

'നീ കുറ്റം ചെയ്തോ ..?' S I ചോദിച്ചു
'അതെ' അവന്‍ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.
'മുഖത്ത് നോക്കി സംസാരിക്കെടാ...'അയാള്‍ തന്‍റെ കസേര അവനരികിലേക്ക് നീക്കിയിട്ട് പറഞ്ഞു. അവന്‍ മുഖമുയര്‍ത്തി അയാളെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നു
'ഈ കരച്ചില്‍ നാടകമൊക്കെ ഞങ്ങള്‍ കുറെ കണ്ടിട്ടുള്ളതാ. അത് വിട്. നിന്നെ പോലുള്ള കള്ളന്മാരെ ജോലിക്ക് വെക്കുന്ന കമ്പനിയെ പറഞ്ഞാ മതിയല്ലോ.. പണിയെട ുത്ത് തിന്നൂടെടാ തനിക്കൊക്കെ.' ഓഫീസര്‍ അവന്‍റെ മുടിക്ക് കുത്തിപ്പിടിച്ചു ചോദിച്ചു. അവന്‍ ഒന്നും മിണ്ടിയില്ല.
ഇന്നലെ വന്ന പരാതി ആണ്. പേര് മനീഷ്. ഫിനാന്‍സ് കമ്പനിയിലാണ് ജോലി. അവിടുത്തെ 5 പവന്‍ സ്വര്‍ണാഭരണം കാണാതായി. പണയ ഉരുപ്പടിയായിരുന്നു.കമ്പനിയുടെ CCTV ദൃശ്യങ്ങള്‍ പ്രകാരം മനീഷിനെതിരെ അവര്‍ കേസുമായി വന്നു. രാവിലെ സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചപ്പോള്‍ അവന്‍ വന്നു. കുറ്റം സമ്മതിച്ചെങ്കിലും തൊണ്ടിമുതലിനെക്കുറിച്ച് അവന്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
അയാളുടെ മൊബൈല്‍ ശബ്ദിച്ചു.
'ഹരിഷേ ഇവനെ കൊണ്ട് പോയി ആ തൊണ്ടിയൊന്നു തപ്പിയെടുക്ക്' കാള്‍ എടുക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു.
ആശുപത്രിയില്‍ നിന്നും ഭാര്യ ആണ്.
'ഏട്ടാ ..മോളെ വാര്‍ഡിലേക്കു മാറ്റി. രണ്ടു ദിവസത്തിനകം പോകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.'
'റൂമൊന്നും ഒഴിവില്ലേ ..?'
