

പ്രതിസംസ്കൃതി മെനയുക (forming a counter culture); അപ- അധ്യയനം ചെയ്യുക (de-schooling); അപനിർമ്മിക്കുക (deconstruct) എന്നൊക്കെ നാം പറയാറും കേൾക്കാറും ഉണ്ട്. മുഖ്യധാരാ സംസ്കൃതികൾ എപ്പോഴും വാർപ്പുമാതൃകകൾ നിർമ്മിക്കുകയും വ്യവസ്ഥാപിതമായ മൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. വ്യവസ്ഥാപിത മൂല്യങ്ങൾക്ക് വിരുദ്ധമായ മൂല്യവ്യവസ്ഥയുടെ നിർമ്മാണത്തെയും മറ്റുമാണ് പ്രതിസംസ്കൃതി മെനയുക എന്നതുവഴി നാം അർത്ഥമാക്കുന്നത്. മറ്റൊരുതരത്തിലുള്ള ചിന്താപ്രക്രിയയും സാധ്യമാകാത്ത വിധം നമ്മിൽ സന്നിവേശിപ്പിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥാപിത മൂല്യങ്ങളെ അഴിച്ചുമാറ്റി മറ്റൊന്ന് ഇൻസ്റ്റാൾ ചെയ്യുന്ന പ്രക്രിയയെയാണ് ഡി-സ്കൂളിങ് എന്ന് പറയാറ്.
പ്രതിസംസ്കൃതിയുടെയും ഡി- സ്കൂളിങ്ങിൻ്റെയും ഏറ്റവും മൗലികമായ രൂപം പുതിയ നിയമത്തിലെ പൗലോസിൻ്റെ രചനകളിൽ ശക്തമായ രൂപത്തിൽ കാണാനാവും.
"നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും ആത്മപ്രശംസ ചെയ്യാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. അതിലൂടെ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു" (ഗലാ. 6:14) എന്ന് പൗലോസ് എഴുതുമ്പോൾ, ലോകത്തിൻ്റേതായ എല്ലാ വ്യവസ്ഥാപിത മൂല്യങ്ങളെയും കീഴ് മേൽ മറിച്ചിടുന്ന ഒരു ഡി-സ്കൂളിങ് പദ്ധതിയെക്കുറിച്ചാണ് അയാൾ പറയുന്നത്. 'ലോകം തനിക്കും താൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു', എന്നാൽ, തനിക്കും തനിക്ക് ചുറ്റുമുള്ള ലോകത്തിനും പൊതുവായി യാതൊന്നുമില്ല എന്നാണ് അയാൾ സ്ഥാപിക്കുന്നത്. ഒരുപക്ഷേ എല്ലാ മതങ്ങളിലും ഇത്തരം വ്യവസ്ഥിതിയോടുള്ള കലഹം കുറച്ചെങ്കിലും ഉണ്ടാകും. എന്നാൽ പൗലോസ് പറയുന്നതനുസരിച്ച്, ക്രിസ്തുവിന്റെ 'കുരിശ് ' മുഖ്യധാരാ സംസ്കൃതിയെ അടിയോടെ മറിച്ചിടുന്നതാണ്.

2025 ഒക്ടോബറിൽ അസ്സീസി മാസിക അക്ഷര തപസ്യയുടെ 72 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1953 മുതൽ ആയിരക്കണക്കിന് വായനക്കാരുടെ ആത്മാവിലും മനസ്സിലും പ്രകാശം പരത്താൻ അസ്സീസി മാസികയ്ക്കു കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ കരുതലിലും ഉദാരതയിലുമാണ് മാസിക ഇവിടെ വരെ എത്തി നില്ക്കുന്നത്. നിരവധി വർഷങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുന്ന ഈ വെബ്സൈറ്റ് സൗജന്യമായാണ് ലഭ്യമാക്കിയിരിക്കുന്നത്. മാസികയുടെ നടത്തിപ്പിന് സാമ്പത്തീക പ്രതിസന്ധി നേരിടുകയാണ്. അതിനാൽ, അസ്സീസിയിലെ ഫ്രാൻസിസിനെ സ്നേഹിക്കുന്ന, അസ്സീസി മാസികയെ സ്നേഹിക്കുന്ന നിങ്ങളുടെ ഹൃദയ കവാടത്തിൽ ഞങ്ങൾ മുട്ടുന്നു. നിങ്ങളുടെ മനസ്സു നിറഞ്ഞ ഒരു സംഭാവന നൽകി ഈ യാത്രയിൽ പങ്കുചേരില്ലേ, ഞങ്ങളോടൊപ്പം.