
അസ്സീസിയില്‍ നിന്ന് ലോകത്തിന് വെളിച്ചം പകര്‍ന്നവള്‍
Aug 11, 2025
4 min read

1181-1182 അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ജനനം.
1193-1194 ക്ലാരയുടെ ജനനം. ഓര്‍ട്ടുലാന (Ortulana) മാതാവ്. ഫേവറോണി (Favaroni)പിതാവ്. മാതാപിതാക്കള്‍ പ്രഭുകുടുംബത്തിലെ അംഗങ്ങള്‍ ആയിരുന്നു.
1195-1198 അതുവരെ ഉണ്ടായിരുന്ന പ്രഭുക്കന്മാരും (Maoris) കുടിയാന്മാര്‍ക്കും (Minoris) പുറമെ സാമ്പത്തികമായി വളര്‍ന്ന വ്യാപാരികള്‍ ഒരു പ്രത്യേക ഗണമായി രൂപപ്പെടുന്നു (Commune)
1198-1205 Commune യുടെ വളര്‍ച്ച. അവര്‍ പ്രഭുക്കന്മാര്‍ക്കെതിരെ തിരിയുന്നു. ക്ലാരയുടെ കുടുംബം അടക്കം പ്രഭുക്കന്മാര്‍, അസ്സീസിയുടെ അയല്‍പട്ടണമായ പെറൂജിയായില്‍ അഭയം തേടുന്നു.
തുടര്‍ന്ന് അസ്സീസിയിലെ Commune അംഗങ്ങളും, പെറൂജിയായിലെ ജനങ്ങളോട് ചേര്‍ന്ന് അസ്സീസിയില്‍ നിന്ന് പലായനം ചെയ്ത പ്രഭുക്കന്മാരും തമ്മില്‍ യുദ്ധം നടക്കുന്നു (Battle of Collestrada). അതില്‍ അസ്സീസിയിലെ Commune തോറ്റു. പ്രഭുക്കന്മാര്‍ തിരിച്ച് അസ്സീസിയില്‍ എത്തുന്നു.
1210-1211 ക്ലാര തന്‍റെ ദൈവവിളി ഫ്രാന്‍സിസുമായി ചര്‍ച്ച ചെയ്യുന്നു.
1212 മാര്‍ച്ച് 18. കുരുത്തോല തിരുനാള്‍ ദിവസം, ബിഷപ്പ് Guidoയില്‍ നിന്ന് കുരുത്തോല സ്വീകരിച്ച്, രാത്രി തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ നിന്ന് മരണമടഞ്ഞവരെ പുറത്തോട്ട് കൊണ്ടുപോകുന്ന 'മരണവാതിലിലൂടെ' (Death Door) ആരുമറിയാതെ തന്‍റെ സുഹൃത്തായ ബോണയുടെ(Bona) കൂടെ ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്‍ കാത്തുനിന്നിരുന്ന പോര്‍സ്യുങ്കലയില്‍ എത്തി.
അവിടെ നിന്ന് ബനഡിക്റ്റന്‍ സഹോദരിമാര്‍ താമസിക്കുന്ന ബാസ്റ്റിയായില്‍ പൗലോസിന്‍റെ നാമത്തില്‍ ഉള്ള ഭവനത്തില്‍ എത്തിച്ചേര്‍ന്നു. (San Pado delle Abbadesse in Bastia) അവിടെ നിന്ന് പ്രാര്‍ത്ഥനാരൂപിയില്‍ ജീവിക്കുന്ന കുറെ സഹോദരിമാരു ടെ അടുത്താണ് എത്തിയത്. (Saint Angelo of Parzo) ഏപ്രില്‍ 3/4 ന് ആയിരുന്നു അത്.
ക്ലാര വീട് വിട്ട് ഇറങ്ങി 16 ദിവസങ്ങള്‍ക്ക് ശേഷം സഹോദരി കാതറിന്‍ ക്ലാരയുടെ അടുക്കല്‍ എത്തി. ഫ്രാന്‍സിസാണ് കാതറിന്, കന്യകയായി ആദിമസഭയില്‍ രക്തസാക്ഷിത്വം വരിച്ച ആഗ്നസ് എന്ന വിശുദ്ധയുടെ നാമം നല്‍കിയത്.
1212 ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ആയിരിക്കണം ക്ലാരയും, ആഗ്നസ്സും മറ്റു സഹോദരിമാരും സാന്‍ഡാമിയാനോയില്‍ എത്തുന്നത്. അന്നുമുതല്‍ അവരെ 'സാന്‍ഡാമിയാനോയിലെ ദരിദ്രരായ സ്ത്രീകള്‍' (Poor Ladies of San Damiano) എന്നും 'അസ്സീസിയിലെ ദരിദ്രരായ സ്ത്രീകള്‍' (Poor Ladies of Assisi) എന്നും ഡാമാനിറ്റസ് (Damanites) എന്നും അറിയപ്പെട്ടു പോരുന്നു.
1215 നാലാം ലാറ്ററണ്‍ കൗണ്‍സില്‍
ക്ലാര സാന്‍ഡാമിയോനിയലെ Abbess ആകുന്നു
ക്ലാരയ്ക്കും സഹോദരിമാര്‍ക്കും വേണ്ടി ഫ്രാന്‍സിസ് തയ്യാറാക്കിയ ജീവിത ക്രമം നല്‍കുന്നു (Form of Life)
1219 കര്‍ദ്ദിനാള്‍ ഹുഗളീനോ (Hugolino), വി. ബനഡിക്ടിന്‍റെ നിയമാനുസൃതമായ ഒരു ജീവിതക്രമം ക്ലാരയ്ക്കും സഹോദരിമാര്‍ക്കും നല്‍കുന്നു. സമ്പര്‍ണ്ണ ദാരിദ്ര്യവും ഫ്രാന്‍സിസ്കന്‍ സഹോദരരുടെ സേവനവും അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്ലാരയ്ക്ക് ഇത് സ്വീകാര്യമായിരുന്നില്ല.
1220 വിശുദ്ധവാരം കര്‍ദ്ദിനാള്‍ ഹുഗളീനോ സാന്‍ഡാമിയാനോയില്‍ ചിലവിടുന്നു. അത് തന്‍റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റം അറിയിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ക്ലാരയ്ക്ക് ഹൃദയസ്പര്‍ശിയായ കത്ത് അയയ്ക്കുന്നു.
1224 ക്ലാര ആദ്യമായി അസുഖം പിടിപെട്ട് കിടപ്പിലാകുന്നു. തുടര്‍ന്ന് അത് മരണംവരെ നിലനില്‍ക്കുന്നു.
1225 ഫ്രാന്‍സിസ്, ക്ലാര സഹോദരിമാര്‍ക്കായി കീര്‍ത്തനം രചിക്കുന്നു.
1226 ഫ്രാന്‍സിസ് ദൈവ സന്നിധിയിലേക്ക് യാത്രയാകുന ്നു. ക്ലാരയുടെ അമ്മ ഓര്‍ട്ടുലാന, സാന്‍ഡാമിയാനോയിലെ അംഗം ആകുന്നു.
1227 കര്‍ദ്ദിനാള്‍ ഹുഗളീനോ ഗ്രിഗറി നവമന്‍ (Gregory IX) മാര്‍പാപ്പയായി സ്ഥാനം ഏല്‍ക്കുന്നു. സമ്പൂര്‍ണ്ണ ദാരിദ്ര്യം എന്ന ക്ലാരയുടെ മോഹവും ഫ്രാന്‍സിസ്കന്‍ സഹോദരര്‍ സാന്‍ഡാമിയാനോയിലെ കപ്ലോന്‍ (Chaplain) ആകുന്നതും തടയുന്നു.
1228 (സെപ്റ്റംബര്‍ 17) പോപ് ഗ്രിഗറി 9, 1227 ല്‍ നിര്‍ത്തലാക്കിയ സമ്പൂര്‍ണ്ണ ദാരിദ്ര്യവും, സാന്‍ഡാമിയാനോ (Chaplain)സ്ഥാനം സഹോദരര്‍ക്ക് തിരിച്ചു നല്കുന്നു (Bull: Sicut Manifestum est)
1229 ക്ലാരയുടെ സഹോദി ബിയാട്രീസ് (Beatrice) സാന്‍ഡാമിയാനോയിലെ അംഗം ആകുന്ന ു.
1234 ബൊഹീമിയയിലെ രാജാവിന്‍റെ മകള്‍ ആഗ്നസ് പ്രേഗില്‍ (Prague)ഒരു മഠം സ്ഥാപിക്കുന്നു.
1234 ക്ലാര പ്രേഗിലെ ആഗ്നസ്സിനെഴുതുന്ന ഒന്നാം കത്ത്
1235 ക്ലാര പ്രേഗിലെ ആഗ്നസ്സിന് എഴുതുന്ന രണ്ടാം എഴുത്ത്
1238 ക്ലാര പ്രേഗിലെ ആഗ്നസ്സിന് എഴുതുന്ന മൂന്നാം എഴുത്ത്.
1240 സാരസന്‍മാര്‍ സാന്‍ഡാമിയാനോ ആക്രമിക്കുന്നു. ക്ലാര പ്രാര്‍ത്ഥനയാല്‍ (യേശുവിന്‍റെ ശരീരം കയ്യില്‍ വഹിച്ച്) സഹോദരിമാരേയും ആശ്രമവും രക്ഷിക്കുന്നു.
1241 അസ്സീസി പട്ടണത്തെ രാജാവിന്‍റെ പട്ടാളത്തില്‍ നിന്ന് (Imperial force by Vitale d’ Aversa)രക്ഷിക്കുന്നു.
1243 ജൂണ്‍ 25 ഇന്നസെന്‍റ് നാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണം.
1247 ഇന്നസെന്‍റ് നാലാമന്‍ സാന്‍ഡാമിയാനോയിലെ സഹോദരിമാര്‍ക്കായി ഒരു ജീവിതക്രമം (Form of life) തയ്യാറാക്കി. Cum omnis vera religio എന്ന മാര്‍പ്പാപ്പയുടെ Bull സമര്‍പ്പിക്കുന്നു.
1247-1253 ക്ലാര തന്‍റെ വില്‍പ്പത്രം തയ്യാറാക്കുന്നു.
1247 ക്ലാര തന്‍റെ സഹോദരിമാര്‍ക്കായി നിയമാവലി തയ്യാറാക്കുന്നു.
1250 ഈ കാലമത്രയും രോഗിയായിരുന്ന ക്ലാരയുടെ അസുഖം മൂര്‍ച്ഛിക്കുന്നു.
1252 കര്‍ദിനാള്‍ റയ്നാള്‍ഡ്സ് ക്ലാരയുടെ നിയമാവലി അംഗീകരിക്കുന്നു.
ദേവാലയത്തില്‍ എത്താതെ തന്നെ ക്ലാര തിരുപിറവിയുടെ കുര്‍ബാനയില്‍ സംബന്ധിക്കുന്നു.
1253 ക്ലാര പ്രേഗിലെ ആഗ്നസിന് എഴുതുന്ന നാലാം എഴുത്ത്. ആഗസ്റ്റ് 9 ന് ഇന്നസെന്‍റ് നാലാം മാര്‍പാപ്പ ക്ലാരയെ സാന്‍ഡാമിയാനോയില്‍ സന്ദര്‍ശിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത എഴുതിയ നിയമാവലിക്ക് (ക്ലാരയുടെ നിയമാവലി) Solet Annuere എന്ന Bull വഴി അംഗീകാരം നല്‍കുന്നു.
1253 ആഗസ്റ്റ് 11 ക്ലാര ദൈവസന്നിധിയിലേക്ക് യാത്രയാകുന്നു. സാന്‍ ജോര്‍ജ്(San Georgo) ദേവാലയത്തില്‍ സംസ്കരിക്കുന്നു.
നവംബറില്‍ ക്ലാരയുടെ സഹോദരി ആഗ്നസ് ദൈവസന്നിധിയിലേക്ക് യാത്രയാകുന്നു.
1254 ഡിസംബര്‍ 12 കര്‍ദിനാള്‍ റെയ്നോള്‍ഡ്സ്, പോപ് അലക്സാണ്ടര്‍ നാലാമന്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നു.
1255 പോപ് അലക്സാണ്ടര്‍ നാലാമന്‍ ക്ലാരയെ വിശുദ്ധരുടെ പട്ടികയില്‍ Clara Claris Prarclara എന്ന Decree യിലൂടെ ചേര്‍ക്കുന്നു.
1257 സഹോദരിമാര്‍ സാന്‍ഡാമിയാനോയില്‍ നിന്ന് അസ്സീസിയിലെ Proto-Monastery യിലേക്ക് മാറുന്നു. സാന്‍ഡാമിയാനോയിലെ അത്ഭുത ക്രൂശിത രൂപവും അവര്‍ പുതിയ മഠത്തിലേക്ക് മാറ്റുന്നു.
1260 ക്ലാരയുടെ ശരീരം San Georgo ദേവാലയത്തില്‍ നിന്ന് ക്ലാരയുടെ നാമത്തിലുള്ള ബസിലിക്കയിലേക്ക് മാറ്റുന്നു (Basilica of Santa Chiara in Assisi)
1263 സാന്‍ഡാമിയാനോ എന്ന സഭ (Order of San Damiano) വി. ക്ലാരയു ടെ സഭ എന്ന് (Order of St Clare) എന്ന് അറിയപ്പെടുന്നു. ദരിദ്രരായ ക്ലാരിസ്റ്റുകളുടെ സഭ എന്നും ഇതിന് പേരുണ്ട് (Order of Poor Clares).
1850 ആഗസ്റ്റ് 30. ക്ലാരയെ അടക്കം ചെയ്തിരിക്കുന്ന Sacrophagus കിട്ടുന്നു.
1872 ഒക്ടോബര്‍ 3. ക്ലാരയുടെ ബിസിലിക്കയില്‍ പുതിയതായിത്തീര്‍ത്ത Cryptല്‍ ക്ലാരയുടെ ശരീരം സ്ഥാപിക്കുന്നു.
1893 ഇന്നസെന്‍റ് നാലാമന്‍ പാപ്പ ക്ലാരയുടെ നിയമാവലി അംഗീകരിച്ചുകൊണ്ടു നല്കിയ Solet Annuere എന്ന Papel Bull ക്ലാരയുടെ ശരീരം പൊതിരിഞ്ഞിരിക്കുന്ന കാപ്പ (Mantle) യില്‍ നിന്ന് കണ്ടു കിട്ടുന്നു.
1958 ഫെബ്രുവരി 17. 12-ാം പീയൂസ് മാര്‍പാപ്പ ടെലിവിഷന്‍റെ മധ്യസ്ഥയായി പ്രഖ്യാപിക്കുന്നു.
1989 നവംബര്‍ 12. Bohemiaയിലെ ആഗ്നസിനെ വിശുദ്ധയായി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിക്കുന്നു.
വി. ക്ലാരയെ അറിയാന്‍
ഒരുപാട് പുസ്തകങ്ങളും ലേഖനങ്ങളും അസ്സീസിയിലെ വിശുദ്ധ ക്ലാരയെക്കുറിച്ച് അറിയാന്‍ നമുക്ക് സഹായകമാകും. എന്നാല്‍ ഇവ എല്ലാം തന്നെ വിശ്വാസയോഗ്യമാണോ എന്ന് ഉറപ്പില്ല. മാത്രമല്ല ക്ലാര എന്ത് പറയണം എന്ന് വായനക്കാരും ഗ്രന്ഥകര്‍ത്താക്കളും ആഗ്രഹിക്കുന്നുവോ അവ അവസരത്തിനൊത്ത് കൂട്ടിചേര്‍ത്തതാകാം!
ക്ലാരയേയും ആ കാലഘട്ടത്തിന്‍റെ ചരിത്രവും, ജീവിതവും പ്രാര്‍ത്ഥനയും, ആത്മീയതയും അറിയാന്‍ ഉതകുന്ന ലിഖിതങ്ങളെ ഇപ്രകാരം ക്രമീകരിക്കാം.
I. ക്ലാരയുടെ ലിഖിതങ്ങള്‍
1. പ്രേഗിലെ ആഗ്നസിന് എഴുതിയ 4 കത്തുകള്‍
2. സഹോദരിമാര്‍ക്കായി എഴുതിയ ജീവിതക്രമം (Former Vite).
ഇവ രണ്ടും നിസ്സംശയം വി. ക്ലാരയുടേത് എന്ന് ഉറപ്പുള്ളതായി പണ്ഡിതര്‍ അവകാശപ്പെടുന്നു.
3. ക്ലാരയുടെ ആശീര്‍വാദങ്ങള്‍
ആഗ്നസിനും എര്‍മന്‍ട്രൂഡിനും(Ermentrude of Bruges), സന്യാസികളായ സഹോദരിമാര്‍ക്കും.
4. ക്ലാരയുടെ വില്‍പ്പത്രം (Testament)
ഈ രണ്ടു ലിഖിതങ്ങളും ക്ലാരയുടേത് തന്നെ എന്ന് ഉറപ്പാക്കിയിട്ടില്ല. എങ്കിലും ക്ലാരയുടെ ജീവിതവും ആത്മീയതയും വിളിച്ചറിയിക്കുന്നു.
II. നിയമപരമായ രേഖകള്‍
1. ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍
2. കാനോനിക പ്രമാണങ്ങള്‍
3. സിവില്‍ ആര്‍ക്വസില്‍ ഉള്ള രേഖകള്‍ (Civil archival documents)
III. വിശുദ്ധിയെ വിളിച്ചറിയിക്കുന്ന ലിഖിതങ്ങള്‍ (Hagiographical Sources)
ലെജന്‍ഡ് (Legend) എന്ന ലത്തീന്‍ പദത്തിന് അര്‍ത്ഥം 'വായിക്കേണ്ട കാര്യങ്ങള്‍' എന്നാണ്. മലയാളത്തില്‍ 'ഇതിഹാസം' എന്ന തര്‍ജമ എത്രകണ്ട് ശരിയാണ് എന്ന് അറിയേണ്ടിയിരിക്കുന്നു.
1. ക്ലാരയെക്കുറിച്ചുള്ള ലെജന്‍ഡ്
2. കാവ്യരൂപേനയുള്ള ലെജന്‍ഡ്
3. അസ്സീസിയിലെ ആഗ്നസിനെക്കുറിച്ചുള്ള ലെജന്‍ഡ്
4. പ്രേഗിലെ ആഗ്നസിനെക്കുറിച്ചുള്ള ലെജന്‍ഡ്
6. ഫ്രാന്‍സിസ്കന്‍ സഹദരരെക്കുറിച്ചുള്ള രചനകള്‍
IV.. മറ്റു സ്രോതസ്സുകള്‍
1. ചരിത്രരേഖകള്‍
2. പുരാവസ്തു ഗവേഷണ രേഖകള്‍
3. കലാസൃഷ്ടികള്‍ (ചിത്രങ്ങള്‍, രൂപങ്ങള്‍ മുതലായവ)
"മൂലകൃതികളുടെ ദൗര്‍ലഭ്യം വി. ക്ലാരയുടെ ജീവിതത്തിനു ചേര്‍ന്നതുതന്നെ. കാരണം അവ ക്രിസ്തുരഹസ്യത്തില്‍ സമ്പൂര്‍ണ്ണമായി വിലയം പ്രാപിക്കുവാനും അവിടുത്തെ ദാരിദ്ര്യവും, വിനയവും അനുകരിക്കാനുള്ള ക്ലാരയുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു". വി. ക്ലാരയുടെ ലിഖിതകങ്ങള്‍ക്ക് ഒരു പ്രവേശിക എന്ന ശീര്‍ഷകത്തില്‍ 'ഫ്രാന്‍സീസിന്‍റെയും ക്ലാരയുടെയും സമ്പൂര്‍ണ്ണ ലിഖിതങ്ങള്‍' എന്ന പുസ്തകത്തിലാണ് ഇപ്രകാരം സൂചിപ്പിക്കുന്നത്. പ്രസ്തുത പുസ്തകമാകട്ടെ Fr. Regis Amstrong OFM Cap., Fr. Ignatious Brady OFM എന്നിവരുടെ ഇംഗ്ലീഷ് പുസ്തകത്തിന്‍റെ പരിഭാഷയുമാണ്. ഈ പുസ്തകം അല്ലാതെ ക്ലാരയുടെ രചനകളെക്കുറിച്ച് മലയാളത്തില്‍ മറ്റുപുസ്തകങ്ങള്‍ ഇല്ല എന്ന് തന്നെ കരുതണം. (ഫാ. ചെറിയാന്‍ പാലൂക്കുന്നേല്‍ OFM Cap ഇമു, ഫാ. ജോസ് പീറ്റ് പൊന്നോര്‍ OFM Cap എന്നിവര്‍ക്കും ജീവന്‍ ബുക്സിനും ഫ്രാന്‍സിസ്കന്‍ സഹോദരി സഹോദരന്മാരുടെ നന്ദി അറിയിക്കാന്‍ കിട്ടിയ ഈ അവസരം വിനിയോഗിക്കുന്നു.)
ഫ്രാന്‍സിസിന്‍റെ 'ചെറുചെടി'യാണ് ക്ലാര. ഒരു ഫ്രാന്‍സിസ്, അസ്സീസിയില്‍ ജനിച്ചില്ലായിരുന്നെങ്കില്‍ പോലും ക്ലാര ഒരു വിശുദ്ധ ആകുമായിരുന്നേനെ! എന്നാല്‍ ക്ലാരയുടെ വിശുദ്ധി ഉറപ്പിക്കാന്‍, നവീകരിക്കാന്‍, ഫ്രാന്‍സീസ് വഴികാട്ടിയായി.
ക്ലാര ആഗ്നസ്സിനോട് പറയുന്ന വാക്കുകള്‍ നമ്മളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം: "യേശുവിനെ അനുകരിക്കാന്‍, അവിടുത്തെ നീ വീക്ഷിക്കുക(Gaze), പരിഗണിക്കുക (Consider), ധ്യാനിക്കുക (Contemplate)".
Bibliography
1. Studying the Life of St. Clare of Assisi: A Begimer’s World book: by Fr. W.R. Hugo OFM Cap.
2. The Lady Clare of Assisi: Early Documents: by Fr. Regis Armstrong OFM Cap.
3. A Companion to Clare of Assisi Life, Writings and Spirituality: by Sr. Joan Muller
4. Clare of Assisi and the Poor Sisters in the Thirteenth Century: by Maria Pio Alberzom
5. www.franciscantradition.org
Note:
വി ക്ലാരയെ കുറിച്ച് കൂടുതലായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്രദമാകും(എഡിറ്റർ).





















