top of page

ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു

Mar 17, 2024

1 min read

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍

Illustration of Jesus carrying the cross

ഞാന്‍ ദരിദ്രനായിരുന്നു; മുന്‍തലമുറകളുടെ-

പാപമെന്നു നിങ്ങളുടെ നീതിശാസ്ത്രം!

എനിക്കു വിശന്നു; നിങ്ങളീണത്തിലെനിക്കായ്,

വര്‍ണക്കൊന്തമണികള്‍, ഭക്തിയിലെണ്ണിത്തീര്‍ത്തു...!

ഏകാന്തതയുടെ കല്‍പ്പടവുകളില്‍ ഞാനിരുന്നപ്പോള്‍

'ചാനല്‍ഭക്തിയുടെ' ദൃശ്യങ്ങളില്‍ നിങ്ങള്‍ ലയിച്ചു...!


ഞാന്‍ രോഗിയായിരുന്നു; 'കാര്യസാദ്ധ്യ' നൊവേനയ്ക്കായ്

'തീര്‍ത്ഥാടനകേന്ദ്ര'ത്തിലേക്ക് നിങ്ങള്‍ ധൃതിയില്‍ കടന്നുപോയി!

അരുമമകളുടെ മംഗല്യം പറയാന്‍ ഞാനെത്തിയപ്പോള്‍

വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനത്തിനു നിങ്ങള്‍ പറന്നുയര്‍ന്നു...!


വിശുദ്ധിയുടെ പടവുകളില്‍ നിങ്ങളിനിയും കയറുക;

ഇവിടെയീ മണ്ണിലെ കുരിശില്‍ ഞാനിനിയും കരേറാം...!

Mar 17, 2024

0

Related Posts

Assisi-Logo0.jpg

എ. കെ. അനില്‍കുമാര്‍

Sep 4, 2025

1 min read

ഓണ നിറങ്ങള്‍

ഇല്ലായ്മയില്‍ ഓണം നിറം മങ്ങുമ്പോള്‍ രാത്രി ആകാശത്ത് ഒരുകൂട്ടം പുതുനിറങ്ങള്‍ പൊട്ടിവിടരും. പ്രത്യാശയുടെ നിറങ്ങള്‍ സ്വപ്നത്തിന്‍റെ...

Assisi-Logo0.jpg

ജോസ് സുരേഷ് കപ്പൂച്ചിൻ

Dec 8, 2025

2 min read

അഞ്ച് സ്ത്രീകൾ

I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ...

Assisi-Logo0.jpg

സോജന്‍ കെ. മാത്യു

Dec 6, 2025

1 min read

ജോസഫ് വിചാരങ്ങള്‍

ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവ...

Recent Posts

bottom of page