

ഭൂമിയുടെ ഉപയോഗം
പശ്ചിമഘട്ടത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകളും പുതിയ ഹില്‍സ്റ്റേഷനുകളും പാടില്ല.
പൊതുഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാറ്റരുത്.
വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ ഷികേതര ആവശ്യങ്ങള്‍ക്കുംവേണ്ടി മാറ്റരുത്.
നിലവിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്ര പരിസ്ഥിതിവകുപ്പിന്‍റെ നിയമമനുസരിക്കണം.
റോഡുകള്‍ മുതലായ അടിസ്ഥാന വികസനപദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാതപത്രിക നിര്‍ബന്ധം.
കെട്ടിടനിയമങ്ങള്‍
സിമന്റ ്, കമ്പി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഹരിതഹര്‍മ്യനിയമങ്ങള്‍ ഉണ്ടാവണം.
മഴവെള്ളക്കൊയ്ത്ത്, പാരമ്പര്യേതര ഊര്‍ജോപയോഗം എന്നിവ നടത്തണം.
മാലിന്യസംസ്കരണം
സോണ്‍ ഒന്നിലും രണ്ടിലും അപകടകാരികളും വിഷമയമായതും ആയ മാലിന്യങ്ങളുടെ സംസ്കരണസംവിധാനം പാടില്ല.
വ്യവസായങ്ങള്‍
സോണ്‍ ഒന്നിലും രണ്ടിലും മാരക വിഷവസ്തുക്കള്‍ ഉണ്ടാകാനിടയുള്ള വ്യവസായ യൂണിറ്റുകള്‍ക്ക് നിരോധനം. നിലവിലുള്ളവ 2016 നകം മാലിന്യമുക്തമാക്കണം.
ഖനനം
പുതിയ ലൈസന്‍സ് നല്‍കി നിലവിലുള്ള ഖനികള്‍ അഞ്ചുവര്‍ഷത്തിനകം നിര്‍ത്തണം. അനധികൃത ഖനനം ഉടന്‍ നിരോധിക്കണം.
പാറപൊട്ടിക്കല്‍, മണല്‍വാരല്‍ എന്നിവ സോണ്‍ ഒന്നില്‍ പുതുതായി അനുവദിക്കില്ല. നിലവിലുള്ളത് പരിസ്ഥിതി ആഘാത പഠനത്തിന് വിധേയം.
ഗതാഗതം
സോണ്‍ ഒന്നിലും രണ്ടിലും പുതിയ റോഡുകള്‍, റെയിലുകള്‍, എക്സ്പ്രസ്സ് ഹൈവേ എന്നിവ അനുവദിക്കില്ല.
