
ചരിത്രവഴികളിലൂടെ

ദൈവഹിതത്തിന് "Yes' പറഞ്ഞ മറിയം, ദൈവപുത്രന്‍റെ മാതാവായി; എല്ലാവരുടെയും അമ്മയായി. ചരിത്രത്തിന്‍റെ വിവിധ കാലഘട്ടങ്ങളില്‍, വിശ്വാസസത്യങ്ങള്‍ മനസ്സിലാക്കി തരാന്‍ പരിശുദ്ധ കന്യാമറിയം പലയിടത്തും പ്രത്യക്ഷപ്പെട്ടു. സഭയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കാലത്തിനൊത്ത പേരുകളാല്‍ അറിയപ്പെടുന്നു. തന്‍റെ പുത്രനിലേക്ക് വിശ്വാസസമൂഹത്തെ കൂട്ടിച്ചേര്‍ക്കുന്നു. വത്തിക്കാന്‍ അംഗീകരിച്ച മറിയത്തിന്‍റെ പ്രത്യക്ഷീകരണങ്ങളുടെ ലിസ്റ്റ് ചെറുതാണ്. മറ്റു ചിലതാകട്ടെ, അതാതു സ്ഥലങ്ങളിലെ ബിഷപ്പ് മാത്രമെ അംഗീകരിച്ചിട്ടുള്ളു. 1917 ലെ കാനോന നിയമപ്രകാരം ബിഷപ്പിന്‍റെ അംഗീകാരത്തോടെ അല്ലാതെ പ്രത്യക്ഷപ്പെടലുകളുടെ വിവരം പുറത്ത് പ്രചരിപ്പിക്കരുത് എന്ന് നിഷ്കര്‍ഷിക്കുന്നു. 1978 ല്‍ വി. പോള്‍ VI മാര്‍പാപ്പ പുതിയ മാനദണ്ഡങ്ങള്‍ വിളംബരം ചെയ്തു. (2012 വരെ ഇവ ലത്തീന്‍ ഭാഷയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു). മേയ് മാസം 2024 ല്‍ വിശ്വാസതിരുസംഘം (Vatican Dicastery for the Doctrine of the Faith) പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. 19 മേയ് 2024 പന്തക്കുസ്ത തിരുനാള്‍ ദിവസം മുതല്‍ ഇവ നടപ്പാക്കിപ്പോരുന്നു.
വത്തിക്കാന്‍ അംഗീകരിച്ച മാതാവിന്‍റെ പ്രത്യക്ഷീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വത്തിക്കാന്‍ അംഗീകരിക്കുന്ന ആദ്യകാല മരിയന്‍ പ്രത്യക്ഷീകരണമാണ് 1531 ഡിസംബര്‍ 9-12 വരെ മെക്സിക്കോയില്‍ നടന്നത്. ഗ്വാഡലൂപ്പ (Guadalupe) എന്ന നാമം, അറബിവാക്കായ വാടി അല്‍ ലബ് (Wadi al - lubb) ല്‍ നിന്ന് രൂപപ്പെട്ടു എന്നു ചിലര്‍ കരുതിപ്പോരുന്നു. ഇതിന് അര്‍ത്ഥം 'മറയ്ക്കപ്പെട്ട നദി' എന്നാണ്.
പരിശുദ്ധ മറിയം നാലു തവണ ജുവാന്‍ ഡീഗോ (Juan Deigo) എന്ന കര്‍ഷകനും, ഒരു തവണ അദ്ദേഹത്തിന്‍റെ മാതൃസഹോദരനും ജുവാന്‍ ബര്ണ്ണഡീ നോ(Juan Bernardino) യ്ക്കും പ്രത്യക്ഷപ്പെട്ടു. മെക്സിക്കോയിലെ പ്രാദേശിക ഭാഷയായ നഹുവാട്ടില്‍ (Nahuati) അന്‍റോണിയോ വലേറിയനോ (Antonio Valeriano) രേഖപ്പെടുത്തിയതാണ് ആദ്യവിവരണം. Nican mopohua എന്ന മെക്സിക്കന്‍ ഗ്രന്ഥത്തിലാണ് അതുള്ളത്.
പ്രദേശീയരായ അസ്ടെക്ക് (Azteca) വംശജരായിരുന്നു അവിടെ ഏറിയ പങ്കും. തങ്ങളുടെ സിരകളില്‍ ദേവന്മാരുടെ രക്തമാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ത്തന്നെ മനുഷ്യക്കുരുതിയും, മിടിക്കുന്ന മനുഷ്യഹൃദയം ഭക്ഷിക്കുക എന്നതും ആചാരമായിരുന്നു. 1528 ല്‍ ഫ്രാന്‍സിസ്കന്‍ എളിയ സഹോദരന്‍ Juan de Zumarraga OFM ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
1531 ഡിസംബര്‍ 9 വെളുപ്പിന് Juan Diego ടെപ്പയ (Tepeyac) എന്ന കുന്നിന്‍ചെരുവിലോടെ കാല്നടയായി തനിയെ യാത്ര ചെയ്യ ുമ്പോള്‍ തിളങ്ങുന്ന മേഘവര്‍ണ്ണക്കിടയില്‍ അതീവ സുന്ദരിയായ ഒരു യുവതിയെ കാണുന്നു. അവര്‍ തന്നെത്തന്നെ പരിചയപ്പെടുത്തി: "അമലോത്ഭവയായ മറിയമാകുന്നു." തുടര്‍ന്ന് ബിഷപ്പിനെ അറിയിക്കാന്‍ ഒരു സന്ദേശവും നല്കി. Juanതിരക്കിട്ട് ബിഷപ്പിന്‍റെ അരമനയിലേക്ക് പോയി.
അന്നു തന്നെ വൈകുന്നേരം Juan വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ. കന്യക വീണ്ടും പ്രത്യക്ഷയായി. ""Bishop Zamarraga OPM ന് സന്ദേശം നല്‍കി എന്നും എന്നാല്‍ ബിഷപ്പ് അത് മുഖവിലയ്ക്ക് എടുത്തില്ല എന്നും" Juan അറിയിച്ചു. അടുത്ത ദിവസം വീണ്ടും ബിഷപ്പിനെ കാണാനുള്ള നിര്‍ദ്ദേശം നല്കി.
1531 ഡിസംബര്‍ 10
ബിഷപ്പിനെ കണ്ടതിന് ശേഷം Juanന് പരിശുദ്ധ കന്യക വീണ്ടും പ്രത്യക്ഷയായി. (3)ബിഷപ്പ് കന്യാമാതാവിനായി ഒരു ആരാധനാ കേന്ദ്രം പണിയാന്‍ ഒരുക്കമായി. എന്നാല്‍ അതിന് ഒരു അടയാളം ആവശ്യമായിരുന്നു. "ആവശ്യപ്പെട്ട അടയാളം അടുത്ത ദിവസം നല്കാമെന്ന് പ. കന്യക അറിയിച്ചു. അവിടെ നിന്ന് Juan യാത്രയായത് Tolrtlac ലേക്കാണ്. തന്‍റെ മാതൃസഹോദരന്‍ Juan Bernardino അതീവ രോഗാവസ്ഥയിലായിരുന്നു.
1531 ഡിസംബര്‍ 11
Juan ന്‍റെ മാതുലന്‍റെ ആരോഗ്യനില വീണ്ടും കുറഞ്ഞു. അതിനാല്‍ പരിശുദ്ധ മറിയത്തിനോടുള്ള ഉറപ്പ് പാലിക്കാന്‍ സാധിച്ചില്ല. മാത്രമല്ല Santiago de Tlateloleo ലേക്ക് ഒരു വൈദികനെ കാണുന്നതിനും രോഗീലേപനം അമ്മാവന് നല്കുന്നതിനായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
1531 ഡിസംബര്‍ 12
വൈദികനെ അന്വേഷിച്ച് പോകവേ പരി. മറിയം Juan ന് പ്രത്യക്ഷയായി. (4) Juan തന്‍റെ യാത്രാ ഉദ്ദേശം മറിയത്തെ അറിയിച്ചു. ഡിസം. 11 ന് പരി. മറിയത്തെ കാണാമെന്നേറ്റിരുന്ന വാക്കു പാലിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം യാചിച്ചു.
പരി. അമ്മ Juan ന്‍റെ അമ്മാവന്‍ സൗഖ്യം പ്രാപിച്ചതായി അറിയിച്ചു. തുടര്‍ന്ന് ബിഷപ്പിന് അടയാളമായി നല്കാന്‍, Tepayac കുന്നിന്‍ മുകളില്‍ നിന്ന് റോസാപൂക്കള്‍ പറിച്ച് നല്‍കാന്‍ മറിയം Juan നെ ചുമതലപ്പെടുത്തുന്നു. അവിടെയുള്ള ജനങ്ങളുടെ വസ്ത്രരീതി പ്രകാരം വളരെ സാധാരണമായ ഒരു തുണി കഴുത്തിലൂടെ ഇട്ടിരിക്കും. അതിന് നീളം കാലുകള്‍ വരെ നീണ്ടിരിക്കും. (TILMA)ട ില്മ എന്നാണ് ഇത് അറിയപ്പെടുന്നത്. ടില്മായിലാണ് Juan റോസാപൂക്കള്‍ ശേഖരിച്ചത്.
അന്നേദിവസം തന്നെ ബിഷപ്പിനെ സന്ദര്‍ശിച്ച Juan തന്‍റെ ടില്മ തുറന്ന് റോസാപൂക്കള്‍ കാണിക്കവേ, ആ തുണിയില്‍ പരിശുദ്ധ കന്യകയുടെ ചിത്രം പ്രത്യക്ഷമായി. ഇത് ബിഷപ്പും കൂടെയുള്ളവരും Juan നും കണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. മാതാവിന്‍റെ ചിത്രം പതിഞ്ഞ ആ തുണിയാണ് ഇപ്പോഴും കേടുകള്‍ ഒന്നും കൂടാതെ Guadelupe ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
1531 ഡിസംബര്‍ 12 തന്നെ ജൂവാന്‍റെ അമ്മാവനെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാല്‍ പൂര്‍ണ്ണമായി സുഖപ്പെടുത്തി. അദ്ദേഹത്തിനും (Juan Bernardino) പരിശുദ്ധ കന്യക ദര്‍ശനം നല്‍കി (5)
അങ്ങനെ 1531 ല്‍ ഡിസംബര്‍ 9-12 വരെയുള്ള ദിവസങ്ങളില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത് അഞ്ചു തവണയാണ്. 1531 ഡിസംബറില്‍ ബിഷപ് പാലസുമായി ചേര്‍ന്ന പള്ളിയില്‍ (Chapel) പൊതുവണക്കത്തിന് പ്രദര്‍ശിപ്പിച്ചു.
1531 ഡിസംബര്‍ 26 ന് ആഘോഷമായ പരിപാടികളോടെ അടുത്ത് പണിത കൂടുതല്‍ വലിയ ദേവാലയത്തിലേക്ക് പുനര്‍പ്രതിഷ്ഠ നടത്തി.
1539: ആദ്യ പ്രത്യക്ഷീകരണത്തിന് ശേഷം ഏഴു വര്‍ഷത്തില്‍ 80 ലക്ഷം തദ്ദേശീയരായ "Mexican Indians' കത്തോലിക്ക സഭയിലേക്ക് പ്രവേശിക്കുകയുണ്ടായി.
1544 ല്‍ 12,000 ത്തോളം വരുന്ന പ്രാദേശിക ജനങ്ങള്‍ പ്ലേക് (Plague) മൂലം മരണപ്പെട്ടു. ഫ്രാന്‍സിസ്കന്‍ സഹോദരര്‍ കുട്ടികളെ മാതാവിന്‍റെ സന്നിധിയിലേക്ക് ആനയിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതോടെ അസുഖം 'നാടു വിട്ട് പോയി'!
1545: Nican Mopahus എഴുതി പൂര്‍ത്തിയാക്കി. പ്രാദേശിക ഭാഷയായ Nahuatl ല്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം രചിച്ചത് Fr. Antonio Valeriano ആണ്. ഇതാണ് മാതാവിന്‍റെ പ്രത്യക്ഷീകരണം വിവരിക്കുന്ന ആദ്യഗ്രന്ഥം. ലോകത്തിലെ പല ഭാഷകളിലേക്കും ഈ ഗ്രന്ഥം തര്‍ജ്ജമ ചെയ്യപ്പെടുകയോ, മൂലകൃതിയായി ഉപയോഗിച്ച് ഗ്രന്ഥരചനകള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്.
1548 Juan Diego 74 - ാം വയസ്സില്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 1990 ലാണ് പരി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ മറ്റു മൂന്നു മെക്സിക്കോക്കാര്‍ക്കൊപ്പം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 31 ജൂലൈ 2002 ല്‍ Juan Diego യെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.
അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് നമ്മള്‍ വേളാങ്കണ്ണിയിലേക്കും പൂണ്ടിയിലേക്കും വല്ലാര്‍പാടത്തും ശിവാജിനഗറിലും പോകുന്നതെങ്കില്‍ നമ്മള്‍ക്ക് തെറ്റി. നമ്മുടെ ഇടവക പള്ളിയിലെ മാതാവ് നമ്മളോട് ചോദിക്കും "എന്‍റെ പുത്രന്‍റെ ശരീരരക്തങ്ങളായി അപ്പവും വീഞ്ഞും മാറുന്നത് നിങ്ങള്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നതിനും അപ്പുറമാണെങ്കിലും, വിശ്വസിക്കുന്നില്ലെങ്കില്‍ എവിടെ പോയിട്ട് എന്തു പ്രയോജനം?
"അടുത്തു നില്‍പ്പോരനുജനെ
നോക്കാനക്ഷികളില്ലാത്തോര്‍
-ക്കരൂപനീശ്വരനദൃശ്യനായതിലെന്താശ്ചര്യം"
-പ്രേമസംഗീതം, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍.
ഗ്വാഡലൂപ്പെ മാതാവ് (Guadalupe)
ഡോ. ജെറി ജോസഫ് OFS
അസ്സീസി മാസിക, ഡിസംബർ2025





















