top of page

അതു വെറും ഫൗളാ'

Sep 18, 2020

3 min read

ഫ�ാ. ജോസ് വെട്ടിക്കാട്ട്


An angel statue

ഒരു ബന്ധുവിന്‍റെ കല്യാണത്തിന് എത്തിയതായിരുന്നു ആ പള്ളിയില്‍. കോവിഡു കാരണം ഇരുപതുപേര്‍ക്കുമാത്രമേ പങ്കെടുക്കാവാന്‍ അനുവാദമുണ്ടായിരുന്നുള്ളു. എങ്കിലും നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന കല്യാണമായിരുന്നതു കൊണ്ട് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതുകാരണം നടത്തിയതായിരുന്നു. വികാരിയച്ചന്‍ കര്‍ക്കശക്കാരനും. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നവരെയൊക്കെ അച്ചന്‍ നിര്‍ബ്ബന്ധമായും പള്ളിയില്‍നിന്നും പുറത്തിറക്കിവിടുകയും ചെയ്തു. ബന്ധുവായ മറ്റൊരച്ചനെ പള്ളിക്കര്‍മ്മങ്ങളെല്ലാം ഏല്‍പിച്ച് എനിക്കും പള്ളിമുറിയില്‍തന്നെ ഇരിക്കേണ്ടിയുംവന്നു. അവിടെ വികാരിയച്ചനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും രണ്ടുപെണ്‍കുട്ടികളും കയറിവന്നു. കുട്ടികളുരണ്ടും അച്ചന്‍റെ അടുത്തേക്കുചെന്ന് സ്തുതിചൊല്ലി.

"അച്ചാ, ഞങ്ങളുരണ്ടും പള്ളീല്‍ക്കയറി കല്യാണം കൂടിക്കോട്ടേ, ഞങ്ങടെ ആന്‍റീടെയാ കല്യാണം. സൈഡില്‍ മാറിനിന്നോളാം." അച്ചന്‍ മറുപടി പറയാതെ അല്പം ഗൗരവമായി വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുകയായിരുന്ന അവരുടെ അപ്പനെ നോക്കി.

"സോറി അച്ചാ, ഇവരുരണ്ടും വളരെ ആഗ്രഹിച്ചു വന്നതായിരുന്നു. അതുകൊണ്ട് അവരുതന്നെ അച്ചന്‍റെയടുത്തു നേരിട്ടു ചോദിക്കാമെന്നുപറഞ്ഞു വന്നതാണ്."

അല്‍പം ശാന്തമായിരുന്നശേഷം അച്ചന്‍ കുട്ടികളോടു ചോദിച്ചു: