top of page

സംയോജനം

Jun 28

1 min read

George Valiapadath Capuchin

ഹെബ്രായ പാരമ്പര്യത്തിൽ ജഡം മർത്ത്യതയെ സൂചിപ്പിക്കുന്നു. മർത്ത്യത എന്നാൽ മൃതസാധ്യത മാത്രമല്ല, മൃതാവസ്ഥ തന്നെയാവാം.


ആഴം എന്നതും മൃതാവസ്ഥയുടെ പ്രതീകം തന്നെ.


ഉന്നതം എന്നത് ജീവനുമായി ബന്ധപ്പെട്ട സംജ്ഞയും.


ഉന്നതത്തിൽ നിന്നിറങ്ങി മൃതാവസ്ഥയിൽ പൂർണ്ണമായി മുങ്ങിക്കുളിച്ച് കയറിപ്പോവുക എന്നതാണ് ക്രിസ്തുത്വ പ്രതീകം.


മണ്ണിൻ്റെയും വിണ്ണിൻ്റെയും സംയോജനമാണവിടെ സാധ്യമാകുന്നത്. വിൺ-മൺ സംയോജനത്തിലാണ് ക്രിസ്തു സാക്ഷാത്കൃതമാകുന്നത്.


"ക്രിസ്തുവിനെ താഴേക്ക് കൊണ്ടുവരാൻ സ്വർഗ്ഗത്തിലേക്ക് ആര് കയറും എന്നു നീ ഹൃദയത്തിൽ പറയരുത്. അഥവാ, ക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയർത്താൻ പാതാളത്തിലേക്ക് ആരിറങ്ങും എന്നും നീ പറയരുത്" എന്ന് പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതുമ്പോൾ (10:5-7) അതിന് പിന്നിൽക്കിടക്കുന്നത് ഇത്തരം ഒരു ദർശനമാണ്.

Recent Posts

bottom of page