top of page

സ്വീകാര്യമായ ബലി - അബ്രാഹം

May 6, 2024

3 min read

ഡ��ോ. മൈക്കിള്‍ കാരിമറ്റം

പുരോഹിതാ - 5


Abraham and Isaac
Abraham and Isaac

ബൈബിള്‍ അവതരിപ്പിക്കുന്ന പൗരോഹിത്യത്തിന്‍റെ നാള്‍വഴിയിലൂടെയുള്ള പ്രയാണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ കണ്ടുമുട്ടുന്ന സുപ്രധാനമായൊരു മാതൃകാവ്യക്തിത്വമാണ് അബ്രാഹം. യഹൂദ - ക്രൈസ്തവ - ഇസ്ലാം മതസ്ഥര്‍ 'വിശ്വാസികളുടെ പിതാവായി' അബ്രാഹത്തെ പരിഗണിക്കുന്നു. അബ്രാഹം പുരോഹിതാഭിഷേകം സ്വീകരിച്ചതായി ബൈബിളില്‍ പറയുന്നില്ല; ഒരിക്കല്‍പ്പോലും 'പുരോഹിതന്‍' എന്നു വിശേഷിപ്പിക്കുന്നില്ല. ആദ്യത്തെ ഔദ്യോഗിക പുരോഹിത ഗോത്രത്തലവനായ ലേവിയുടെയും ആദ്യത്തെ ഔദ്യോഗിക പുരോഹിതനായ അഹറോന്‍റെയും പൂര്‍വ്വികന്‍ എന്ന നിലയില്‍ മാത്രമല്ല, തന്‍റേതായ അനേകം പ്രവൃത്തികളിലൂടെയും ഒരു യഥാര്‍ത്ഥ പുരോഹിതനായി അബ്രാഹം ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നു. ആ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ചിലത് അപഗ്രഥിച്ചാല്‍ അബ്രാഹത്തിലൂടെ ബൈബിള്‍ അവതരിപ്പിക്കുന്ന പൗരോഹിത്യചിത്രം കണ്ടെത്താന്‍ കഴിയും.


1. വിളി - മറുപടി


"കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. ഞാന്‍ നിന്നെ അനുഗ്രഹിക്കും. നിന്‍റെ പേര് മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവനെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാഹം പുറപ്പെട്ടു." (ഉല്‍പ 12, 1-4)


യാതൊരുവിധ മുന്നറിയിപ്പും കൂടാതെ അബ്രാഹത്തിന്‍റെ ജീവിതത്തിലേക്കു കടന്നുവരുന്ന ദൈവം വലിയൊരു ലക്ഷ്യത്തോടെയാണ് അയാളെ വിളിക്കുന്നത് - ലോകജനതകള്‍ക്കു മുഴുവന്‍ അനുഗ്രഹത്തിന്‍റെ നീര്‍ച്ചാലാകണം. "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും." ഇതാണ് അബ്രാഹത്തിനു ലഭിക്കുന്ന വിളിയും ദൗത്യവും. അതിന് ആദ്യമേ ചെയ്യേണ്ടതു വിട്ടുപോകലാണ്.

തനിക്ക് അസ്തിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന സകല ബന്ധങ്ങളും അറുത്തുമാറ്റണം. ദേശം, ഗോത്രം, കുടുംബം - ഈ ബന്ധങ്ങളാണ് ഒരാള്‍ക്ക് എന്നും തനതായ വ്യക്തിത്വവും വ്യതിരിക്തതയും, ജീവിതത്തിന് സുരക്ഷിതത്വവും നല്‍കിയിരുന്നത്. ഒറ്റയടിക്ക് ഇതെല്ലാം നഷ്ടപ്പെടുത്തുക; തീര്‍ച്ചയായും വലിയൊരു സാഹസികതയാണ് ദൈവം അബ്രാഹത്തില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഇനി സുരക്ഷിതത്വം തന്നെ വിളിക്കുന്ന ദൈവത്തില്‍മാത്രം കണ്ടെത്തണം. അതിന് വിശ്വാസം ആവശ്യമാണ്.


വിട്ടുപേക്ഷിക്കുന്നത് ഒരു തുടക്കം മാത്രമാണ് - ഒരു യാത്രയുടെ തുടക്കം. "ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോകുക." ഏതാണ് ആ നാട് എന്നു തുടക്കത്തില്‍ വ്യക്തമല്ല. "കാണിച്ചുതരും" എന്നത് ഒരു വാഗ്ദാനമാണ്. അത് എവിടെ എന്നറിയാതെ, അങ്ങോട്ടുള്ള വഴി ഏതെന്നറിയാതെ, പുറപ്പെടണം. ആശ്രയിക്കാന്‍ ഒന്നു മാത്രം. ആര്‍ജ്ജിച്ചതെല്ലാം വിട്ടുപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെടാന്‍ ആഹ്വാനം ചെയ്യുന്ന ദൈവവും അവിടുത്തെ വാഗ്ദാനവും. തന്നെ വിളിക്കുന്ന ദൈവം ആരെന്ന് അബ്രാഹത്തിനറിയില്ല. ഊറിലും ഹാരാനിലും പൂര്‍വ്വികര്‍ ആരാധിച്ചിരുന്ന ബാലും കെമോഷും അഷേരായും പോലുള്ള ഒന്നല്ല ആ ദൈവം. പേരില്ല, രൂപവുമില്ല. ഇതുവരെ പരിചയപ്പെട്ടിട്ടുമില്ല. എന്നാല്‍ നേരിട്ടു വിളിക്കുന്ന, താന്‍ കാത്തുപാലിക്കും, സംരക്ഷിക്കും, അനുഗ്രഹിക്കും എന്നു വാഗ്ദാനം ചെയ്യുന്ന ഒരു വ്യക്തിയാണ് ഹാരാനില്‍വച്ച് തന്നെ വിളിക്കുന്ന ദൈവം എന്ന് അബ്രാഹം വിശ്വസിച്ചു.


അബ്രാഹത്തിന്‍റെ മറുപടി വി. ഗ്രന്ഥകാരന്‍ നാലുവാക്കുകളില്‍ ഒതുക്കി. "കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാഹം പുറപ്പെട്ടു." അനുസരിച്ചു. പ്രവൃത്തിയിലൂടെ പ്രകടമാക്കുന്ന വിശ്വാസമാണ് അനുസരണം. ദൈവമാണ് തന്നെ വിളിക്കുന്നതെന്നും നല്കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അബ്രാഹം വിശ്വസിച്ചു. "അന്ധകാരത്തിലേക്കുള്ള ഒരു കുതിച്ചുചാട്ടം" A leap into the dark) എന്നു വിശേഷിപ്പിക്കുന്ന വിശ്വാസത്തിന്‍റെ ഉത്തമ മാതൃകയാണ് അബ്രാഹത്തിന്‍റെ മറുപടി. ചോദ്യം ചെയ്യാതെ, വിശദീകരണം തേടാതെ, തടസ്സം പറയാതെ, നിബന്ധനകള്‍ കൂടാതെ അബ്രാഹം പുറപ്പെട്ടു. തുടര്‍ന്നുള്ള യാത്രയില്‍ ഉടനീളം ഇതുതന്നെ ആയിരിക്കും അബ്രാഹത്തിന്‍റെ മനോഭാവവും പ്രതികരണവും - വിശ്വസിച്ചു, അനുസരിച്ചു.


പൗരോഹിത്യത്തെക്കുറിച്ച് നിര്‍ണായകമായ ചില അറിവുകള്‍ ഈ വിവരണത്തില്‍നിന്ന് ലഭിക്കുന്നു..


1. ദൈവം വിളിക്കുന്നവനാണ് പുരോഹിതന്‍, അതു സ്വന്തമായി, സ്വന്ത ഇഷ്ടപ്രകാരം എടുക്കുന്ന തിരഞ്ഞെടുപ്പും തീരുമാനവുമല്ല; ദൈവം ഏല്പിക്കുന്ന ദൗത്യമാണ്.


2