top of page

ക്ഷതങ്ങൾ

Aug 1, 2011

3 min read

ബോബി ജോസ് കട്ടിക്കാട്
Showing the complex human emotions on a brain

ഭംഗിയുള്ള ഒരു വാതുവയ്പായിരുന്നു അത്. അയാളെ അതിനു പ്രേരിപ്പിച്ചതെന്താവാം- പരിഭവം, കൊടിയ നൈരാശ്യം, അഗാധദുഃഖം- നമുക്കറിയില്ല. അവിടുത്തെ ക്ഷതങ്ങള്‍ കാണാതെ അതില്‍ വിരല്‍ തൊടാതെ ഞാന്‍ അവനില്‍ വിശ്വസിക്കുകയേയില്ല! തോല്ക്കുന്നതില്‍ ഒരാപകതയുമില്ലെന്ന് കരുതുന്ന ഗുരുവാണ് ക്രിസ്തു. അവനെ വീണ്ടെടുക്കാനായി അവിടുത്തേക്ക് വീണ്ടും വരേണ്ടിവന്നു. അവരുടെ മദ്ധ്യേനിന്ന് തോമസിനെ വിളിച്ചുകൊണ്ടിങ്ങനെ പറഞ്ഞൂ: വരൂ, എന്‍റെ ക്ഷതങ്ങള്‍ കാണൂ...

നോക്കിനില്‍ക്കേ ഒരു ബന്ധം അഗാധമാവുകയാണ്. നമുക്കുതന്നെ അറിയാം എങ്ങനെയാണ് സൗഹൃദങ്ങള്‍ ആഴപ്പെടുന്നത്. കൊച്ചുവര്‍ത്താമനങ്ങളിലും, കുസൃതികളിലും കണ്ണുപൊത്തിക്കളിച്ചു കൊണ്ടിരിക്കുന്ന രണ്ടുപേര്‍ - പെട്ടെന്നെപ്പോഴോ അതിലൊരാളുടെ സങ്കടങ്ങളിലേക്ക് ഒരു ചെറിയ കിളിവാതില്‍ തുറക്കുകയോ തുറക്കപ്പെടുകയോ ചെയ്യുന്നു. അപ്പോള്‍, അപ്പോള്‍ മാത്രമാണ് അവരുടെ വേരുകള്‍ അഗാധങ്ങളില്‍ വല്ലാതെ പിണയുന്നത്.