

തിരുഹൃദയ വണക്കം എന്നൊരു ഭക്തി സഭയിൽ ഉണ്ടായിരുന്നിട്ടുണ്ട്. യേശുവിന്റെ ശരീരത്തിൽ രക്തചംക്രമണം സാധ്യമാക്കിയിരുന്ന പേശീനിർമ്മിതമായ ഒരു അവയവത്തോടുള്ള ആദരവും വണക്കവും അല്ല തിരുഹൃദയ ഭക്തി എന്നത്. ക്രിസ്തുവിൻ്റെ കാതൽ എന്താണ്? അത് സ്നേഹമാണ്. സ്രഷ്ടാവായ പിതാവിനോടും സൃഷ്ടികളായ മക്കളോടുമുള്ള ദ്വിമുഖമായ സ്നേഹമാണ് അവിടത്തെ കാതൽ- കേന്ദ്രം - ഹൃദയം.
കേന്ദ്രത്തിൽ നങ്കൂരം ഉറപ്പിച്ചിട്ടില്ലെങ്കിൽ നാം ഏതെല്ലാം വഴികളിലൂടെ ഇടറിയും പതറിയും പൊയ്പ്പോകാം.
അത്തരം ഒരു ആത്മശിക്ഷണത്തിൽ നിന്ന് ഉയിരുൾക്കൊണ്ടെന്നാൽ നാം ദൈവ-ഹൃദയം തേടിപ്പോകും.
സഭാ-ഹൃദയം എന്തെന്ന് അന്വേഷിക്കും. സുവിശേഷത്തിൻ്റെ ഹൃദയം എന്താണെന്നന്വേഷിച ്ചു പോകും. ചരിത്രത്തിൻ്റെ, സൃഷ്ടിയുടെ, നിയമത്തിൻ്റെ ഒക്കെ കേന്ദ്രം - മർമ്മം എന്താണെന്നന്വേഷിക്കും. കേന്ദ്രം ഏതെന്ന് നിജപ്പെടുത്തിയിട്ടില്ലെന്നാൽ നമ്മിലെ ജഡികൻ അവിടെക്കയറിയിരിക്കും. അതൊരു വല്ലാത്ത അവസ്ഥയായിരിക്കും.






















