

ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neuropathy). ഇത് പ്രമേഹ രോഗികളില്‍ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലര്‍ക്കു ഇത് മിതമായേ ബാധിക്കാറുളളു. പക്ഷേ പലര്‍ക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കില്‍ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്‍റെ ശരിയായ രോഗനിര്‍ണയത്തിന് സമഗ്രമായ, ക്ലിനിക്കല്‍, ന്യൂറോളജിക്കല്‍ പരിശോധനകള്‍ ആവശ്യമാണ്. ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങള്‍ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.
പ്രമേഹ ന്യൂറോപ്പതി (Diabetic Neuropathy)
അനിയന്ത്രിതമായ പ്രമേഹത്തിന്‍റെ ഗുരുതരമായ സങ്കീര്‍ണതയാണ് പ്രമേഹ ന്യൂറോപ്പതി. ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ നിങ്ങളുടെ ശരീരത്തിലുടനീളമുള്ള നെര്‍വ് ഫൈബറുകളെ കാലക്രമേണ നശിപ്പിക്കും.
ഞരമ്പുകള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാത്ത പ്രതിഭാസം - ന്യൂറോണല്‍ ഇസ്കെമിയ (Neuronal Ischemia) പ്രമേഹ ന്യൂറോപ്പതിയുടെ ഒരു സ്വഭാവവിശേഷമാണ്. ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസിന്‍റെ അളവ് ഞരമ്പുകള്‍ക്ക് നേരിട്ട് ആഘാതം സൃഷ്ടിച്ചേക്കാവുന്നതുമാണ്. പ്രമേഹ ന്യൂറോപ്പതിയില്‍ കലാശിച്ചേക്കാവുന്ന മാക്രോ വാസ്കുലര്‍ അവസ്ഥകള്‍ക്ക് (Vasa Nervosa) പുറമേ ഞരമ്പുകള്‍ വിതരണം ചെയ്യുന്ന ചെറിയ രക്തക്കുഴലുകള്‍ പരിക്ക് മൂലമാണ് ഈ അവസ്ഥകള്‍ ഉണ്ടാകുന്നത്.
പ്രമേഹ പെരിഫറല്‍ ന്യൂറോപ്പതിയുടെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം. (ബാധിച്ച ഞരമ്പുകളെ ആശ്രയിച്ച്)
* തരിപ്പ്
* മരവിപ്പ് (തീവ്രമായതോ അല്ലെങ്കില്‍ ദീര്‍ഘകാലമായുള്ളതോ ആയ മരവിപ്പ്, പിന്നെ സ്ഥിരമായെന്നു വരാം)
* പുകച്ചില്‍ എടുക്കുന്നപോലെയുള്ള പ്രതീതി (പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍)
* വേദന
പാദങ്ങളില്‍ ഞരമ്പുകള്‍ തകരാറിലാകുന്നത് കാല്‍ സംവേദനം നഷ്ടപ്പെടുന്നതിനിടയാക്കും. സംവേദനത്തിന്‍റെ അഭാവം മൂലം കാലിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാന്‍ കഴിയാതെ വരും.
ചില ആളുകളില്‍ ഈ ലക്ഷണങ്ങള്‍ തീവ്രത കുറഞ്ഞായിരിക്കും കാണപ്പെടുക; എന്നാല്‍ മറ്റു ള്ളവര്‍ക്ക്, പ്രമേഹ ന്യൂറോപ്പതി വളരെ വേദനാജന കവും വിഷമകരവുമാകും.. അവരെ കര്‍മ്മരഹിതര മാക്കാം.
