

"നിങ്ങൾ അര മുറുക്കിയും വിളക്കുകൾ കത്തിച്ചും ഉണർന്ന് കാത്തിരിക്കുവിൻ" (ലൂക്ക 12:35) എന്നീ നാല് സൂചനകൾ സുവിശേഷം തരുന്നത് ജീവിതത്തെക്കുറിച്ചാണ്.
ഉണർവ്വുണ്ടാവുക എന്നതാണ് പരമപ്രധാനം.
അതില്ലെങ്കിൽ കാഴ്ചയില്ല, തിരിച്ചറിവില്ല.
ജീവിതം കാത്തിരിപ്പാണ് - നാഥനു വേണ്ടിയുള്ള കാത്തിരിപ്പ്.
മൂന്നു ഘടകങ്ങളും പ്രധാനമാണ്.
എന്നാൽ മറ്റുരണ്ടും അപ്രധാനമാണോ?
അല്ലല്ല.
'അരമുറുക്കൽ' ആണ് ആദ്യം വരുന്നത്. അരമുറുക്കൽ - എന്നാൽ ദാസനടുത്ത സേവനമാണ് - ശുശ്രൂഷയാണ്.
സേവനവും ശുശ്രൂഷയും സ്നേഹാവിഷ്ക്കാരമാണ്.
'വിളക്ക് കത്തിക്കൽ' എന്നാൽ വിശ്വാസമാണ്.
ഉണർവ്വോടെയുള്ള കാത്തിരിപ്പ് പ്രതീക്ഷയാണ് - പ്രത്യാശയാണ്.
അതുതന്നെ. പിന്നീടൊരിക്കൽ പൗലോസ് പറഞ്ഞത്. വിശ്വാസം, പ്രത്യാശ, സ്നേഹം - ഇവ മൂന്നുമാണ് നിലനില്പിൻ്റെ ആധാരങ്ങളെന്ന്.
എങ്കിലും ഇവയിൽ ഏറ്റവും സാർവ്വലൗകികമായതാണ് സർവ്വോൽകൃഷ്ടം.
സ്നേഹം തന്നെ!
ഭൂമിയിലോ അതിനപ്പുറമോ മറ്റൊരു നിലനില്പില്ല !























