top of page

ഇരുമ്പുണ്ട

Jun 1, 2010

2 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്
Iron Balls

പത്തന്‍പതുപേരുള്ള ഒരു സംഘമായിരുന്നു. ഉല്ലാസയാത്ര. ഞാനും കൂടെച്ചേര്‍ന്നു. പ്രശസ്തമായ കടപ്പുറമായിരുന്നു ഉച്ചകഴിഞ്ഞുള്ള പ്രധാന ലക്ഷ്യം. മൂന്നുമണി കഴിഞ്ഞപ്പോഴവിടെയെത്തി. എല്ലാവരോടുമൊപ്പം കടലോരത്തുകൂടി ഒത്തിരി നേരം നടന്നുകഴിഞ്ഞ് മിക്കവരും കടലില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കയറിപ്പോന്നു. കുറെ ഉയരത്തില്‍ നിരനിരയായി പണിതിട്ടിരുന്ന ചാരുബഞ്ചുകളിലൊന്നില്‍ സൗകര്യമായിട്ടിരുന്നു. സൂര്യനപ്പോഴും അസ്തമിച്ചിട്ടില്ല. എങ്കിലും മേഘം  മൂടിക്കിടന്ന ചക്രവാളം. കടലിലേയ്ക്കു നോക്കി പലകാര്യങ്ങളെപ്പറ്റിയും ആലോചിച്ചു ചാരിക്കിടന്നൊന്നു മയങ്ങി. ആരോ സംസാരിക്കുന്നത് കേട്ടാണുണര്‍ന്നത്. ഞാനിരിക്കുന്നതിനടുത്ത ബഞ്ചിലും അതിനപ്പുറത്തുള്ള ബഞ്ചുകളിലുമൊക്കെ വിദേശികള്‍ ഒറ്റയ്ക്കും ഇണയായിട്ടുമൊക്കെയിരിപ്പുണ്ട് എന്‍റെ തൊട്ടടുത്തിരുന്ന ബഞ്ചില്‍ ഒരു സായിപ്പ് ഒറ്റയ്ക്കായിരുന്നു. അയാളുടെ അടുത്തുചെന്നിരുന്ന ഒരാള്‍ രണ്ടുമൂന്നു വിദേശഭാഷകള്‍ മാറി മാറി ശ്രമിച്ച് അവസാനം ഇംഗ്ലീഷില്‍ എത്തി. അലക്ഷ്യമായിട്ടെങ്കിലും ശ്രദ്ധിച്ചപ്പോള്‍ കുശലപ്രശ്നങ്ങളും പിന്നെയാസ്ഥലത്തിന്‍റെ പ്രത്യേകതകളെപ്പറ്റിയുമൊക്കെയാണു സംസാരം. പിന്നെയുമൊന്നു മയങ്ങിത്തെളിയുമ്പോള്‍ അയാള്‍ ഞാനിരുന്ന ബഞ്ചില്‍ എന്‍റടുത്തിരുപ്പുണ്ട്. മൂന്നാലു പുസ്തകങ്ങള്‍ കൈയിലിരുന്നത് അപ്പോഴാണു ശ്രദ്ധിച്ചത്. എന്നോടായി പിന്നീട് സംസാരം, ഇംഗ്ലീഷിലാണ്.

'കടലിലോട്ടു നോക്കിയിട്ടെന്തു തോന്നുന്നു' എന്നായിരുന്നു ആദ്യ ചോദ്യം. ഞാന്‍ ശ്രദ്ധിക്കാതെ, മറുപടി കൊടുക്കാതിരുന്നപ്പോള്‍ എന്‍റെ തോളില്‍ തട്ടി ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

"കടലിലോട്ടു നോക്കിയിട്ടു കടലിലപ്പിടി വെള്ളമാണെന്നു തോന്നുന്നു" ഇംഗ്ലീഷിലുള്ള ചോദ്യത്തിന് പച്ചമലയാളത്തില്‍ ഞാന്‍ മറുപടി കൊടുത്തു.

"മലയാളിയാണല്ലേ, ഇവിടെ വരുന്നവരേറെയും വിദേശികളും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമരാ." അയാളുടെ സൗജന്യമായ വിശദീകരണം.

"കടലിലെ ഇളകി മറിയുന്ന തിരപോലെയാണ് ഇദ്ദേഹത്തിന്‍റെ മനസ്സും  എന്നു തോന്നുന്നല്ലോ." അയാള്‍ വിടാന്‍ ഭാവമില്ല.

ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകാനാണു തോന്നിയതെങ്കിലും, വേറെ പണിയൊന്നുമില്ലല്ലോ, നിന്നുകൊടുത്തേക്കാം എന്താ പ്ലാനെന്നറിയാമല്ലോ എന്നു മനസ്സു പറഞ്ഞു. ഞാനൊന്നും മിണ്ടാതെ കടലിലേക്കു തന്നെ നോക്കിയിരുന്നു.

"പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് ഇളകി മറിയും. എങ്കിലും ശാന്തമാക്കാന്‍ നമുക്കു കഴിയും. താങ്കളുടെ മുഖം കണ്ടാലറിയാം എന്തോ കാര്യമായ വിഷമം ഉള്ളില്‍ തിങ്ങുന്നുണ്ട്. താങ്കളുടെ കണ്ണുകളിലതു വായിച്ചറിയാം."