആയിരുന്നു. അത്തരക്കാർ, 2021-ൽ 5% ആയി.
കുട്ടികളുള്ളവരിൽ പൊതുവേ കുട്ടികളുടെ എണ്ണം 2 ആണ്. എന്നാൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലാത്തവരിൽ കുട്ടികളുടെ എണ്ണം 2.4 ആണ്. ബിരുദമെങ്കിലും ഉള്ളവർക്കിടയിൽ കുട്ടികളുടെ എണ്ണം 1.8 ആണ്.
വംശീയമായി പരിഗണിക്കുമ്പോൾ ഹിസ്പാനിക് ജനതയിൽ 2.3 കുട്ടികളും, കറുത്തവർഗ്ഗക്കാർക്കിടയിൽ 2.0 ഉം, വെള്ളക്കാർക്കിടയിൽ 1.9 ഉം, ഏഷ്യൻ ജനതകൾക്കിടയിൽ 1.7 ഉം ആണുള്ളത്.
രണ്ടു മാതാപിതാക്കളോടും ഒപ്പം വളരുന്ന കുട്ടികൾ 64% ആണ്.
ബിരുദവും അതിൽ കൂടുതലും ഉള്ള മാതാപിതാക്കളുടെ മക്കൾ 81% -ഉം മാതാപിതാക്കൾ രണ്ടു പേരോടുമൊപ്പം വളരുന്നുണ്ട്.
ഹൈസ്കൂൾ നിലവാരത്തിൽ താഴെ വിദ്യാഭ്യാസമുള്ള മാതാപിതാക്കളുടെ മക്കൾ 49% മാത്രമേ മാതാപിതാക ്കൾ രണ്ടുപേരോടും ഒപ്പം വളരുന്നുള്ളൂ.
വംശീയമായി തിരിച്ചു നോക്കിയാൽ, ഏഷ്യൻ മാതാപിതാക്കളുടെ മക്കൾ 83% വും മതാപിതാക്കൾ ഇരുവരോടും ഒപ്പമാണ് വളരുന്നത്. വെള്ളക്കാരായ മാതാപിതാക്കളുടെ മക്കൾ 73% ഉം മതാപിതാക്കൾ ഇരുവരോടും ഒപ്പം വളരുന്നു. ഹിസ്പാനിക്ക് ജനതയിൽ അത് 57%ഉം കറുത്ത ജനതയിൽ 35% ഉം ആയി കുറയുന്നുണ്ട്.
ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില ദിശാമാറ്റങ്ങളെക്കുറിച്ചുള്ള സൂചനകൾ നമുക്ക് ഈ സർവ്വേ പഠനത്തിൽ നിന്ന് വായിച്ചെടുക്കാം.
കുടുംബത്തിൻ്റെ, വൈവാഹികാവസ്ഥകളുടെ, സന്താനോൽപാദനത്തിൻ്റെ, സുസ്ഥിര ബന്ധങ്ങളുടെയൊക്കെ സൂചനകളും അവ നല്കുന്നുണ്ട്.
അതുപോലെതന്നെ, ദാരിദ്ര്യത്തിൻ്റെ, സാമ്പത്തിക പരാധീനതകളുടെ, സാമൂഹിക സ്വീകാര്യതയുടെ, വിദ്യാഭ്യാസ ലഭ്യതയുടെ, ഫലവത്തല്ലാത്ത ക്ഷേമ പദ്ധതികളുടെ ഒക്കെ സൂചനകളും ഈ കണക്കുകൾ നല്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു.
To Read the entire document





















