top of page


"നമുക്ക് രണ്ട് ജീവിതങ്ങളുണ്ട്, ഒന്നേയുള്ളൂ എന്ന് തിരിച്ചറിയുമ്പോഴാണ് രണ്ടാമത്തേത് ആരംഭിക്കുന്നത്."
ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷ്യസിൻ്റേതാണ് മേലെഴുതിയ ഉദ്ധരണി.
നമുക്കൊക്കെ ഒരു ജീവിതമേ ഉള്ളൂ എന്ന് എല്ലാവർക്കുംതന്നെ അറിയാം. പക്ഷേ, ആ അറിവിന് ആഴമില്ല, അഥവാ അവബോധം ആവുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. അല്ലാത്തപക്ഷം നാമൊക്കെയും ഇവ്വിധം ജീവിക്കുമായിരുന്നില്ല.
അപ്പോൾ ചിലർ ചോദിച്ചേക്കാം, നമുക്ക് മരണാനന്തര ജീവിതം ഇല്ലേ എന്ന്? മരണാനന്തര ജീവിതം മറ്റൊരു ജീവിതമല്ല. നാം മനസ്സിലാക്കുന്നതനുസരിച്ച് ഇന്നുള്ള ജീവിതത്തിൻ്റെ തുടർച്ച മാത്രമാണ്. നമുക്ക് ഒരൊറ്റ ജീവിതമേ ഉള്ളൂ എന്ന് തിരിച്ചറിയുന്നിടത്ത് രണ്ടാമത്തെ ജീവിതം ആരംഭിച്ചിരിക്കും. എങ്കിൽ നാം ആഴത്തിലും അവബോധത്തിലും ആനന്ദത്തിലും അഭ്യുദയത്തിലും അതിതരണത്തിലും ജീവിച്ചേനേ!

bottom of page