top of page

നല്ല മലയാളം

May 1

1 min read

ചാക്കോ സി. പൊരിയത്ത്
Food

"ഫുഡ് കഴിച്ചോ?"

"ഞാന്‍ ഫുഡ് കഴിച്ചിട്ടുവരാം"

"ഫുഡ് കഴിക്കാന്‍ പോലും നേരം കിട്ടുന്നില്ലെന്നേ!"

സമീപകാലത്ത്, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് കേള്‍ക്കാറുള്ള സംഭാഷണശകലങ്ങള്‍ക്ക് ഉദാഹരണമാണ് മേല്‍ചേര്‍ത്തിട്ടുള്ളത്.


നാം മലയാളികള്‍, ഇപ്പോള്‍ ഭക്ഷണം കഴിക്കാറേയില്ല. ഫുഡ്ഡേ കഴിക്കൂ!


"കാപ്പി കുടിക്കാറായോ?" എന്ന അന്വേഷണം പണ്ടത്തേതാണ്. പ്രഭാത ഭക്ഷണം ദോശയോ ഇഡ്ഡലിയോ പുഴുക്ക് (കപ്പ, ചക്ക മുതലായവ) ഇനങ്ങളോ സഹിതം ആയിരിക്കുമ്പോഴും "കാപ്പികുടിക്കല്‍" തന്നെ.

ങാ, അതൊക്കെ പണ്ട്!


പോയകാലത്തെ 'കോഴിക്കറി' ഇന്ന് ഇല്ലേയില്ല! മുതുമുത്തശ്ശിമാര്‍പോലും 'ചിക്കന്‍കറി'യേ ഇന്നു കഴിക്കുകയുള്ളൂ! പാചകത്തില്‍ ഇപ്പോള്‍ വെളിച്ചെണ്ണ ഉപയോഗിക്കാറില്ല, യൂസ് ചെയ്യാറേയുള്ളൂ!

ഭക്ഷണശീലങ്ങള്‍ക്കൊപ്പെ ഭാഷണശീലങ്ങളും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.

May 1

0

1

Recent Posts

bottom of page