top of page

മുഖക്കുറിപ്പ്

Nov 1, 2011

3 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
Editorial Banner

ജാതിയെക്കുറിച്ചു കേരളത്തില്‍ ഇനിയും പറയേണ്ടതുണ്ടോ? കാളയ്ക്കൊപ്പം നുകത്തില്‍ കെട്ടി ദളിതനെ ഉഴാനുപയോഗിച്ചിരുന്ന കാലമൊക്കെ പൊയ്പ്പോയില്ലേ? കെ. ആര്‍. നാരായണന്‍ പ്രസിഡന്‍റായ നാടല്ലേ ഇത്? അവിടെയുമിവിടെയും കാണുന്ന ഒറ്റപ്പെട്ട ജാതിക്കോമരങ്ങളെ ഇത്ര പെരുപ്പിച്ചു കാണിക്കേണ്ടതുണ്ടോ? ജാതിക്കെതിരായി പൊതുവെ അവതരിപ്പിക്കപ്പെടുന്ന വാദങ്ങളില്‍ ചിലതാണിവ. വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചിടത്തുനിന്നു കേരളമെത്ര മുന്നേറിയിരിക്കുന്നു. അതിനു കേരളീയര്‍ക്കു നമോവാകം. പക്ഷേ, മുന്‍പറഞ്ഞ വാദങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതാരെന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. നാമെല്ലാം ഒന്നാണെന്നും ജാത്യതീതമാണു നമ്മുടെ ജീവിതവും ചിന്തയുമെന്നും പറയേണ്ടത് മേല്‍ജാതിക്കാരനല്ല, കീഴ്ജാതിക്കാരനാണ്. ഗൗരവത്തോടെ അന്വേഷിക്കേണ്ടത് ഇവിടുത്തെ ദളിതര്‍ ജാതിയെപ്പറ്റി എന്തുപറയുന്നു എന്നതാണ്. നമ്മുടെ പൊതു ഇടങ്ങളെപ്പറ്റിയും സ്വകാര്യ ഇടങ്ങളെപ്പറ്റിയും അവര്‍ക്കു പറയാനുള്ളത് ആദരവോടെ കേള്‍ക്കാന്‍ സന്മനസു കാണിച്ചാല്‍ കുറെക്കൂടി സത്യസന്ധമായ നിലപാടുകള്‍ ജീവിതത്തില്‍ സ്വീകരിക്കാന്‍ അതു സഹായകമായേക്കാം.

ചരിത്രം പറയുന്നതു മുസ്സോളിനി തന്‍റെ ഫാഷിസ്റ്റു പാര്‍ട്ടിയുണ്ടാക്കിയിട്ടു വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ഭരണം പിടിച്ചെടുത്തുവെന്നാണ്. ഹിറ്റ്ലറുടെ ഉയര്‍ച്ചയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. അതിനര്‍ത്ഥം ഫാഷിസമെന്നത് മുസ്സോളിനിയുടെയോ ഹിറ്റ്ലറുടെയോ കണ്ടുപിടിത്തമല്ലെന്നാണ്. ബഹുഭൂരിപക്ഷം ഇറ്റലിക്കാരുടെയും ജര്‍മ്മന്‍കാരുടെയും മനസ്സുകളുടെ കോണിലെവിടെയോ ഫാഷിസം പതുങ്ങിക്കിടപ്പുണ്ടായിരുന്നു. ലജ്ജ കൂടാതെ പുറത്തുവരാന്‍ ലഭിച്ച ആദ്യയവസരത്തില്‍തന്നെ അതു പുറത്തുചാടി, പ്രളയംപോലെ ജനതകളെ കീഴടക്കുകയായിരുന്നു. ഇതിനു സമാനമാണു ജാതിയുടെ കാര്യവും. തക്കസമയത്തിനുവേണ്ടി കാത്തിരിക്കുന്നു അതെപ്പോഴും. ഇന്നാട്ടിലെ വലതുപക്ഷത്തിന്‍റെ മുഖ്യവിഷയം രാജ്യവും രാജ്യഭക്തിയുമൊക്കെയാണല്ലോ. ഇടതുപക്ഷത്തിന്‍റെ വിഷയമാകട്ടെ വര്‍ഗരഹിതസമൂഹവും. ഇരുപക്ഷങ്ങള്‍ക്കും ജാതി അത്ര വലിയ വിഷയമല്ലെന്നാണു വെയ്പ്. എന്നിട്ടും 1990 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍, ഇരുപക്ഷത്തെയും വിദ്യാര്‍ത്ഥിസംഘടനകള്‍ ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായി കൈ കോര്‍ക്കുകയാണുണ്ടായത്. വാചാടോപങ്ങള്‍ക്കപ്പുറത്തു ജാതിയെന്നതു നിഷേധിക്കാനാവാത്തവിധം സജീവമാണെന്നതിന്‍റെ സമീപകാല സാക്ഷ്യമാണിത്. നമ്മുടെ വീട്ടകങ്ങളില്‍, വിദ്യാലയങ്ങളില്‍, ദേവാലയങ്ങളില്‍, ഭരണകൂടങ്ങളിലൊക്കെ ജാതി തെളിഞ്ഞും ഒളിഞ്ഞും പ്രകടമാകുന്നുണ്ട്. ചുറ്റുവട്ടത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ ഇക്കാര്യം. ഇതാ, കണ്ണില്‍പ്പെട്ട ചില വസ്തുതകള്‍:

1). മാധ്യമങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഇവിടെ നായര്‍യുവാക്കളും സിറിയന്‍ കത്തോലിക്കായുവാക്കളുമൊക്കെയേ കല്യാണം കഴിക്കുന്നുള്ളോ എന്നു തോന്നിപ്പോകും. ഒരു പുലയ യുവതിയുടെ വിവാഹപരസ്യം ആരെങ്കിലും കണ്ടിട്ടുണ്ടോ?

2). ഗ്രാമത്തിലൊരു വൃദ്ധയുണ്ടായിരുന്നു. 'ജാനോച്ചോത്തി' എന്നാണു കുട്ടികളും മുതിര്‍ന്നവരും അവരെ വിളിച്ചിരുന്നത്. പ്രായത്തില്‍ നാലുവയസു മൂത്ത സഹോദരിയെ ചേച്ചിയെന്നു വിളിക്കണമെന്നു ശീലിപ്പിച്ച വീട്ടുകാര്‍ക്കു പക്ഷേ ഞാനാ വൃദ്ധയെ 'ജാനോച്ചോത്തി'യെന്നു വിളിച്ചതില്‍ ഒരപാകതയും തോന്നിയിരുന്നില്ല.

3). ഒരു മെഡിക്കല്‍ കോളേജിലേക്കു ചെല്ലുക. അവിടത്തെ ഡോക്ടര്‍മാരെയും നഴ്സുമാരെയും നോക്കുക. മിക്കവരും വെളുത്തവരാണ്. ഇനി അവിടുത്തെ തൂപ്പുകാരെ നോക്കുക. മിക്കവരും കറുത്തവരാണ്. ഇന്ത്യയിലെ ഏതു നഗരത്തിലും റയില്‍വേസ്റ്റേഷനിലും ചെന്നു നോക്കിക്കൊള്ളൂ. തൂപ്പുകാരൊക്കെ കറുത്തവര്‍തന്നെ.

4). പുരോഹിതര്‍ക്കും സന്ന്യസ്തര്‍ക്കുമിടയില്‍ കറുത്ത മുഖങ്ങള്‍ എത്ര വിരളമാണ്. അതേസമയം ആശ്രമങ്ങളിലെയും മഠങ്ങളിലെയും അടുക്കളയിലും തൊഴുത്തിലും പണിയെടുക്കുന്നവരെ എടുക്കുക. ഒക്കെയും കറുത്ത മുഖങ്ങള്‍.

5). ഇവിടുത്തെ ദൈവങ്ങളെയും മാലാഖമാരെയും നോക്കുക. കറുത്ത ഏതെങ്കിലും മുഖമുണ്ടോ അവര്‍ക്കിടയില്‍? മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെക്കുറിച്ച് റഷ്യന്‍ കവി യെവ്തുഷെങ്കോ പറഞ്ഞത്, 'തൊലി കറുത്തതെങ്കിലും പൊടിമഞ്ഞുപോലെ വെളുത്ത ആത്മാവുള്ളവന്‍' എന്നാണ്. നല്ല ആത്മാവിനു വെളുത്ത നിറമേ പാടുള്ളൂ എന്നാണു കവിയുടെ ശാഠ്യം. കറുത്ത ആത്മാവിനും കറുത്ത ദൈവത്തിനും എന്തേ ഇവിടെ ഇടം കിട്ടുന്നില്ല?

6).