ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
ജീവിതത്തിന്‍റെ ഏത് ഘട്ടത്തിലും, മനുഷ്യന്‍ മറ്റ് ആളുകളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. മധ്യവയസ്സിലെ, ഏകദേശം 40 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള, മാറ്റത്തിനായുള്ള ശക്തമായ ആഗ്രഹത്തിന്‍റെ സവിശേഷതയായ വൈകാരിക പ്രക്ഷുബ്ധതയുടെ കാലഘട്ടമാണ്, മിഡ്ലൈഫ് ക്രൈസിസിനു കാരണമാവുന്നത്.
നമ്മുടെ തലച്ചോറിലെ മാറ്റങ്ങള്‍ ആണ് ഈ പ്രതിസന്ധിക്ക് കാരണമാകുന്നത്. അത് എപ്രകാരം എന്ന് നോക്കാം:
ഫ്രഞ്ച് ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നതെന്തെന്നാല്‍ നമ്മുടെ മസ്തി ഷ്കം ഏകദേശം 45 വയസ്സ് കഴിയുമ്പോള്‍ ചുരുങ്ങു വാന്‍ തുടങ്ങുന്നു. അതായത് മധ്യവയസ്സിന്‍റെ ആദ്യ ഘട്ടത്തില്‍ മെമ്മറി പോലുള്ള ചില സഹജമായ കഴിവുകള്‍, യുക്തിയുടെ വേഗത എന്നിവ മന്ദഗതി യിലാകാന്‍ തുടങ്ങുന്നു. അതായത് നമ്മുടെ വൈ ജ്ഞാനിക പ്രവര്‍ത്തനം, മധ്യവയസ്സെത്തു ന്നതോടെ വഷളാവാന്‍ തുടങ്ങുന്നു.
പ്രായപൂര്‍ത്തിയായപ്പോള്‍, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് (ആസൂത്രണം പോലുള്ള എക്സിക്യൂ ട്ടീവ് പ്രവര്‍ത്തന തീരുമാനം എടുക്കാന്‍ സഹായി ക്കുന്നത്) പൂര്‍ണ്ണമായും പക്വത പ്രാപിക്കുകയും ചെയ്യുന്നു.
ഒരു കാലഘട്ടം കഴിയുന്നതോടെ നമ്മുടെ മസ്തിഷ്കത്തിനു പഠിക്കാനും മാറ്റങ്ങളോട് പൊരുത്തപ്പെടാനും കഴിയുന്നില്ല. നമ്മുടെ ന്യൂറോ ണുകളെ പുനരുജ്ജീവിപ്പിക്കാനും അവയുടെ സിനാ പ്സുകള്‍ തമ്മില്‍ കണക്ഷനുകള്‍ ഉണ്ടാക്കാനും, തകര്‍ക്കാനും, മാറ്റാനും അനുവദിക്കുന്ന BDNF - Brain derived Neurotrophic Factor എന്ന ഒരു ചെറിയ പ്രോട്ടീന്‍ നമുക്കുണ്ട്. എന്നാല്‍ നമ്മള്‍ മധ്യവയസ്സില്‍ എത്തുന്നതോടെ, BDNF ലെവലു കളില്‍ വ്യതിയാനം കാണാന്‍ തുടങ്ങുന്നു. അതോ ടെ മസ്തിഷ്കത്തിന്‍റെ ന്യൂറോപ്ലാസ്റ്റിസിറ്റി കുറയു കയും ഈ കുറഞ്ഞ പ്ലാസ്റ്റിറ്റി വിഷാദവുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതോടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം സാവധാനം കുറയാന്‍ തുടങ്ങുന്നു.
ജീന്‍ നിയന്ത്രണത്തില്‍ ജൈവിക മാറ്റങ്ങള്‍ മധ്യവയസ്സില്‍ തുടങ്ങുന്നത്, ഭാഗികമായി, സമ്മര്‍ദ്ദം മൂലമാണ്. മധ്യവയസ്സിലെ സമ്മര്‍ദ്ദത്തിന് നിരവധി കാരണങ്ങളുണ്ട്. പ്രായമായ മാതാപിതാക്കളും അവരുടെ ആരോഗ്യപ്രശ്നങ്ങളും, വളരുന്ന കുട്ടി കളും അവരുടെ ആവശ്യങ്ങളും, ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം, കുടുംബകലഹങ്ങള്‍, സാമ്പ ത്തിക പ്രതിസന്ധി, ജീവിതശൈലീ രോഗങ്ങളുടെ തുടക്കം തുടങ്ങിയവ അവയില്‍ ചിലതാണ്. കോര്‍ ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് അഡ്രീനല്‍ ഗ്രന്ഥി ആണ്. അത് 'ഫൈറ്റ്-ഓര്‍-ഫ് ലൈറ്റ്' സമയത്ത് ഉത്പാദനം ചെയ്യപ്പെടുകയും സമ്മര്‍ദ്ദത്തോടു പ്രതികരിക്കുകയും ചെയ്യുന്ന തോടെ പോസിറ്റീവ് ഇഫക്റ്റുകള്‍ നല്‍കുന്നു. എന്നാല്‍ അതിജീവനത്തിനോ, തീരുമാനത്തിനോ വേണ്ടി പെട്ടെന്നുള്ള ഊര്‍ജ്ജസ്ഫോടനം പ്രതികൂല ഇഫക്റ്റുകളും സൃഷ്ടിക്കുന്നു, പ്രത്യേ കിച്ച് ഓര്‍മക്കുറവ് പോലുള്ളവ.
വളരെയധികം കോര്‍ട്ടിസോള്‍ പുറത്തുവിടു മ്പോള്‍, തലച്ചോറിലെ പഴയതോ പുതിയതോ ആയ ഓര്‍മ്മകളെ തടസ്സപ്പെടുത്തുന്നതായി കാണപ്പെ ടുന്നു. കോര്‍ട്ടിസോള്‍, മസ്തിഷ്ക ന്യൂറോണുക ളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന രാസ സന്ദേശവാഹകര്‍ ആയ ന്യൂറോ ട്രാന്‍സ്മിറ്ററു കളേയും തടസ്സപ്പെടുത്തുന്നു. കൂടാതെ, അധിക കോര്‍ട്ടിസോളിന് ഉത്തേജകങ്ങളോട് പ്രതികരി ക്കാനോ സംഭരിച്ചവ വീണ്ടെടുക്കാനോ പ്രയാസമായി വരുന്നു.
ചില സാഹചര്യങ്ങളില്‍ നമ്മെ നയിക്കാന്‍ ഓര്‍മ്മകള്‍ ആവശ്യമാണ്...
നമ്മുടെ നിലനില്‍പ്പിന് കാരണമായേക്കാവുന്ന അവസ്ഥ സമ്മര്‍ദ്ദപൂരിതമായ സാഹചര്യങ്ങളില്‍ കൂടെ കടന്നുപോകുമ്പോള്‍ ആകെ ആശയക്കുഴപ്പ ത്തിലാകുന്നു. ന്യൂറോ സയന്‍റിസ്റ്റ് റോബര്‍ട്ട് സപോ ള്‍സ്കിയുടെ പഠനങ്ങള്‍ പറയുന്നതെന്തെന്നാല്‍ സ്ഥിരമായ സമ്മര്‍ദ്ദം തലച്ചോറിന്‍റെ പ്രധാനഭാ ഗമായ ഹിപ്പോകാമ്പസിന് കേടുവരുത്തുന്നു. ഇവിടെയാണ് ഓര്‍മ്മകള്‍ രൂപപ്പെടുന്നത്. അങ്ങനെ സ്ട്രെസ് ഹോര്‍മോണുകള്‍ രക്തചംക്രമണം തടസ്സപ്പെടുത്തി തലച്ചോറിലേക്കുള്ള ഗ്ലുക്കോസിന്‍റെ പ്രവേശനം തടയുകയും പകരം അവയെ പേശിക ളിലേക്കു തിരിച്ചുവിട്ട് ഒരു തരം ഊര്‍ജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നു. അങ്ങനെ ഹിപ്പോകാമ്പസിനു പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാനുള്ള കഴിവിനെ നശിപ്പിക്കുകയും ചെയ്യുന്നു. മൈലിനേഷന്‍ പ്രക്രിയ അതായത് ഒരു കൊഴുപ്പ് അഥവാ മൈലിന്‍ എന്നറിയപ്പെടുന്ന പാളി ന്യൂറോണുകള്‍ക്ക് ചുറ്റും അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു. ഇത് ശൈശവത്തില്‍ തുടങ്ങി തലച്ചോറിനെ ശക്തിപ്പെടുത്താന്‍ സഹായി ക്കുകയും വൈജ്ഞാനിക കഴിവുകള്‍ മെച്ചപ്പെടു ത്തുകയും തലച്ചോറിലെ നാഡീകോശങ്ങള്‍, ന്യുറോണുകള്‍ എന്നിവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇവ വിവരങ്ങള്‍ വേഗത്തില്‍ കൈമാറു കയും കൂടുതല്‍ കാര്യങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നു. അതുവഴി സങ്കീര്‍ണ്ണമായ മസ്തിഷ്ക പ്രക്രിയകള്‍ നടത്താന്‍ സഹായിക്കുന്നു. മധ്യവയ സ്സോടെ മൈലിന്‍ അടിഞ്ഞുകൂടുന്നത് കുറയുന്നു.
തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം മാനസികാരോഗ്യമാണ്. നമ്മു ടെ ജീവിതം, ഭക്ഷണക്രമം, കായികാഭ്യാസം എന്നി വ വളരെ തൃപ്തികരം ആയിരിക്കണം. ഈ കാര്യ ങ്ങള്‍ ശ്രദ്ധിച്ചാല്‍ മസ്തിഷ്കത്തിന്‍റെ തളര്‍ച്ച മൂലമുള്ള മിഡ്ലൈഫ് പ്രതിസന്ധി നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാം.
മിഡ്-ലൈഫ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത് ഒരുവനില്‍ ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഡിമെന്‍ഷ്യ ഒരു വ്യക്തിയുടെ ചിന്ത, ഓര്‍മ്മ, യുക്തി, വ്യക്തിത്വം, മാനസികാവസ്ഥ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണ്. മാന സിക പ്രവര്‍ത്തനത്തിലെ കുറവ് അയാളുടെ ദൈനം ദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു.
ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ഡിമെന്‍ഷ്യയുടെ ആദ്യ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
1. സമീപകാല സംഭവങ്ങളോ വിവരങ്ങളോ മറക്കുന്നു.
2. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അഭിപ്രായങ്ങളോ ചോദ്യങ്ങളോ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
3. സാധാരണയായി ഉപയോഗിക്കുന്ന വസ്തു ക്കള്‍ തെറ്റായി സ്ഥാപിക്കുകയോ അല്ലെങ്കില്‍ സ്ഥലം മാറി സ്ഥാപിക്കുകയോ ചെയ്യുന്നു.
4. സീസണോ വര്‍ഷമോ മാസമോ കൃത്യസമ യത്ത് ഓര്‍ക്കുന്നില്ല.
5. ശരിയായ വാക്കുകള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്.
6. മാനസികാവസ്ഥയിലോ, പെരുമാറ്റത്തിലോ, താല്‍പ്പര്യങ്ങളിലോ, മാറ്റം അനുഭവപ്പെടുന്നു.
ഡിമെന്‍ഷ്യയുടെ കാരണങ്ങള്‍ എന്തൊക്കെയാണ് ?
നമ്മുടെ മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതം മൂലമാണ് ഡിമെന്‍ഷ്യ ഉണ്ടാകുന്നത്. ഇത് തലച്ചോറിലെ നാഡീകോശങ്ങളെ ബാധിക്കുന്നു. അതുമൂലം തലച്ചോറിന്‍റെ വിവിധ മേഖലകളുമായി ആശയവിനിമയം നടത്താനുള്ള കഴിവിനെ നശിപ്പിക്കുന്നു. കൂടാതെ മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ആവശ്യമായ ഓക്സിജനും പോഷകങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഓക്സിജനും പോഷകങ്ങളും ഇല്ലാതെ മസ്തിഷ്ക കോശങ്ങള്‍ക്കു നാശം സംഭവിക്കു കയും ചെയ്യുന്നു.
MRI, CT, FDG-PET സ്കാന്‍ എന്നിവ വഴി ഡിമെന്‍ഷ്യ സ്ഥീതികരിക്കാവുന്നതാണ്.
ഡിമെന്‍ഷ്യ ബാധിച്ച ചിലരില്‍ മെമ്മറി പ്രവര്‍ ത്തനം മെച്ചപ്പെടുത്തുന്നതിനോ സ്ഥിരപ്പെടുത്തുന്ന തിനോ ആയി ഉപയോഗിക്കുന്ന മരുന്നുകളുണ്ട്.
ഡിമെന്‍ഷ്യ തടയാന്‍ കഴിയുമോ?
ഡിമെന്‍ഷ്യ തടയാന്‍ കഴിയില്ലെങ്കിലും, ആരോഗ്യ-കേന്ദ്രീകൃത ജീവിതം നയിക്കുന്നത് ചിലതരം ഡിമെന്‍ഷ്യയ്ക്കുള്ള അപകട ഘടകങ്ങള്‍ കുറയ്ക്കും.
രക്തക്കുഴലുകള്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാതെ സൂക്ഷിക്കുക, സാധാരണ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, രക്തത്തിലെ പഞ്ചസാരയുടെ അള വ് നിലനിര്‍ത്തുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
അടിസ്ഥാനപരമായി, നിങ്ങള്‍ക്ക് കഴിയുന്നത്ര ആരോഗ്യത്തോടെ തുടരുക - നിങ്ങളുടെ തലച്ചോ റിനെ അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ഉപയോഗിച്ച് നിലനിര്‍ത്താന്‍ കഴിയും.
1. പുകവലി ഉപേക്ഷിക്കുക
2. ബ്ലൂബെറി, ബദാം, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, ഒലിവ് ഓയില്‍ എന്നിവ ഉപകാരപ്പെടും.
3. പരിമിതമായ അളവില്‍ മാത്രം ചുവന്ന മാംസം അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുക.
4. വ്യായാമം ചെയ്യുക. ആഴ്ചയില്‍ മിക്ക ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.
5. ദിവസവും നല്ല ഉറക്കം കിട്ടാന്‍ ശ്രമിക്കുക. ഇത് തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാനും ഓര്‍മ നിലനിര്‍ത്താനും സഹായിക്കും.
6. നിങ്ങളുടെ മസ്തിഷ്കം സജീവമായി നിലനിര്‍ത്തുക. പസിലുകള്‍, വേഡ് ഗെയിമുകള്‍ കളിക്കുക, മാനസികമായി ഉത്തേജിപ്പിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ പരീക്ഷിക്കുക.
7. എപ്പോഴും സോഷ്യലൈസ് ചെയ്യാന്‍ ശ്രമിക്കുക. സാമൂഹികമായി സജീവമായി തുടരുക. ആളുകളുമായി ഇടപഴകുക, സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുക.
അങ്ങനെ മനസ്സും ശരീരവും തികച്ചും പോസിറ്റീവായി വയ്ക്കുക.