top of page

അന്ധത നരകത്തിലേക്കുള്ള പാസ്പോര്‍ട്ട്

Mar 5, 2023

4 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
Begger asking for help

ധനവാന്‍റെയും ലാസറിന്‍റെയും ഉപമ (ലൂക്കാ 16:19-31) യുടെ വ്യാഖ്യാനത്തില്‍ ധനവാനെ നരകത്തിലേക്കു തള്ളിയ അയാളുടെ തിന്മകളെക്കുറിച്ചും ലാസറിന് സ്വര്‍ഗത്തില്‍ ഇടം കൊടുത്ത അയാളുടെ സഹനശീലത്തെക്കുറിച്ചും വിശദീകരണങ്ങള്‍ കേട്ടിട്ടുണ്ട്. അത്തരം വിശദീകരണങ്ങളൊന്നും തന്നെ ഉപമയോടു നീതി പുലര്‍ത്തുന്നതേയല്ല. ദൈവവുമായോ മതവുമായോ ബന്ധപ്പെട്ട് ഏതെങ്കിലും വീഴ്ച ധനവാനു സംഭവിച്ചതായി ചെറി യൊരു സൂചനപോലും ഉപമ നല്‍കുന്നില്ല. ലാസറിന്‍റെ ക്ഷമാശീലത്തെക്കുറിച്ചോ, സഹനങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്തതിനെക്കുറിച്ചോ സങ്കല്‍പനങ്ങള്‍ മെനയാമെന്നല്ലാതെ, ഉപമ ഇത്തരം കാര്യങ്ങളെക്കുറിച്ച് 'കമാ'ന്നൊരു വാക്കു പറയുന്നില്ല.

ഏതൊരു ഉപമയുടെ വ്യാഖ്യാനത്തിലും അവശ്യം അന്വേഷിക്കേണ്ടത് പ്രസ്തുത ഉപമയുടെ സന്ദര്‍ഭമാണ്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമ യേശു ആരോടാണു പറഞ്ഞത്? ഇതിനുത്തരം ലൂക്കാ 16:13 ലുണ്ട്: പണത്തോട് ആസക്തിയുള്ള  ഫരിസേയരോടാണ് ഈ ഉപമ യേശു പറഞ്ഞത്. ദൈവത്തിനും മാമോനുമിടയില്‍ ഒരു പാലമിട്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാമെന്നത് ഒരു വ്യാമോഹം മാത്രമാണെന്നുള്ള യേശുവിന്‍റെ ദര്‍ശനത്തോടു പുച്ഛത്തോടെ പുറംതിരിഞ്ഞു